ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും തുറന്നുകാട്ടി ഒരു സുന്ദര ഭവനം

അനബെൽ ഫെറോയുടെയും ക്ലെമന്റ് ഡിസിൽവയുടെയും സ്വപ്നമായിരുന്നു മുംബൈ നഗരത്തിൽ നിന്നും കുറച്ച് മാറി പ്രകൃതിയോട് അടുത്തു നിൽക്കുന്ന ഒരു വീട് പണിയണം എന്നുള്ളത്.. വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സാധിച്ചു. മുംബൈയിൽ നിന്നും കുറച്ച് മാറി പവ്വ്ന എന്ന നഗരത്തിലാണ് ഇരുവരും ചേർന്ന് നിർമ്മിച്ച മനോഹരമായ വീട് ഉള്ളത്.. ഈ വീട് കണ്ടാൽ ആരുമൊന്ന് പറയും ആകെ മൊത്തം ഹരിതാഭയും പച്ചപ്പും ആണല്ലോയെന്ന്..അത്രമേൽ പ്രകൃതിയോട് ഇണങ്ങിച്ചേർന്നിരിക്കുന്ന ഒരു വീടാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്.

മനോഹരമായ പവ്വ്ന നദിക്കും തങ്കി മലകൾക്കും ഇടയിലായാണ് ഇരുവരുടെയും സ്വപ്ന ഭവനം ഒരുങ്ങിയത്. പ്രകൃതിക്ക് ദോഷം വരുത്തുന്ന ഒന്നും ഉപയോഗിക്കാതെയാണ് ഇവർ വീട് പണിതിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. സിമന്റിന് പകരം കല്ലുകൾ കൊണ്ടാണ് വീട് കെട്ടിപ്പൊക്കിയത്. പരമ്പരാഗത ശൈലിക്കൊപ്പം മോഡേൺ രീതികളും ചേർത്താണ് വീടിന്റെ നിർമാണം. വീടിനോട് ചേർന്ന് ജൈവ കൃഷിയും, വീടിന് മുകളിൽ മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. വീടിനടുത്തായി മരങ്ങളും ചെടികളും ഇവർ വളർത്തിയിട്ടുണ്ട്. അതുകൊടുത്തന്നെ പ്രകൃതിയോട് ഇണങ്ങിച്ചേർന്നാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

ഗ്രാമത്തിന്റെ സൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്കായി പ്രത്യേകമായൊരു ഹോംസ്റ്റേയും ഇവർ ഒരുക്കിയിട്ടുണ്ട്. വലിയ ലിവിങ് റൂമും, കിടപ്പുമുറികളും, സ്റ്റോർ റൂമും പോർച്ചുമെല്ലാം ചേർന്നതാണ് ഈ സുന്ദര ഭവനം.സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുറമെ വീട് ഒരാളുടെ വ്യക്തിത്വം കൂടി എടുത്തുകാണിക്കാറുണ്ട്. അത്തരത്തിൽ പ്രകൃതിയോടുള്ള അനബെൽ ഫെറോയുടെയും ക്ലെമന്റ് ഡിസിൽവയുടെയും ഇഷ്ടവും കരുതലും ഈ വീട്ടിൽ കാണാൻ കഴിയും.

ഒറ്റ നോട്ടത്തിൽ കണ്ടാൽ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് വളരെയധികം ലാളിത്യം നിറഞ്ഞൊരു വീട്. പക്ഷെ  പരമ്പരാഗത ശൈലിക്കൊപ്പം മോഡേൺ രീതികളും ഇഴ  ചേർത്താണ് ഈ വീടിന്റെ നിർമാണം. അതും ഭൂപ്രകൃതിയോട് ഏറ്റവും ഇണങ്ങി ചേർന്ന രീതിയിൽ. ഈ വീടിന്റെ നിർമ്മാണ രീതി തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണവും വീട്ടില്‍ ഉള്ള ആളുകളുടെ എണ്ണം തീരെ കുറവായാലും വീടിന്റെ ഭംഗിയുടെ കാര്യത്തിൽ ആരും കോംപ്രമൈസ് ചെയ്യാറില്ല. ഇത് തന്നെയാണ് ഈ  വീടിന്റെ ഉടമസ്ഥരും ഫോളോ ചെയ്‌തത്‌. വീടിന്റെ ഭംഗിയിൽ നോ കോംപ്രമൈസ്.

വീട് പണിയുമ്പോൾ വെറൈറ്റി തേടി പോകുന്നവരും  നിരവധിയാണ്. അത്തരത്തിൽ വെറൈറ്റി ആയി ഒരുക്കിയ ഈ വീട് മാതൃകയാക്കുന്നവരും നിരവധിയാണ്. എത്ര വെറൈറ്റി ആക്കിയാലും ലളിതമാക്കിയാലും ഒരു സാധാരണ വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീടും നിർമിച്ചിരിക്കുന്നത്. ബെഡ് റൂം, ബാത്റൂം, സ്വീകരണ മുറി, അടുക്കള, ടി വി റൂം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്. അത്യാവശ്യത്തിനുള്ള ഫർണിച്ചറും ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. ചുവരുകളിൽ പലരീതിയിലും ആകൃതിയിലുമൊക്കെ കൊത്തിവച്ചിരിക്കുന്ന നിരവധി വർക്കുകളും ഈ വീടിനെ മനോഹരമാക്കുന്നുണ്ട്.

അതിന് പുറമെ വീടിന്റെ അകത്തും പുറത്തും നിരവധി ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഇത് വീടിനെ കൂടുതൽ പ്രകൃതിയോട് ചേർത്തു നിർത്തുന്നുണ്ട്. അതിന് പുറമെ വീടിന്റെ നിർമ്മാണത്തിലെ വ്യത്യസ്തതതും ചെടികൾ നിറഞ്ഞു നിൽക്കുന്നതും വീടിനകത്ത് അധികം ചൂട് വരാതെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഈ വീട്ടിൽ എത്തുന്നവർക്ക് വളരെ സുന്ദരമായ അനുഭവമായിരിക്കും ലഭിക്കുന്നത്. ഇതിന് പുറമെ ഈ ഭവനം മാതൃകയാക്കി വീട് പണിയുന്നവരും നിരവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *