960 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഒരു സുന്ദര ഭവനം

960 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ ഈ സുന്ദര ഭവനം അഞ്ച് സെന്റ് സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മുഴുവൻ ചിലവ് പതിനാല് ലക്ഷം രൂപയാണ്. സാധാരണക്കാരുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു സുന്ദര ഭവനമാണിത്. മനോഹരമായ ഒരു കൊച്ചു പൂങ്കാവനത്തിന് നടുവിലാണ് ഈ മനോഹര ഭവനം ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വീടാണെന്ന് സൂചന നൽകുന്ന രീതിയിൽ ഒരു തെങ്ങും വീടിന് മുന്നിലായി കാണാം. നീളത്തിലുള്ള രണ്ട് സ്റ്റെപ്പ് കയറി വീടിന്റെ സിറ്റൗട്ടിലേക്ക് കയറിയാൽ റോഡും മുറ്റവും ആസ്വദിച്ച് ഇരിക്കാൻ ഒരു ഇരിപ്പിടവും അവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിലിന്‌ സൈഡുകളിലായി കൊടുത്തിരിക്കുന്ന നീളൻ ജനാലകൾ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. പ്രധാന വാതിലും ജനാലകളും തടിയിലാണ് തീർത്തിരിക്കുന്നത്.

ഇനി പ്രധാന വാതിൽ തുറന്ന് വീടിനകത്തേക്ക് കയറിയാൽ ലിവിങ് റൂമിന്റെ വലത് ഭാഗത്തായി ഒരു മനോഹരമായ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഡൈനിങ് റൂമും ലിവിങ് റൂമും സെപ്പറേറ്റ് ഇല്ലാത്തതിനാൽ ഫർണിച്ചറിന്റെ അറേഞ്ച്മെന്റ് ഇതിനെ ഭംഗിയായി തന്നെ വേർതിരിക്കുന്നുണ്ട്. ആറു പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ അറേഞ്ച്മെന്റ്. ഇതിനടുത്തായി വാഷ് സ്‌പേസും ഉണ്ട്. വീടിന്റെ ഫ്ലോറിങ്ങിനായി വൈറ്റ് മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിനത്ത് ലൈറ്റ് വൈറ്റ് കളർ പെയിന്റാണ് ചെയ്തിരിക്കുന്നത്.

ഹാളിന്റെ മറ്റൊരു സൈഡിലായി സ്റ്റെയർ കേസും കാണാം. ഇതിനടുത്തായി അയൺ സ്‌പേസും ഉണ്ട്. ഇതിനോട് ചേർന്ന് മറ്റൊരു ഭാഗത്തായി  ഒരു കിടപ്പ് മുറി ഉണ്ട്. അറ്റാച്ഡ് ബാത്റൂമും ഉള്ള കിടപ്പ് മുറിയാണ്. മുറിക്കകത്ത് രണ്ട് ജനാലകൾ ഉള്ളതിനാൽ അത്യാവശ്യം വായു സഞ്ചാരവും വെളിച്ചവും ഇതിലൂടെ ലഭിക്കും. ഭിത്തിയോട് ചേർന്ന് വാർഡ്രോബും ഒരുക്കിയിട്ടുണ്ട്. സ്റ്റീലിന്റെ ഡോർ ഉള്ള വാർഡ്രോബാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. വാർഡ്രോബിനും ബാത്റൂം ഡോറിനും ഒരേ മെറ്റിരിയിലാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹാളിനോട് ചേർന്ന് തന്നെയാണ് രണ്ടാമത്തെ ബെഡ് റൂമും. അറ്റാച്ഡ് ബാത്റൂമും വാർഡ്രോബും മാത്രമാണ് മുറിയ്ക്കകത്ത് ഉള്ളത്. ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള. പ്രിന്റഡ് ഗ്ലാസ് കൊടുത്തിട്ടുള്ള തടിയിൽ നിർമ്മിച്ച വാതിലാണ് അടുക്കളയ്ക്ക് നൽകിയിരിക്കുന്നത്. വളരെ മനോഹരമായ വലിയ ഒരു കിച്ചണാണ് ഈ വീടിന് ഉള്ളത്. കിച്ചണിൽ തന്നെ ചെറിയൊരു ഡൈനിങ് ഏരിയയും ഉണ്ട്. കിച്ചണോട് ചേർന്ന് സ്റ്റോർ റൂമും ഉണ്ട്. കിച്ചണിൽ വിറക് അടുപ്പും ഗ്യാസ് അടുപ്പിനും സെപ്പറേറ്റ് സ്ഥലങ്ങൾ ഉണ്ട്. ഗ്ലാസുകൊണ്ട് നിർമ്മിച്ച ഒരു കിച്ചൺ ക്യാബിനറ്റും ഒരുക്കിയിട്ടുണ്ട്. വൈറ്റും ബ്ലാക്കും മിക്സ് ചെയ്‌ത ടൈൽസ് ഉപയോഗിച്ചാണ് അടുക്കളയുടെ ഫ്ളോറിങ് ഒരുക്കിയിരിക്കുന്നത്. കിച്ചണിനെ പുറത്തായി വലിയ ഒരു വാഷ് ഏരിയയും ഉണ്ട്. ഇവിടെ നിന്നും മുറ്റത്തേക്കും ഒരു വാതിലുണ്ട്. ഹാളിൽ നിന്നും സ്റ്റെയർ കേസ് കയറി ടെറസിലേക്ക് പോകാനുള്ള ഒരു വാതിലും ഒരുക്കിയിട്ടുണ്ട്.


തടിയിൽ തീർത്തതാണ് വീടിന്റെ കൂടുതൽ ഫർണിച്ചറുകളും. അടുക്കളയിലെ കബോർഡും മറ്റും അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സിറ്റൗട്ട്, ഡൈനിങ് കം ലിവിങ് ഏരിയ, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ രണ്ട് കിടപ്പു മുറികൾ, അടുക്കള, സ്റ്റോർ റൂം എന്നിവ ഉൾപ്പെടുന്ന ഈ വീട് പണി തീർത്തപ്പോൾ ചിലവായത് പതിനാല് ലക്ഷം രൂപയാണ്. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഈ മനോഹര ഭവനം.

Leave a Reply

Your email address will not be published. Required fields are marked *