ഏഴ് ലക്ഷത്തിന് ഒരുങ്ങിയ സ്വപ്നഭവനം

ബജറ്റിൽ  ഒരുങ്ങുന്ന സുന്ദര ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ നിരവധി  കാര്യങ്ങൾ ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാകാര്യങ്ങളും കോൺട്രാക്ടറിനെ ഏൽപ്പിക്കാറാണ് പതിവ്. എന്നാൽ ഇക്കാര്യങ്ങൾ നാം തനിയെ   ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള ലാഭമാണ്  ഇതിലൂടെ ലഭിക്കുന്നത്.  വീടിന്റെ പണി ആരംഭിക്കുന്നതിന് മുൻപായി ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കണം. വീടിന്റെ പ്ലാനിനൊപ്പം തന്നെ കൃത്യമായ ഒരു ബജറ്റ് പ്ലാനും വേണം.

ഇതിൽ വീടിന് ഉപയോഗിക്കുന്ന നിർമ്മാണ വസ്തുക്കളുടെ വിലവിവരങ്ങളും കൃത്യമായി രേഖപെടുത്തിയിട്ടുണ്ടാവണം. ഓരോ വസ്തുക്കളും നമുക്ക് ആവശ്യമായ അളവിൽ സാധനങ്ങളുടെ ആ സമയത്തെ വില വെച്ച് കണക്ക് കൂട്ടി  കരുതിവെക്കണം. ഇതിന് ശേഷം കോൺട്രാക്ടർ പറയുന്ന കാശുമായി താരതമ്യപ്പെടുത്തി നോക്കിയാൽ ഇത് നമുക്ക് നമുക്ക് ഏകദേശം മനസിലാകും. വസ്തുക്കളുടെ  വില നിശ്‌ചയിക്കുമ്പോൾ എപ്പോഴും ഉയർന്ന നിരക്കിൽ കണക്ക് കൂട്ടാൻ ശ്രദ്ധിക്കണം.

വീടിന്റെ ഓരോ നിർമ്മാണ ഘട്ടത്തിലും വർക്കേഴ്‌സിനൊപ്പം നിന്ന് വേണം പണി ചെയ്യിപ്പിക്കാൻ. ഓരോ പണിയുടെ ഘട്ടത്തിലും നമ്മുടെ കൃത്യമായ ആശയങ്ങൾ പറഞ്ഞ് പണി ചെയ്യിപ്പിക്കാൻ കഴിയും. അല്ലാത്ത പക്ഷം ചിലപ്പോൾ പൊളിച്ച് പണിയേണ്ട അവസ്ഥ വരെ വരാൻ സാധ്യതയുണ്ട്. നമ്മുടെ ബജറ്റിന് അനുസരിച്ചുള്ള നിർമ്മാണ  വസ്തുക്കൾ വേണം തിരഞ്ഞെടുക്കാൻ.  ഇതിന് ഏറ്റവും നല്ല ഉദാഹരമാണ് ഏഴ് ലക്ഷം രൂപയ്ക്ക് ഒരുക്കിയ ഈ വീട്.

690  സ്‌ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീട് പുറത്തുകൊടുത്ത് ചെയ്താൽ ഒമ്പത് ലക്ഷം രൂപ വരെ വരാൻ സാധ്യതയുണ്ട്. വാനം മാന്താൻ ഹിറ്റാച്ചിയാണ് ഉപയോഗിച്ചത് ഇത് ഈ ഘട്ടത്തിൽ ചിലവ് കുറയാൻ സഹായകമായി. പാറപ്പൊടി സാന്റ് എന്നിവയാണ്  ഉപയോഗിച്ചത്. കോൺക്രീറ്റിന് കറുത്ത മെറ്റലാണ് ഉപയോഗിച്ചത്. ബേസ്‌മെന്റും ഫൗണ്ടേഷനും രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഒരുക്കിയത്. ഫൗണ്ടേഷൻ നികത്താൻ പഴയ വേസ്റ്റുകളാണ് ഉപയോഗിച്ചത്. വാനം വെട്ടിയപ്പോൾ കിട്ടിയ മണ്ണ് ഇതിന് മുകളിൽ ഇട്ട് നികപ്പാക്കി. സൺഷേഡിന് മുകളിൽ നാല് വരി രി താബൂക്കാണ് കെട്ടിയത്. ഇത് വീടിനകത്ത് ചൂട് കുറയ്ക്കാൻ സഹായകമായി.

മെയിൻ വാർക്കയ്ക്ക് 44  ചാക്ക് സിമെന്റും ഒരു ലോഡ് കറുത്ത മെറ്റലും ഒരു ലോഡ് എം സാന്റുമാണ് ആവശ്യമായി വന്നത്. ആകെ  675 കിലോ കമ്പിയാണ് ആവശ്യമായി വന്നത്. 182  പായ്ക്കറ്റ് സിമെന്റാണ് ആകെ ആവശ്യമായി വന്നത്. വൈറ്റ് സിമെന്റ് വാങ്ങി അടിച്ച ശേഷം പെയിന്റിങ് കരാർ നൽകി. വയറിങ്ങും മറ്റുമായി ഒരു ലക്ഷം രൂപ ചിലവായി. 28 രൂപയുടെ  ടൈൽസാണ് വീടിന് ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ ആകെ മൊത്തം 7 ലക്ഷം രൂപയ്ക്കാണ് വീട് പണി പൂർത്തിയാക്കിയത്.

വീട് നിർമ്മാണത്തിലെ ഓരോ ഘട്ടത്തിലും   ഏറെ ശ്രദ്ധയും കരുതലും ആവശ്യമാണ്. വീട് പണി തുടങ്ങിക്കഴിഞ്ഞാൽ വീടിന്റെ പ്ലാനിൽ അനാവശ്യ മാറ്റങ്ങൾ വരുത്താതെ ഇരിക്കുക. ഇത് ചിലവ് കൂടുന്നതിനും വീട് പണി കൂടുതൽ ബുദ്ധിമുട്ടുള്ളതാകുന്നതിനും കാരണമാകും. പക്ഷെ അത്യാവശ്യ മാറ്റങ്ങൾ അനിവാര്യമെങ്കിൽ അത് കൂടുതൽ വൈകിപ്പിക്കാതെ തന്നെ ചെയ്യണം. വീടിന്റെ ഭംഗിക്കോ സൗകര്യങ്ങൾക്കോ ഒരു കുറവും വരുത്താതെയാണ് കുറഞ്ഞ ബജറ്റിലും ഈ വീട് ഒരുക്കിയത്.  അതുകൊണ്ടുതന്നെ കൃത്യമായ പ്ലാൻ ഉണ്ടാക്കിയാൽ കുറഞ്ഞ ബജറ്റിലും മനോഹരമായ വീട് നിർമ്മിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *