ഒരു ദിവസം കൊണ്ട് പണിയാനും അഴിച്ച് മാറ്റാനും കഴിയുന്ന എക്കോ ഫ്രണ്ട്ലി വീട്
പ്രകൃതിയെ വേദനിപ്പിയ്ക്കാതെ വീട് പണിയാൻ ആഗ്രഹിക്കുന്നവർ പരമാവധി കോൺക്രീറ്റ് ഉപയോഗം കുറയ്ക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ട കാര്യം. വീട്ടുകാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാണ് വീട് പണിയുന്നത്. ഒരു ദിവസം കൊണ്ട് പണിയാനും അഴിച്ച് മാറ്റാനും കഴിയുന്ന ഒരു എക്കോ ഫ്രണ്ട്ലി വീടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. ഒരു രീതിയിലും പ്രകൃതിയെ വേദനിപ്പിക്കാതെ എന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.
ഭവന നിർമ്മാണ രംഗത്ത് മുളയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. ചിലവ് കുറഞ്ഞ നിർമ്മാണ രീതിയ്ക്ക് വേണ്ടിയും ഇന്റീരിയർ ആവശ്യങ്ങൾക്ക് വേണ്ടിയും ഗ്രീൻ ആർകിറ്റെക്ച്ചലിന്റെ ഭാഗമായും നിർമ്മണത്തിലെ വിവിധ ഘട്ടങ്ങളിൽ മുള ഉപയോഗിക്കാറുണ്ട്. സാധാരണ രീതിയിൽ മുള ഉപയോഗിക്കുന്നതിന് പുറമെ, ഇത് സംസ്കരിച്ചും നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. അത്തരത്തിൽ മുള കൊണ്ടാണ് ഈ വീടൊരുക്കിയിരിക്കുന്നത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിന് അടുത്താണ് ഈ ഭവനം.
ഓർ ദിവസം കൊണ്ട് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാം. കൃത്യമായ അളവിൽ മുറിച്ച് കൊണ്ടുവരുന്ന മുളകളുടെ ഷീറ്റുകൾ ഞട്ടും ബോൾട്ടും ഇട്ട് മുറുക്കി എടുത്താണ് ഈ വീടൊരുക്കിയത്. സിമെന്റിൽ തീർത്ത തറ ഒരുക്കിയ ശേഷം അതിന്റെ മുകളിൽ മരത്തിൽ തീർത്ത ഫ്രെയിമുകളും ഒരുക്കിയിട്ടുണ്ട്. അതിലേക്കാണ് ബാംബു ഫ്രെയിം നിർമ്മിക്കുന്നത്. അകം പൊള്ളയായ ബോക്സ് രൂപത്തിലാണ് ഭിത്തികൾ, ഇത് ചൂട് കുറയാൻ സഹായകമാകും. ജനാലകളും വാതിലുകളും എല്ലാം ഇത്തരത്തിലാണ് ഒരുക്കിയത്. വീട്ടിലെ സാധാരണ കിടപ്പ് മുറികൾക്ക് പുറമെ ടോയ്ലറ്റും അടുക്കളയും ഡൈനിങ് റൂമും എല്ലാം മുള കൊണ്ടാണ് ഒരുക്കിയത്.
വീടിന്റെ മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത് ബാംബുവും ജൂട്ടും ഒരുമിച്ചുള്ളജൂട്ട് ഉപയോഗിച്ചാണ്. 25 വർഷത്തെ ശേഷിയുണ്ട് ഈ മേൽക്കൂരയ്ക്ക്. അന്തരീക്ഷത്തിൽ ഉണ്ടാകുന്ന രാസ പ്രവർത്തനങ്ങളെ വീടിന് ദോഷകമാരാകാതെ ഈ ഷീറ്റ് സഹായകമാകും. അതിന് പുറമെ വീടിന് പ്രകൃതിയിൽ ഉണ്ടാകുന്ന ദുരന്തസമയത്തും മനുഷ്യർക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇത്തരം സൃഷ്ടികളാണ്. വീട് നിർമ്മിക്കുമ്പോൾ പ്രകൃതിയ്ക്ക് ദോഷം വരാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമാണ് ഈ വീടുകൾ.
റിസോർട്ടുകളുടെയും മറ്റും നിർമ്മാണങ്ങൾക്ക് കൂടുതൽ അഭികാമ്യം ഇത്തരം വസ്തുക്കൾ കൊണ്ട് ഒരുക്കുന്ന വീടുകളാണ്. പെട്ടന്ന് ചിതല് പിടിക്കില്ല , ആവശ്യാനുസരണം എടുത്ത് മാറ്റാൻ കഴിയും, എക്കോ ഫ്രണ്ട്ലിയാണ്. മറ്റ് വീടുകളെ അപേക്ഷിച്ച് ചൂട് കുറവായിരിക്കും എന്നിവയാണ് ഈ വീടിന്റെ പ്രത്യേകതകൾ. ചതുരശ്ര അടിയ്ക്ക് 1200 രൂപ ചിലവിലാണ് ഈ വീടൊരുക്കിയത്. മുളയുടെ പ്രകൃതിദത്ത ഭംഗിയിൽ ഇത്തരത്തിൽ വീടുകൾ നിർമ്മിക്കാം. വീടിന്റെ നിർമ്മാണ ഘട്ടം മുതൽ ഇന്റീരിയർ വർക്ക് വരെ ഉപയോഗിക്കാൻ കഴിയുന്ന വസ്തു കൂടിയാണ് മുള.
മുള വീടുകൾ ഇന്ന് ധാരാളമുണ്ട്. പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ ഇത് വേഗത്തിൽ പണിയാം എന്നതും ആവശ്യാനുസരണം മാറ്റി നിർമ്മിക്കാം എന്നതുമാണ് ഈ വീടിന്റെ പ്രത്യേകതകൾ. കാണാനും വളരെ അധികം ഭംഗിയുള്ളതാണ് ഈ വീടുകൾ. ഒരു സാധാരണ വീട് പോലെ തന്നെ എല്ലാ സൗകര്യങ്ങളും ഉള്ളതാണ് ഈ മനോഹര വീടും. എക്കോ ഫ്രണ്ട്ലി വീട് നിർമ്മിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാം ഈ വീടുകൾ.