കുറഞ്ഞ ബജറ്റിൽ കേരളത്തനിമ നിലനിർത്തി ഒരുക്കിയ വീട്

പുതിയ വീട് പണിയുമ്പോൾ പഴയമുടെ എന്തെങ്കിലും ഒരു അംശത്തെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് ഇന്നത്തെ തലമുറക്കാർ. അത്തരത്തിൽ പഴമയുടെ നന്മ വിളിച്ചോതുന്ന ഒരു സുന്ദര ഭവനമാണ് ആലപ്പുഴ ജില്ലയിലെ മാപ്പിളശേരി എന്ന വീട്. ആദ്യ കാഴ്ചയിൽ ഗ്രാമ ഭംഗിയിൽ അലിഞ്ഞുനിൽക്കുന്ന ഒരു തറവാട് വീട്. എന്നാൽ ഈ വീടിനെ വേറിട്ട് നിർത്തുന്നത് കേരള തനിമ മാത്രമല്ല കുറഞ്ഞ ചിലവിൽ പഴയ നിർമ്മാണ വസ്തുക്കളുടെ പുനരുപയോഗം കൂടിയാണ്.

കേരള ശൈലിയിൽ ഉള്ള ഈ വീട്ടിലേക്ക് കയറി വരുമ്പോൾ തന്നെ സുന്ദരമായ ഒരു തുളസിത്തറ കാണാം. ഇതിന് നേരെയായി നീളത്തിൽ ഒരു വരാന്തയും ഉണ്ട്. ഈ വീടിന്റെ ചിലവ് കുറയ്ക്കാൻ സഹായിച്ചത് പഴയ നിർമ്മാണ വസ്തുക്കളുടെ ഉപയോഗമാണ്. വീടിന്റെ ഫൗണ്ടേഷൻ കെട്ടിയിരിക്കുന്നത്  ചെങ്കല്ല്  ഉപയോഗിച്ചാണ്. ഭിത്തികളും ചെങ്കല്ല് ഉപയോഗിച്ചാണ് കെട്ടിയിരിക്കുന്നത്. പരമാവധി പഴ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ  ലഭിച്ച ചെങ്കല്ലുകളാണ് ഇതിനായി ഇവർ ഉപയോഗിച്ചത്. ഇത് തികയാതെ വന്നപ്പോൾ മാത്രമേ പുതിയ ചെങ്കല്ലുകൾ വാങ്ങിയിട്ടുള്ളു. നീളൻ വരാന്തയിലെ തൂണുകൾ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഓടുകൾ ഉപയോഗിച്ചാണ് മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ഇതും കുറഞ്ഞ ബജറ്റിൽ ലഭിച്ച  പഴയ ഓടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുൻഭാഗത്തായി മനോഹരമായ  തൂളിമാനവും ഒരുക്കിയിട്ടുണ്ട്.

സിറ്റൗട്ടിൽ ഒരുക്കിയിരിക്കുന്ന വരാന്തയിലെ ഭിത്തിയിൽ ടൈൽസ് ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. അതിനാൽ ഇത് ഇരിപ്പിടമായും ഉപയോഗിക്കാം. 1250 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടൊരുക്കിയത്. ഈ വീടിന്റെ വരാന്ത ഏകദേശം 16 മീറ്റർ നീളത്തിലാണ് ഒരുക്കിയിരിക്കുന്നത്.  ഇത് വീടിന് കൂടുതൽ വലിപ്പം തോന്നാൻ സഹായിക്കുന്നുണ്ട്. വീടിനകത്ത് നിരവധി മച്ചുകളും കാണാം.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കടന്നാൽ വലിയൊരു ഹോൾ കാണാം. ലീവിന്ദ് ഏരിയയേയും ഡൈനിങ് ഏരിയയേയും തമ്മിൽ വേർതിരിച്ചിരിക്കുന്നത് ഫർണിച്ചർ ഉപയോഗിച്ചാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫർണിച്ചറുകൾക്ക് ഉപയോഗിച്ചിരിക്കുന്നത് പഴയ തടികളാണ്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ ഫർണിച്ചർ വാങ്ങിക്കാനും കഴിഞ്ഞിട്ടുണ്ട്.

ഫ്ലോറിങ്ങിനായി റെഡ് ഓക്സൈഡ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നത്. സിമെന്റ് പ്ലാസ്റ്ററിങ്ങിന്  മുകളിൽ ഒരു തരം  ഫ്ലോർ പെയിന്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ വാതിലുകൾ പഴയ രീതിയിൽ പൊക്കം കുറഞ്ഞ രീതിയിലാണ് പണിയിപ്പിച്ചിരിക്കുന്നത്. പഴയ കാല ഓർമ്മകൾ തരുന്ന ജനാലകളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. പഴയ ജനാലകളും വാതിലുകളുമാണ് ഈ വീടിന് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.

ഹോളിൽ നിന്നും കയറുന്ന കിടപ്പ് മുറിയിൽ ചെറിയ സ്റ്റൂളും ഒരുക്കിയിട്ടുണ്ട്. വലിയ കിടക്കയ്ക്ക് പിന്നാലെ ഒരു ചെറിയ സ്റ്റൂളും ഇവിടെ ഇട്ടിട്ടുണ്ട്. കിടപ്പ് മുറിയിൽ വളരെ വലിയ ഒരു ജനാലയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വീടിന്റെ എല്ലാ ഭാഗങ്ങളിലും മച്ച് ഒരുക്കിയിരിക്കുന്നതിനാൽ വീടിനകത്ത് എപ്പോഴും ഒരു കുളിർമ്മ നിലനിൽക്കും. ചെറിയ ഇടനാഴികളിലൂടെയാണ് ഈ വീടിന്റെ രണ്ടാമത്തെ കിടപ്പ് മുറിയിലേക്കും കടക്കുന്നത്. ഇതിനകത്ത് കിടക്കയ്ക്ക് പുറമെ ചൂരലുകൾ കൊണ്ടുള്ള ഒരു ടീപ്പോയും രണ്ട് കസേരകളും ഒരുക്കിയിട്ടുണ്ട്. നല്ല രീതിയിൽ വെളിച്ചവും വായുവും ലഭിക്കുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

അത്യാവശ്യം നല്ല വലിപ്പമുള്ള അടുക്കളയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജ് സ്‌പേഷ്യസിനും ഇവിടെ ഒരു കുറവും ഇല്ല. വളരെയധികം ക്രോസ് വെന്റിലേഷൻ ലഭിക്കുന്ന രീതിയിലാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്. വളരെയധികം കോസ്റ്റ് എഫക്ടീവായി മനസിന് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *