പഴമ വിളിച്ചോതുന്ന മോഡേൺ വീട്

മലയാളികൾക്ക് വീട് എന്ന സങ്കൽപം എന്നും ഗ്യഹാതുരമാണ്..നാട്ടിൻ പുറത്തോ നഗരത്തിന്റെ എവിടെയെങ്കിലുമോ ആയാലും പുതിയ വീട് പണിയുമ്പോൾ പഴയമുടെ എന്തെങ്കിലും ഒരു അംശത്തെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് ഇന്നത്തെ തലമുറക്കാർ. അത്തരത്തിൽ പഴമയുടെ നന്മയും പുതുമയുടെ സജ്ജീകരണങ്ങളും ചേർന്നതാണ് ഈ വീട്. ആദ്യകാഴ്ചയിൽ ഗ്രാമ ഭംഗിയിൽ അലിഞ്ഞുനിൽക്കുന്ന ഒരു തറവാട് വീട്.  എന്നാൽ കോഴിക്കോട് ജില്ലയിലെ കണ്ണാടിക്കൽ സ്ഥിതി ചെയ്യുന്ന ഈ വീട് സിംഗിൾ ഫാമിലി കോൺസപ്റ്റിൽ രൂപകൽപ്പന ചെയ്ത ഒരു മോഡേൺ വീടാണ്. ഹരിതം എന്ന് പേരിട്ടിരിക്കുന്ന ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത് വി എസ് പി ആർക്കിടെക്ട് വിപിൻ പ്രഭുവാണ്.

ട്രഡീഷ്ണൽ കോൺസെപ്റ്റിൽ നിന്നുകൊണ്ടുതന്നെ നിർമ്മിച്ചെടുത്ത ഈ മോഡേൺ വീട് ആദ്യ കാഴ്ചയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടും. റോഡിൽ നിന്നും ഗേറ്റ് തുറന്ന് നേരെ വരുന്നത് വലിയൊരു മുറ്റത്തേക്കാണ്. നിറയെ പൂച്ചെട്ടികൾ നിറഞ്ഞൊരു മനോഹര മുറ്റം. പച്ചപ്പ് നിറഞ്ഞ ചെടികൾക്കിടയിലൂടെ നടന്നെത്തുന്നത് വീടിന്റെ സിറ്റൗട്ടിലേക്കാണ്.  മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ ഒരു കോർട്ടിയാട് കാണാം. കോർട്ടിയാടിന്റെ വ്യൂ വിസിബിളാകുന്നതിനായി ഈ ഭാഗത്തെ ഭിത്തി ഗ്ലാസുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഓപ്പോസിറ്റ് സൈഡിലായി മറ്റൊരു വലിയ ഗ്ലാസ്സ് ജനാലയും കൊടുത്തിട്ടുണ്ട്. ഇതിലൂടെ വീടിന്റെ മുൻ ഭാഗവും വളരെ കൃത്യമായി കാണാൻ സാധിക്കും.

സീലിങ്ങിലും മേൽക്കൂരയിലും ടെറാക്കോട്ട ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സീലിംഗ് ടൈലിനും റൂഫിങ് ടൈലിനും ഇടയിലായി ഏകദേശം പത്ത് സെന്റീമീറ്റർ ഗ്യാപ് കൊടുത്തിട്ടുണ്ട്.. അതുകൊണ്ടുതന്നെ വീടിനകത്തെ ചൂട് കുറയാൻ ഇത് സഹായിക്കും. വളരെ ആകർഷണീയമായ ഫർണിച്ചറുകളും വീടിന് ഭംഗി കൂട്ടുന്നുണ്ട്. വീടിന്റെ കോർട്ടിയാടിൽ കൂടുതലും നാച്ചുറൽ ചെടികളാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇത് പ്രകൃതിയോട് കൂടുതൽ ഇഴചേർന്ന് നില്ക്കാൻ സഹായിക്കും.

ഫാമിലി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ വേർതിരിച്ചിട്ടില്ല. ഈ വീടിന്റെ ഒരു ഭാഗത്ത് പഴമ വിളിച്ചോതുന്ന ട്രഡീഷണൽ സെറ്റപ്പാണ്. ഈ ഭാഗത്തെ വാതിലുകളും ജനാലകളുമൊക്കെ പഴമ വിളിച്ചോതുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂടുതലും തടികൊണ്ടുള്ള ഫർണിച്ചറുകളാണ് വീടിനകത്തും ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായ അടുക്കളയാണ് ഇവിടെയുള്ളത്. ഡൈനിങ് ഏരിയയേയും അടുക്കളയേയും തമ്മിൽ വേർതിരിക്കുന്നത് ബ്രേക്ക് ഫാസ്റ്റ് കൗണ്ടറാണ്. പ്ലൈവുഡിൽ പെയിന്റ് ചെയ്താണ് ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ ഒരുക്കിയിരിക്കുന്നത്. അടുക്കളയിൽ പഴമയുടെ അംശം കൊണ്ടെത്തിക്കുന്നതിനായി പഴയ ആന്റിക് മോഡലിലുള്ള ഭരണികളും ഷെൽഫിൽ അടുക്കിവെച്ചിട്ടുണ്ട്.

മനോഹരമായി ഡിസൈൻ ചെയ്ത സ്റ്റെയർ കേസുകൾ കയറി മുകൾ ഭാഗത്ത് എത്തിക്കഴിയുമ്പോൾ വളരെ മനോഹരമായ ലിവിങ് ഏരിയയും ബെഡ് റൂമുമുണ്ട്. കിഡ്സ് ബെഡ് റൂമിൽ വലിയ കിടക്കയ്ക്ക് പുറമെ സ്റ്റഡി ടേബിളും ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ ഒരു റൂമിൽ ഫുട്‍ബോൾ ബെയ്‌സ്ഡ് വാൾ പെയിന്റിങ്ങും നൽകിയിട്ടുണ്ട്. ഡ്രസിങ് ഏരിയയും അറ്റാച്ഡ് ബാത്റൂമും മുറികളിൽ ഉണ്ട്.

ഇൻ ബിൽഡ് സീറ്റിങ്സ് ആണ് ഈ വീടിന്റെ മിക്ക ഭാഗങ്ങളിലും. കിടപ്പു മുറിയിലുംഇത്തരത്തിലുള്ള ഇൻബിൽഡ്‌ സിറ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫ്ലോറിങ്ങിന് നാച്ചുറൽ സ്റ്റോൺസാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. വിൻഡോസിനും ഡോറിനുമൊക്കെ സ്റ്റീലാണ് കൂടുതലും ഉപയോഗിച്ചത്. കോൺക്രീറ്റ് റൂഫിന്റെ ഹെവിനെസ് അവോയ്ഡ ചെയ്യുന്നതിനായി ടെറാക്കോട്ട ടൈൽസ് ഉപയോഗിച്ചാണ് മേൽക്കൂര സെറ്റ് ചെയ്തിരിക്കുന്നത്.  പുറമെ നിന്ന് നോക്കുമ്പോൾ ഒരു നില വീടായി തോന്നുന്ന ഈ വീട് യഥാർത്ഥത്തിൽ ഒരു ഇരു നില വീടാണ്.

Leave a Reply

Your email address will not be published. Required fields are marked *