അതിശയിപ്പിക്കുന്ന ഇന്റീരിയറിൽ ആകർഷകമാക്കിയ ഫ്ലാറ്റ്

പല വീടുകളെയും കൂടുതൽ സുന്ദരമാക്കുന്നത് ആ വീടിന്റെ ഇന്റീരിയർ വർക്കാണ്. പലപ്പോഴും വളരെ ചെറിയ വീടുകളെയും കൂടുതൽ ആകർഷകമാക്കുന്നത് അവിടുത്തെ ഇന്റീരിയർ ആണ്. അത്തരത്തിൽ ഇന്റീരിയറിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് രൂപ കല്പന ചെയ്ത ഒരു വീടാണ് എറണാകുളം കലൂരുള്ള അബ്ദുൽ ഖാദറിന്റെയും ശ്യാമിലിയയുടെയും ഫ്ലാറ്റ്. ശീതൾ പതങ്ങളിൽ ആണ് ഈ ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

രണ്ട് പ്രധാന വാതിലുകളാണ് ഈ ഫ്ലാറ്റിനുള്ളത്. ഒരു ഡോർ തുറന്നിട്ടാൽ ആരാണ് കടന്നുവരുന്നത് എന്നത് നമുക്ക് ഇതിലൂടെ അകത്ത് നിന്നും കാണാൻ സാധിക്കും. കയറിവരുമ്പോൾ തന്നെ വലത് ഭാഗത്തായി ഒരു സ്റ്റോറേജ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്. ലെഫ്റ്റ് സൈഡിൽ ഈശ്വര വചനങ്ങൾ വുഡിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഫോയർ കടന്ന് വരുമ്പോൾ ലീവിങ് ഏരിയയിലേക്കാണ് എത്തുന്നത്. ഇവിടെ തന്നെയാണ് ടിവി യൂണിറ്റും സീറ്റിങ്ങും ഒരുക്കിയിരിക്കുന്നത്. വുഡൻ ലാമിനേറ്റിലാണ് ലിവിങ് ഏരിയയയിലെ ഫ്ളോറിങ് ഒരുക്കിയത്. ഫോൾ സീലിങ് വളരെ മനോഹരമായി ഇവിടെ നൽകിയിട്ടുണ്ട്. ഐവറി കളറിലാണ് ഈ വീടിന്റെ കൂടുതൽ ഇന്റീരിയറും ഒരുക്കിയത്. ലിവിങ് ഏരിയയിലെ സോഫയും ഫോൾ സീലിങ്ങും അടക്കം ഐവറി കളറാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്.

ലിവിങ് ഏരിയയെ കൂടുതൽ മനോഹരമാക്കാനായി ഇവിടെ ഒരു ബാൽക്കണിയും സെറ്റ് ചെയ്തിട്ടുണ്ട്. സ്ലൈഡിങ് ഡോറാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു മേശയും ചെയറും ഒരുക്കിയിട്ടുണ്ട്. ഫോർമൽ ലിവിങ് ഏരിയയെ വീടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്നത് ഒരു സ്ക്രീൻ ഫങ്ഷനാലിറ്റിയുള്ള ഒരു ഫ്‌ളൈവുഡ് വാളാണ്. വളരെ മിനിമലിസ്റ്റിക് ശൈലിയിലാണ് ഈ വാളുകളും ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരു ക്രോക്കറി ഷെൽഫും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ നിന്നും കടന്നെത്തുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ഇറ്റലിയിൽ നിന്നും ഇമ്പോർട്ട് ചെയ്ത മോഡേൺ രീതിയിലുള്ള ഡൈനിങ് ടേബിളാണ് ഇവിടെ ഒരുക്കിയത്. ആറു പേർക്ക് ഇരിക്കാൻ കഴിയുന്ന ഈ ടേബിൾ വലിപ്പം കുറയ്ക്കാനും കഴിയുന്ന രീതിയിൽ ഉള്ളതാണ്.

ഇതിനോട് ചേർന്ന് ഒരു കിടപ്പ് മുറിയുണ്ട്. ബാത്റൂം, ഡ്രസിങ് ഏരിയ സ്റ്റഡി ഏരിയ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചതാണ് ഈ മുറി. ഇവിടുത്തെ മാസ്റ്റർ ബെഡ്‌റൂം വളരെ വലുതാണ്. മുറിയ്ക്ക് ഉള്ളിലേക്ക് ദൃശ്യമാകാത്ത രീതിയിലാണ് വാർഡ്രോബ് നിർമ്മിച്ചിരിക്കുന്നത്.  മറ്റൊരു ഹോം തിയേറ്റർ രീതിയിലുള്ള ഒരു കിടപ്പ് മുറിയും ഒരുക്കിയിട്ടുണ്ട്. ലെതർ ഫിനിഷുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് ഹോം തിയേറ്റർ മോഡലിൽ റൂം ഒരുക്കിയത്. ഇവിടെയും ബേസിക് കളർ തീം ഫോളോ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഈ വീട്ടിൽ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഇവിടെ മാത്രം ഒരു പർപ്പിൾ കളർ തീമാണ് ഉപയോഗിച്ചിരിക്കുന്നത്. കോട്ടിന്റെ അരികിൽ തന്നെ ഒരു സ്റ്റഡി ഏരിയയും അതിനോട് ചേർന്ന് സ്ലൈഡിങ് ഡോർ ഉള്ള വാർഡ്രോബും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ് ഏരിയയോട് ചേർന്നുള്ള വാഷ് ഏരിയയും അതി മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട്. ഇതിനെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി സെപ്പറേറ്റ് ചെയ്താണ് ഒരുക്കിയത്. അടുക്കള ഒരു ഐലന്റ് കിച്ചൺ മോഡലിലാണ് ഒരുക്കിയത്. അതിമനോഹരമായാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. നിരവധി സ്റ്റോറേജ് സ്‌പേസും ഇതിനകത്തുണ്ട്. ഇതിനൊപ്പം തന്നെ ഒരു വർക്ക് സ്‌പേസും ഉണ്ട്. ഐവറിക്കൊപ്പം വൈറ്റ് കളർ പാറ്റേണിലാണ് അടുക്കള ഒരുക്കിയത്. ഈ വീടിന്റെ ഇന്റീരിയറിന് കൂടുതൽ മനോഹാരിത നൽകുന്നത് ഇതിന് ഉപയോഗിച്ചിരിക്കുന്ന കളർ തീം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *