അഞ്ച് കോടിയുടെ അമേരിക്കന്‍ വീട്; അതിശയിപ്പിക്കുന്ന ഡിസൈന്‍

ഇനി ഒരു അമേരിക്കൻ വീടിന്റെ വിശേഷങ്ങൾ ആയാലോ…ഏകദേശം അഞ്ച് കോടി രൂപ നിർമ്മാണ ചിലവ് വരുന്ന അമേരിക്കയിലെ ഒരു കിടിലൻ വീട്.. അതിശയിപ്പിക്കുന്ന ഡിസൈനോട് കൂടിയ ഈ മനോഹര വീട് സ്ഥിതിചെയ്യുന്നത്  നിരവധി വീടുകളുള്ള ഒരു കോളനിയിലാണ്.  ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കും വിധമാണ് ഈ വീടിന്റെ ഡിസൈൻ. എന്നാൽ വീടിനകത്ത് കയറുമ്പോഴല്ലേ ശരിക്കും ഞെട്ടുന്നത്…

മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറിയാൽ ആദ്യംതന്നെ ഒരു മനോഹരമായ സ്റ്റെയർ കേസ് കാണാം. അതിനടുത്തായി റൈറ്റ് സൈഡിലായി ഡൈനിങ് ഏരിയ ഉണ്ട്. വളരെ മനോഹരവും സ്‌പേഷ്യസുമായ സ്ഥലമാണിത്. ഒരേ സമയം എട്ട് പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ടേബിളിലാണ് ഇവിടെയുള്ളത്. വളരെ ഭംഗിയേറിയ തടികൊണ്ടുള്ള  മേശയും കസേരകളുമാണ് ഇവിടുത്തെ ഫർണിച്ചർ. ഡൈനിങ് ഏരിയയിലെ ഭിത്തിയിൽ ഒരുക്കിയിരിക്കുന്ന ഡെക്കറേഷനും ലൈറ്റിങ്ങും ഈ ഏരിയയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നുണ്ട്. ഇതിനടുത്തായി തുറന്ന ഗ്ലാസ് ജനാലകളും ഉണ്ട്.

ഇവിടെ നിന്നും വീടിന്റെ ഉൾഭാഗത്തേക്ക് ചെല്ലുമ്പോൾ റൈറ്റ് സൈഡിൽ ഒരു ചെറിയ സ്പേസുണ്ട്. അതിനപ്പുറത്ത് മറ്റൊരു വൈൻ സെല്ലർ റൂമുമുണ്ട്.  വ്യത്യസ്തമായ നിരവധി വൈൻ കുപ്പികൾ നിറച്ച ഒരു ഏരിയയാണ് വൈൻ സെല്ലർ മുറി. അവിടെനിന്നും വീണ്ടും മുന്നോട്ട് വരുമ്പോൾ വളരെ മനോഹരവും ഈ വീടിന്റെ ഏറ്റവും അട്രാക്ടീവുമായ സ്ഥലമാണുള്ളത്, അതായത് ഈ വീടിന്റെ അടുക്കള. ഇതൊരു ഓപ്പൺ കിച്ചനാണ്. അതായത് ഇവിടെ നിന്നും നോക്കുമ്പോൾ വീടിന്റെ ലിവിങ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കൃത്യമായി കാണാം. എല്ലാ അത്യാധുനീക സജ്ജീകരണങ്ങളോടും കൂടിയാണ് അടുക്കള. കിച്ചണിലെ തന്നെ മറ്റൊരു പ്രധാന ഏരിയയാണ് ഐലന്റ്. ഈ ഭാഗത്താണ് വാഷിംഗും മറ്റുമൊക്കെ നടത്തുന്നത്. വുഡൻ ഫ്ലോറിങ്ങാണ് അടുക്കളയ്ക്ക്. അതുകൊണ്ടുതന്നെ അടുക്കളയ്ക്ക് മൊത്തത്തിൽ ഒരു ബ്രൗൺ കളർ ഷെയ്ഡാണ്. കിച്ചണിന്റെ മറ്റൊരു ഭാഗത്തായി ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഉണ്ട്. ഒരു അഞ്ച് പേർക്ക് ഇരിക്കാവുന്ന ടേബിളാണ് ഇവിടെ ഉള്ളത്.

