രണ്ടര സെന്ററിൽ ഒരുങ്ങിയ സുന്ദര ഭവനം; ഇന്റീരിയർ ആണ് ഇവന്റെ മെയിൻ

രണ്ടര സെന്റ് സ്ഥലത്ത് 1300 സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങിയ സിറ്റി ഹൗസ് എന്ന മനോഹരമായ ഇരുനില വീടിന് പിന്നിൽ എക്സൽ ഇന്റീരിയറിലെ ദമ്പതികളായ അലക്‌സും സിദ്ധ്യയുമാണ്. കുറഞ്ഞ സ്ഥലത്ത് മനോഹരമായ വീടൊരുക്കിയപ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്നു ഈ  ആർക്കിടെക്റ്റ് ദമ്പതികൾക്ക്, എന്നാൽ കൃത്യമായ പ്ലാനിങ്ങിൽ ഇവിടെ ഒരുങ്ങിയത് ഒരു സുന്ദര ഭവനമാണ്.
വീടിനൊപ്പം ഓഫിസായും പ്രവർത്തിക്കുന്ന ഈ വീടിന് വെള്ളയും കറുപ്പും നിറത്തിലുള്ള പെയിന്റിങ്ങാണ് നൽകിയിരിക്കുന്നത്. വളരെ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ തന്നെ നിർമ്മിച്ച വീട് വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗേറ്റ് തുറന്ന് വീടിനകത്തേക്ക് പ്രവേശിച്ചാൽ മുറ്റത്ത് കല്ല് പതിച്ചിപ്പിച്ചിരിക്കുന്നത് കാണാം. ഇതിന് ഇടയിലൂടെ മനോഹരമായ ഗ്രാസും പിടിപ്പിച്ചിട്ടുണ്ട് ഇത് വീടിന്റെ മോടി കൂട്ടാൻ സഹായിക്കുന്നു.
കാർ പോർച്ചിൽ നിന്ന് ഗ്രാനൈറ്റും ടൈൽസും മിക്സ് ചെയ്ത ഒരു ചെറിയ സിറ്റൗട്ടിലേക്കാണ് കയറുന്നത്. കൈവരികളോ തൂണോ ഒന്നുംതന്നെ ഇല്ലാതെയാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഒരു കോർണറിലായി ഒരു ഇൻ ബിൽഡ് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. തടിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന് താഴെയായി ഒരു ഫുട്‍വെയർ റാക്കും സജ്ജീകരിച്ചിട്ടുണ്ട്.
ഇവിടെ നിന്നും ഫിംഗർ പ്രിന്റ് സിസ്റ്റം ഉപയോഗിച്ച് പ്രധാന വാതിൽ തുറക്കാം, ഈ പ്രധാന വാതിൽ തുറന്ന് കയറുന്നത് ലിവിങ് ഏരിയയിലേക്കാണ്. എൽ ഷേപ്പിൽ ഒരുക്കിയ സിറ്റിംഗ് ഏരിയയും ഇതിന് മുന്നിലായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ മറുഭാഗത്താണ് ഡൈനിങ് ഏരിയ. ഒരേസമയം അഞ്ച് പേർക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ. ഇതിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെയായാണ് വാഷ് ഏരിയ. ഇതിനോട് ചേർന്ന് തന്നെയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. വാതിൽ ഇല്ലാതെ തന്നെ സ്വകാര്യത നിലനിർത്തുന്നതാണ് അടുക്കളയുടെ ഭാഗം. മനോഹരമായ ഡ്രോയറുകളാണ് അടുക്കളയിൽ കൂടുതലും ഉള്ളത്. കുറഞ്ഞ സ്ഥലത്തെ മാക്സിമം ഉപയോഗപ്രദമായാണ് ഈ വീടിനായി ഉപയോഗിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ബെഡ് റൂം വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ബെഡിന് പുറമേ മനോഹരമായ വാർഡ്രോബുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതലും വൈറ്റ് കളറിന് പ്രാധാന്യം നൽകിക്കൊണ്ടാണ് മുറിയ്ക്ക് ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനകത്തായി അറ്റാച്ഡ് ബാത്റൂമും ഉണ്ട്. തടിയും ഗ്ലാസും ഉപയോഗിച്ച് കൊണ്ടുള്ള സിംപിളും മനോഹരവുമായ സ്റ്റെയർ കേസുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിർമ്മിതിയിലെ പ്രത്യേകത കൊണ്ടും കാഴ്ചയിലെ രൂപ ഭംഗി കൊണ്ടും വീട് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.

മുകളിലത്തെ നിലയിൽ വളരെ മോനോഹരമായ ഫോട്ടോ ഫ്രെയിമുകളോട് കൂടിയ ഭിത്തിയാണ് ലിവിങ് ഏരിയയിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് കിടപ്പ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. കിടക്കയ്ക്ക് പുറമെ ഡ്രസിങ് ഏരിയയും, ടേബിളും, കബോർഡ്‌സും അറ്റാച്ഡ്   ബാത്റൂമും ഉണ്ട്. വളരെ മനോഹരമായ കളർ തീമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  വേണമെങ്കിൽ കളർ തീം മാറ്റാനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ മുറി നിർമ്മിച്ചിരിക്കുന്നത്. കിടപ്പ് മുറിയിലെ ഇന്റീരിയറും വളരെയധികം ആകർഷണീയമാണ്.


മനോഹരമായ ബാൽക്കണിയും മുകളിലത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കുമ്പോൾ വളരെ മനോഹരമായ കാഴ്ചകളും കാണാൻ സാധിക്കും. എന്നാൽ വീട് ഇരിക്കുന്ന ഭാഗത്തെ സ്ഥല പരിമിതിയെ ഒരു രീതിയിലും ബാധിക്കാത്ത രീതിയിലുള്ളതാണ് ഈ വീടിന്റെ നിർമ്മാണവും അറേഞ്ച്മെന്റ്‌സും. കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മാക്സിമം ഉപയോഗപ്രദമായ രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയറും ഒരു പരിധിവരെ വീടിനെ ആകർഷണീയമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *