ഇത് മലയാളികളുടെ ഇഷ്ട വീടുകളിലൊന്ന്…
‘ആരേയും ആകർഷിക്കുന്ന സുന്ദര ഭവനം..’ വീട് പണി ആരംഭിയ്ക്കുമ്പോൾ മിക്കവരുടേയും ആഗ്രഹം ഇങ്ങനെ തന്നെയായിരിക്കും. എന്നാൽ മനസ്സിനിണങ്ങുന്ന രീതിയിൽ വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ചിലപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന പ്ലാൻ ആർകിടെക്റ്റിന്റെ പ്ലാനുമായി ഒത്തുപോകാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ ബഡ്ജറ്റ് ഒരു വില്ലനാകാം, അതുമല്ലെങ്കിൽ വീടുപണിക്ക് ആവശ്യമായ മെറ്റീരിയലുകളുടെ ലഭ്യതക്കുറവോ, കാലാവസ്ഥയോ, സ്ഥലപരിമിതിയോ ഒക്കെ ഇവിടെ വില്ലനായി മാറാറുണ്ട്.
എന്നാൽ എല്ലാം കൂടി ഒത്തുചേർന്ന് ഒരുക്കിയ ഒരു സുന്ദര ഭവനമാണ് സോഷ്യൽ മീഡിയയിലെ താരം. അത്യവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വലിയ ഇരു നില വീടാണിത്. റോഡിൽ നിന്നും വലിയ ഒരു ഗേറ്റ് കടന്ന് അകത്തേക്ക് കയറിയാൽ അത്യാവശ്യം മുറ്റമൊക്കെ ഉള്ള ഒരു മനോഹര വീട് കാണാം. മുറ്റത്ത് ഇന്റർലോക്ക് ആണ് ഇട്ടിരിക്കുന്നത്. കുറച്ച് പൂച്ചെട്ടികളും കാണാം. നല്ല വൈറ്റ് പെയിന്റാണ് വീടിന് അടിച്ചിരിക്കുന്നത്. ഇനി അകത്തേക്ക് കയറിയാൽ ആദ്യം ചെറിയൊരു സിറ്റൗട്ട്. ഇതിനോട് യോജിപ്പിച്ച് ഒരു ചെറിയ വരാന്തയും ഉണ്ട്. മനോഹരമായി പണികഴിപ്പിച്ച തൂണുകളും വരാന്തയോട് ചേർന്ന് കാണാം.
മെയിൽ എൻട്രൻസിൽ നിന്നും കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. വൈറ്റ് ആൻഡ് ഗ്രേ കളർ പെയിന്റ് ഉപയോഗിച്ചാണ് വീടിനകത്ത് പെയ്ന്റിംഗ് ചെയ്തിരിക്കുന്നത്. എന്നാൽ കിടപ്പുമുറികൾക്ക് ഓരോരുത്തരുടെയും ഇഷ്ടാനുസരണമാണ് പെയിന്റ് കളർ തിരഞ്ഞെടുത്തിരിക്കുന്നത്. ലിവിങ് റൂമിൽ നിന്നും ഡ്രോയിങ് റൂമിലേക്കുള്ള വാതിൽ കാണാം. അതിന് പുറമെ ഡ്രോയിങ് റൂമിലേക്ക് പുറത്തെ വരാന്തയിൽ നിന്നും കയറാനുള്ള സൗകര്യവും ഉണ്ട്. മനോഹരമായ ഫർണിച്ചറോട് കൂടിയാണ് ഡ്രോയിങ് ആൻഡ് ലിവിങ് ഏരിയകൾ ഒരുക്കിയിരിക്കുന്നത്.
അഞ്ച് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. താഴത്തെ നിലയിൽ രണ്ടും മുകളിലത്തെ നിലയിൽ മൂന്നും കിടപ്പുമുറികൾ വീതം. കിടപ്പുമുറികളിൽ ഡബിൾ കോട്ട് കട്ടിലിന് പുറമെ വാർഡ്രോബും ചെറിയ ടേബിളും ഇട്ടിട്ടുണ്ട്. കിടപ്പുമുറികളിലൊക്കെ അറ്റാച്ഡ് ബാത്റൂം സൗകര്യങ്ങളും ഉണ്ട്.
ലിവിങ് ഏരിയയിൽ നിന്നും അടുത്തായി പ്രെയർ റൂമും ഒരുക്കിയിട്ടുണ്ട്. അതിനോടടുത്തായി ഡൈനിങ് റൂമാണ്. അത്യാവശ്യം സ്പേഷ്യസായ ഒരു ഡൈനിങ് റൂമാണ്, അതിന് റൈറ്റ് ഭാഗത്തായി മാസ്റ്റർ ബെഡ് റൂമും ഉണ്ട്. അതിനകത്ത് ഡ്രസിങ് ഏരിയയും അറ്റാച്ഡ് ബാത്റൂം സൗകര്യവും ഉണ്ട്. അടുത്തത് വീടിന്റെ പ്രധാന ഭാഗമായ അടുക്കളയാണ്. ഈ വീടിന് മെയിനായും രണ്ട് അടുക്കളയാണ് ഉള്ളത്. അതിൽ ഫസ്റ്റ് കിച്ചന്റെ അടുത്തായി സ്റ്റോർ റൂമും ഉണ്ട്. അതിനോട് ചേർന്ന് രണ്ടാമത്തെ കിച്ചണും. അവിടെ തന്നെ ഭക്ഷണം കഴിക്കാൻ സൗകര്യത്തിന് മറ്റൊരു ചെറിയ ഡൈനിങ് ടേബിളും ഇട്ടിട്ടുണ്ട്.
മനോഹരമായ സ്റ്റീൽ കൈവരികളോട് കൂടിയാണ് സ്റ്റെയർ കേസ് നിർമ്മിച്ചിരിക്കുന്നത്. മുകളിൽ മറ്റൊരു വിശാലമായ ലിവിങ് ഏരിയയും ഉണ്ട്. അതിന് സൈഡിലായി വസ്ത്രങ്ങൾ അയൺ ചെയ്യുന്നതിനുള്ള ടേബിളും സൗകര്യങ്ങളും ഉണ്ട്. മുകളിലത്തേതും അത്യാവശ്യം സ്പേഷ്യസായ കിടപ്പുമുറികൾ തന്നെയാണ്. അതിനോട് ചേർന്ന് ഒരു ഓപ്പൺ ടെറസ് ഉണ്ട്. ഇവിടെ ഒരു കോമൺ ബാത്റൂമും തുണികൾ ഉണങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്. മുകളിലെ ഹാളിൽ നിന്നും ഒരു ബാൽക്കണിയും നിർമ്മിച്ചിട്ടുണ്ട്. പുറമെ നിന്ന് നോക്കുമ്പോൾ കാണുന്നതു പോലെത്തന്നെ അത്യാവശ്യം വലിയൊരു വീട് തന്നെയാണ് ഇത്. വീടിന്റെ ഡിസൈനിന് പുറമെ ഇന്റീരിയറും വളരെ മനോഹരമാണ് ഒരുക്കിയിരിക്കുന്നത്.