കിച്ചൺ ഡോർ തുറന്ന് പുറം ഭാഗത്തേക്ക് എത്തുമ്പോൾ അവിടെയും ഒരു ചെറിയ ടേബിളും കസേരകളും ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം ചൂട് കായാനും കാറ്റുകൊള്ളാനും പ്രകൃതി ആസ്വദിക്കനുമൊക്കെയുള്ള സൗകര്യത്തിനാണ് ഇത് ഒരുക്കിയിരിക്കുന്നത്. വീടിന്റെ പുറം ഭാഗത്ത് അത്യാവശ്യം വലിയ ഒരു മുറ്റവും ഉണ്ട്. ഇതിൽ മനോഹരമായ പുല്ലു പിടിപ്പിച്ച് സുന്ദരമാക്കിയിട്ടുണ്ട്. അത്യാവശ്യം ചെടികളും ഇതിന് സൈഡിലായി കാണാൻ കഴിയും.

താഴത്തെ നിലയിൽ തന്നെയാണ് മാസ്റ്റർ ബെഡ് റൂം. വലിയ ബെഡും ടേബിളും ചെയറും ചെറിയൊരു ഇരിപ്പിടവും കബോർഡും ഒക്കെ ഇതിനകത്തുണ്ട്. ഇതിനകത്ത് തന്നെയാണ് മാസ്റ്റർ ബാത്‌റൂം. ഇതും വളരെ വലുതാണ്. ഇതിനകത്ത് ഷവർ ഏരിയ, വാഷ്,  സിങ്ക്, ബാത്ത് ടബ്, ടോയ്‌ലറ്റ്, ഡ്രസ്സുകൾ വയ്ക്കാനുള്ള സ്ഥലം ഒക്കെ പ്രത്യേകമായി വ്യത്യസ്ത മുറികളിലാണ് ഒരുക്കിയിരിക്കുന്നത്. ഇനി ഈ മുറിയിൽ നിന്നും പുറത്തിറങ്ങിയാൽ മറ്റൊരു കോമൺ ബാത്റൂം ഒരുക്കിയിട്ടുണ്ട്. വാഷിങ് മെഷീൻ ഡ്രയർ തുടങ്ങിയ സൗകര്യങ്ങൾക്കായി  പ്രത്യേക മുറികളും ഉണ്ട്.

ഇനി വീടിന്റെ മുകളിലത്തെ നിലയിലെത്തിയാൽ അവിടെയാണ് മറ്റ് ബെഡ് റൂമുകൾ.  വളരെ മനോഹരമായ ലൈറ്റിങ്ങും സൗകര്യങ്ങളോടും കൂടിയാണ് ഈ കിടപ്പുമുറികൾ. വലിയ കട്ടിൽ, ഡ്രെസിങ് ടേബിൾ , ക്ലോസെറ്റ് അഥവാ കബോർഡ് എന്നിവയ്ക്ക് പുറമെ ഓപ്പൺ ജനാലയും ഈ മുറിയ്ക്കകത്തുണ്ട്. രണ്ട് ബെഡ് റൂമുകൾക്കും ഇടയിലായി ഒരു കോമൺ ബാത്റൂം ആണ് ഉള്ളത്. അടുത്തായി ഒരു കിഡ്സ് റൂമും ഉണ്ട്. ഇതിനടത്തായി മറ്റൊരു വർക്കിങ് ടേബിൾ സ്‌പേസും ഉണ്ട്. മുകളിലത്തെ ഹോളിൽ നിന്നും നോക്കുമ്പോൾ വീടിന്റെ മുൻ ഭാഗം വ്യക്തമായി കാണാം.

മുകളിലത്തെ നിലയില്തന്നെ  ഒരു റിക്രിയേഷൻ റൂം ഉണ്ട്. അത്യാവശ്യം ഗെയിമുകൾക്കും മറ്റുമായാണ് ഈ റൂം ഉപയോഗിക്കുന്നത്.. ഇനി മറ്റൊരു വലിയൊരു റൂമുണ്ട്. അവിടെ അത്യാവശ്യം പാർട്ടിക്കുള്ള സൗകര്യവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *