പ്രകൃതിയെ നോവിക്കാതെ ഒരുക്കിയ സുന്ദര ഭവനം

പ്രകൃതി നൽകുന്ന എല്ലാ സൗഭാഗ്യങ്ങളും ആസ്വദിക്കുന്നവരാണ് നമ്മൾ. അതുകൊണ്ട്തന്നെ പ്രകൃതിയെ നോവിക്കാതെ ആവട്ടെ ഓരോ വീട് നിർമ്മാണവും. അത്തരത്തിൽ പടുത്തുയർത്തിയ ഒരു വീടാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒറ്റ വാക്കിൽ ഒരു ഓർഗാനിക് വീട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. തൃശൂർ പുറനാട്ടുകരയാണ് ഈ വീടുള്ളത്. പഴയതും പുതിയതുമായ ആർകിറ്റെക്ച്ചർ ശൈലികളുടെ സമുന്യയമാണ് ഈ വീട്. ഒരേ സമയം ശരീരത്തിനും മനസിനും സന്തോഷം പകരുന്ന രീതിയിൽ ആയിരിക്കണം ഈ വീട് പണിയേണ്ടത്.

പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ മേൽക്കൂര ഫില്ലർ സ്ളാബ് ഇട്ട്  വാർത്ത ശേഷം അതിന് മുകളിൽ വാർത്തിരിക്കുകയാണ്. ചെങ്കല്ലിൽ പണിത ഭിത്തികൾ നാച്ചുറൽ ഫിനിഷ് ഓടെയാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ഗേറ്റുകൾ ഉള്ള ഈ വീട്, നിർമ്മിച്ചിരിക്കുന്നത് ഒന്ന് വാഹനങ്ങൾക്ക് കയറാനും മറ്റേത് കാൽനടയായി കയറാനുമാണ്. വീടിന്റെ സ്ട്രക്ച്ചറിൽ നിന്നും അല്പം മാറിയാണ് കാർ പോർച്ച് ഒരുക്കിയത്. പുറമെ നിന്ന് നോക്കിയാൽ ഒരു പഴയ ശൈലിയിൽ ആണ് നിർമ്മിച്ചത് എന്ന് തോന്നുമെങ്കിലും ഇതൊരു പ്രകൃതി സൗഹാർദ്ദ വീടാണ്. വളരെ വലിയ മുറ്റത്ത് നിന്നും കയറുന്നത് നെടു നീളൻ വരാന്തയുള്ള ഒരു സിറ്റൗട്ടിലേക്കാണ്. ചൂരലിൽ തീർത്ത കസേരകൾക്ക് പുറമെ ഇവിടെ വീതിയിലുള്ള ഭിത്തിയൊരുക്കി ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ട സ്റ്റോൺസ് ഉപയോഗിച്ചാണ് അര ഭിത്തിയിലെ ഇരിപ്പിടങ്ങളും സിറ്റൗട്ടിലെ ഫ്ളോറിങ്ങും ഒരുക്കിയത്.

കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മഡ് പ്ലാസ്റ്ററിങ് ഉപയോഗിച്ച് ഒരുക്കിയ ഈ വീട് വീടിനകത്ത് കുളിർമ്മയും കൊണ്ടുവരുന്നുണ്ട്. മണലിന്റെ ദൗർലഭ്യം രൂക്ഷമായതിനാൽ ഇവിടെ എം സാന്റാണ് ഉപയോഗിച്ചത്. മനോഹരമായ പ്രധാന വാതിൽ തുറന്ന് കയറുന്നത് വലിയൊരു ഹാളിലേക്കാണ്. മനോഹരങ്ങളായ ഫർണിച്ചറുകളും അതിനെ മറു ഭാഗത്തായി ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ അടുത്തായി നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. മനോഹരമായ തൂണുകളുടെ നടുഭാഗത്തായാണ് ഈ നടുമുറ്റം. ഇവിടെ ഇരിക്കുമ്പോൾ ആവശ്യത്തിന് കാറ്റും വെളിച്ചവും മഴയും എല്ലാം ആസ്വദിക്കാവുന്ന രീതിയിലാണ് ഇതൊരുക്കിയത്. പഴയ ഒരു തറവാട് വീട്ടിൽ കയറിയത് പോലുള്ള അനുഭവമാണ് ഈ വീട്ടിലെത്തുമ്പോൾ അനുഭവപ്പെടുന്നത്.

ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. തടികൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. പഴയ കെട്ടിടങ്ങൾ പൊളിച്ചപ്പോൾ കിട്ടിയ തടികൾ ഈ വീടിന് വേണ്ടി റീസൈക്കിൾ ചെയ്തിട്ടുണ്ട്. പുനരുപയോഗിച്ച തടികൾ കൊണ്ടാണ് ഐ വീടിന്റെ ഫ്ളോറിങ് ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്തിന് ചുറ്റുമുള്ള പാസേജിലൂടെയാണ് ഈ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നത്. താഴ് ഭാഗത്തുള്ള രണ്ട് കിടപ്പ് മുറികളും പൂജാ മുറികളും ഡൈനിങ് റൂമും അടുക്കളയും സ്റ്റെയർ കേസും എല്ലാം ഈ നടുമുറ്റത്തിന്റെ ചുറ്റുമാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റെയർ കേസിനോട് ചേർന്ന് ഒരു വാഷ് ഏരിയയും ബാത്റൂമും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇൻ ബിൽഡായുള്ള ഇരിപ്പിടങ്ങളും അതിനോട് ചേർന്ന് ഡൈനിങ് റൂമിൽ മനോഹരമായ റൗണ്ട് ടേബിൾ സ്റ്റൈലിലുള്ള മേശയും ചെയറും ഒരുക്കിയിട്ടുണ്ട്.  ഡൈനിങ്ങിനോട് ചേർന്നാണ് അടുക്കള. ഒരു എൽ ഷേപ്പ് മോഡലിലാണ് അടുക്കള. ഇതിനെ തുടർന്ന് ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *