3 സെന്റിൽ 900 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ രണ്ട് നില വീട്
നഗരത്തിൽ താമസിക്കുന്നവർ വീട് പണിയാൻ ആഗ്രഹിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്ഥല പരിമിതി. കുറഞ്ഞ സ്ഥലത്തിനുള്ളിൽ വീട് പണിയാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവർക്ക് മുഴുവൻ മാതൃകയാവുകയാണ് 3 സെന്റിൽ 900 സ്ക്വയർ ഫീറ്റിൽ ഒരുങ്ങിയ രണ്ട് നില വീടിന്റെ മാതൃക. പതിമൂന്ന് ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഈ വീട് ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരെ ആകർഷിക്കുന്ന രീതിയിൽ നമുക്ക് പണിതുയർത്താം. സ്ഥലപരിമിതി നേരിടുന്നതിനാൽ രണ്ട് നിലയായാണ് ഈ വീടൊരുക്കിയത്. ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
വീടിന്റെ വാർപ്പ് വരെ ഏഴര ലക്ഷം രൂപയാണ് ചിലവായത്. അതിന് ശേഷമുള്ള തേപ്പ്, വയറിങ്, ഇന്റീരിയർ, ഫർണിച്ചർ, ഉൾപ്പെടെയാണ് ഈ തുകയായത്. സിറ്റൗട്ട്, കിടപ്പ് മുറി, ബാത്റൂം, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് ഈ വീട്ടിലുള്ളത്. ഈ പ്ലാൻ പ്രകാരം ഈ വീട്ടിൽ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. മാസ്റ്റർ ബെഡ് റൂം താഴെയും ബാക്കിയുള്ള രണ്ട് കിടപ്പ് മുറികൾ മുകളിലുമായാണ് ഒരുക്കിയിരിക്കുന്നത്.
വളരെ കുറഞ്ഞ സ്ഥലം ആയതിനാൽ തന്നെ അടിത്തറ പാകി ഒരു വീട് നിർമ്മിക്കുക എന്നത് പലപ്പോഴും നഗരങ്ങളിൽ ദുഷ്കരമാണ്. വളരെ അടുത്താണ് മറ്റ് വീടുകൾ അതിനാൽ ഇവിടെ നിലം കുഴിച്ച് അടിത്തറ ഒരുക്കിയാൽ അത് മറ്റ് വീടുകളുടെ നിലനിൽപ്പിനെ ദോഷമായി ബാധിക്കും. വീട് ഉടമസ്ഥന്റെ കൈയിലെ കാശ്, സ്ഥല പരിമിതി, സ്ഥലത്തിന്റെ പ്രത്യേകത, വീട്ടുകാരുടെ ആവശ്യങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് വീടൊരുക്കേണ്ടത്.
വീട് പണിയുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വീടിന്റെ ഇന്റീരിയറിലും ഫർണിച്ചർ അറേഞ്ച്മെന്റ്സിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. വീടിന് ചേരുന്ന രീതിയിൽ വേണം ഇന്റീരിയർ സെറ്റ് ചെയ്യാൻ. ചെറിയ മുറികളിൽ അധികം ഫർണിച്ചറുകൾ കുത്തിനിറയ്ക്കാൻ ശ്രമിക്കരുത്. വീടിന് കൂടുതൽ ഫ്രീ സ്പേസ് നൽകുന്നത് വീടിന്റെ ഭംഗി കൂട്ടും. പെയിന്റ് കളറും ഫർണിച്ചർ കളറും കർട്ടൻ കളറും വരെ പരസ്പരം മാച്ച് ആകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.
വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പ്രകൃതിയെ വേദനിപ്പിക്കാതെ വീട് വയ്ക്കണം എന്നതാണ്. മരങ്ങൾ വെട്ടിമാറ്റുന്നതിന് പകരം അവയുടെ ഘടന നോക്കി നമുക്ക് വീട് വയ്ക്കാൻ കഴിയും. അതിന് സഹായിക്കുന്ന ആർകിടെക്റ്റുകൾ ഇന്ന് ഉണ്ട്. അതുകൊണ്ട് തന്നെ മണ്ണിനേയും പ്രകൃതിയെയും വേദനിപ്പിക്കാതെ വീട് വയ്ക്കാൻ ശ്രദ്ധിക്കുക എന്നതും നമുക്ക് ശ്രദ്ധിക്കാവുന്ന കാര്യമാണ്.
ഇന്ന് എല്ലാ വീടുകളിലും കണ്ടുവരുന്ന ഒന്നാണ് കബോർഡുകളും വാർഡ്രോബുകളും. സാധാരണയായി മറൈൻ ഫ്ലൈ വുഡും നാച്ചുറൽ വുഡും ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. എന്നാൽ ഇന്ന് വിപണിയിൽ പിവിസി സീറ്റുകളും എം ഡി എഫ് മെറ്റീരിയലുകളും ഇതിന് വേണ്ടി ലഭ്യമാണ്. കബോർഡുകൾക്ക് കൂടുതൽ ലൈഫ് ലഭിക്കുന്നത് നാച്ചുറൽ വുഡ് ഉപയോഗിച്ച് പണിയുമ്പോഴാണ്. എന്നാൽ കബോർഡുകളുടെ ഈസി വർക്കിനും ഫിനിഷിങിനും കൂടുതൽ അഭികാമ്യം മറൈൻ ഫ്ലൈ വുഡ് തന്നെയാണ്. ചിലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് എം ഡി എഫ് മെറ്റീരിയൽ ആണ്. പിവിസി ഷീറ്റുകൾക്ക് ഡെൻസിറ്റി വളരെ കുറവാണ്. അതിനാൽ ഇവ ചെറിയ കബോർഡുകൾക്കാണ് ഉത്തമം. അത്തരത്തിൽ വീട് പണിയുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന ചിലവിൽ വീട് പണിതുയർത്താം.