രാജകീയ പ്രൗഢിയിൽ ഉയർന്ന് നിൽക്കുന്ന മനോഹരഭവനം

മനോഹരമായ ദൃശ്യാനുഭവം കൂടി സമ്മാനിക്കറുണ്ട് ചില വീടുകൾ.. അത്തരത്തിൽ രാജകീയ പ്രൗഢിയിൽ ഉയർന്ന് നിൽക്കുന്ന ഒരു സുന്ദര ഭവനമാണ് മലപ്പുറം ജില്ലയിലെ  മങ്കടയിലുള്ള പി ടി ബംഗ്ലാവ്. കാലിക്കറ്റ് ബേസ്ഡ് ഫേർമായ ടീം ട്വന്റി കൺസൽറ്റൻസിലെ ഡിസൈനർ നസീർ ഖാൻ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു അറേബ്യൻ  രാജ്യത്തിന്റെ ദൃശ്യാനുഭവങ്ങളാണ് ഈ വീടും പ്രദേശവും നമുക്ക് സമ്മാനിക്കുന്നത്. ഒരേ പ്ലോട്ടിനകത്ത് മനോഹരങ്ങളായ മൂന്ന് വീടുകളാണ് ഒരുക്കിയിരിക്കുന്നത്. പഴയ കാലത്തെ വള്ളുവനാടൻ സാമ്രാജ്യത്തിന്റെ കീഴിലുള്ള സ്ഥലമാണിത്. ഏകദേശം ആറേക്കർ സ്ഥലത്താണ് ഈ മൂന്ന് വീടുകൾ പണിതിരിക്കുന്നത്.

ആദ്യ കാഴ്ചയിൽ ഈ മൂന്ന് വീടുകൾക്കും സാമ്യത തോന്നിയാലും മൂന്ന് വീടുകൾക്കും ഏറെ വ്യത്യസ്തതകളുണ്ട്. ഓരോ വീടിന്റെയും കാർപോർച്ചും റൂഫ്‌സും പാരപ്പെറ്റ്സും  ഡെക്കറേഷൻ ഇലമെൻറ്സും, ഡിസൈനും അടക്കം എല്ലാത്തിലും മൂന്നും വളരെയധികം വ്യത്യസ്തമാണ്. മൂന്ന് വീടുകളും മൂന്ന് ശൈലിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ വീട് റോയൽ ആന്റിക് വിത്ത് ഗ്രീക്ക് മിക്സ്, രണ്ടാമത്തെ വീട് റോയൽ ആന്റിക് വിത്ത് ഗ്രാനിയം മിക്സ് മൂന്നാമത്തെ വീട് ആന്റിക് മിക്സിലുമാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഓരോ വീടുകളിലേയും കളർ പാറ്റേണും, ഇന്റീരിയർ വർക്ക്സും , ഫർണിച്ചറുമടക്കം എല്ലാം വളരെയധികം വ്യത്യസ്തമാണ്.

പി ടി ബംഗ്ലാവിലെ നടുക്കത്തെ വീട്, പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് വലിയ രണ്ട് ബംഗ്ലാവുകൾക്ക് നടുവിലായുള്ള വീട്. കയറി വരുന്നതുതന്നെ വളരെ മനോഹരമായ ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെനിന്നും അകത്തേക്ക് കയറുമ്പോൾ സിറ്റൗട്ടിനേക്കാളും ഉയരം കുറഞ്ഞ എന്നാൽ വളരെയധികം ലക്ഷ്യൂറിയസ് ആയിട്ടുള്ള ഫോയറിലേക്കാണ് നാം എത്തുന്നത്. ഫോയറിൽ നിന്നും രണ്ട് ഓപ്പണിങ് ആണുള്ളത്.

ഇതിൽ ആദ്യത്തേതിലൂടെ കടന്നാൽ വലിയ ഗ്രാന്റായുള്ള ഒരു ഹാളിലേക്കാണ് നാം എത്തുന്നത്. ഇവിടുത്തെ ഏറെ ആകർഷണീയമായ ഭാഗം സ്റ്റെയർ കേസാണ്, രണ്ട് ഭാഗത്ത് നിന്നുമുള്ള സ്റ്റെപ്പുകളും മുകളിൽ നിറയെ ബാൽക്കണിയുമൊക്കെയുള്ള ഒരു റോയൽ ഏരിയയാണ് ഈ ഭാഗം. ഈ ഭാഗത്തെ കൂടുതൽ മനോഹരമാക്കുന്നതിനായി ഏകദേശം മുന്നൂറിൽപരം ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. രാജകീയ പ്രൗഢിയിൽ നിറഞ്ഞ് നിൽക്കുന്ന ഈ ഭാഗങ്ങളിൽ റോയൽ ഇലമെൻറ്സും ഡെക്കറേറ്റിവ് വസ്തുക്കളായി ഉപയോഗിച്ചിട്ടുണ്ട്. സ്‌പേഷ്യസായുള്ള ഈ ഹോളിന്റെ ഇരുഭാഗങ്ങളിലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഫാമിലി ലിവിങ് ഏരിയയും ഫോർമൽ ലിവിങ് ഏരിയയും ഇവിടെ സെപ്പറേറ്റ് ചെയ്തിട്ടുണ്ട്.

ഫോയറിൽ നിന്നുമുള്ള രണ്ടാമത്തെ ഇടനാഴി പ്രയർ റൂം, ഗസ്റ്റ് ലിവിങ്, വാഷ് സ്‌പേസ് എന്നിവയെ ബന്ധിപ്പിക്കുന്നുണ്ട്. കൊട്ടാര സദൃശ്യമായ ഈ വീട്ടിലെ ഡൈനിങ് ഏരിയയും വളരെ വിപുലവും മനോഹരവുമാണ്. ഡൈനിങ് ഏരിയയിൽ നിന്നും പുറത്തേക്ക് ഒരു ഔട്ട് ഡോർ സിറ്റൗട്ട്സും ഒരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് ഒരു പാൻട്രിയും ഒരുക്കിയിട്ടുണ്ട്.  തികച്ചും കണ്ടംപററി മോഡേൺ സ്റ്റൈലിലാണ് ഇവിടുത്തെ കിച്ചൻ ഒരുക്കിയത്. ഗ്രാൻഡ് ഹോളിന്റെ അടുത്തായാണ് ഇവിടുത്തെ കിടപ്പ് മുറികൾ, താഴെയും മുകളിലുമായി ആറു ബെഡ് റൂമുകളാണ് ഇവിടെ ഉള്ളത്. ഓരോ കിടപ്പ് മുറികളും വളരെയധികം മനോഹരവും വ്യത്യസ്തവുമായാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമും ഡ്രസിങ് ഏരിയയും എല്ലാ  മുറികളിലും ഉണ്ട്.

മുകളിലത്തെ നിലയിൽ നാല് ഭാഗങ്ങളിലും മനോഹരമായ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്. ഹോം തിയേറ്റർ സൗകര്യവും ബില്യാർഡ് കളിക്കാനുള്ള ഒരു മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *