മണ്ണും മരവും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ വീട്
മനോഹരമായ വീടുകൾ പണിതുയർത്തുമ്പോൾ നമ്മുടെ കാഴ്ചപ്പാടും അഭിരുചിയുമെല്ലാം അതിൽ പ്രതിഫലിച്ചിട്ടുണ്ടാകും. മനുഷ്യന്റെ നിർമ്മിതികൾ പ്രകൃതിയെ വേദനിപ്പിക്കാതെയും പ്രകൃതിക്ക് ദോഷകരമാകാതെയുമാകുമ്പോൾ ആ വീടുകളിൽ സന്തോഷത്തിനൊപ്പം ഒരു ആത്മ നിർവൃതി കൂടി അലിഞ്ഞ് ചേർന്നിട്ടുണ്ടാകും. അതുകൊണ്ടുതന്നെ പ്രകൃതിയ്ക്ക് ഏറ്റവും ദോഷകരമായ കോൺക്രീറ്റ് ഉപയോഗിക്കാതെ പണിതുയർത്തുന്ന വീടുകൾ പകർന്നു നൽകുന്ന ആത്മവിശ്വാസവും വലുതാണ്.
വീട് കാലാകാലങ്ങളായി താമസിക്കാനായും വല്ലപ്പോഴും മാത്രം താമസിക്കാനുള്ള ഗസ്റ്റ് ഹൗസായും വിനോദ സഞ്ചാരികൾക്ക് താമസിക്കാനുള്ള മുറികളായുമൊക്കെ ഒരുക്കാറുണ്ട്. അത്തരത്തിൽ റിസോർട്ടുകൾ പണിതുയർത്തുമ്പോൾ അത് പ്രകൃതിയോട് ഏറ്റവും ചേർന്നവയും പ്രകൃതിയെ വേദനിപ്പിക്കാതെയുമായാൽ വലിയ സന്തോഷം. അത്തരത്തിൽ മണ്ണും മരവും ഉപയോഗിച്ച് പണിതുയർത്തിയ റിസോർട്ട് കോട്ടേജുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വയനാട് വാഴവട്ടയിലുള്ള ഈ റിസോർട്ടിൽ മണ്ണിലും മരത്തിലുമാണ് വീടുകൾ പണിതുയർത്തിയിരിക്കുന്നത്. ഗേറ്റിന്റെ വാതിലും, കമാനവും ഭിത്തിയും വരെ മരമുപയോഗിച്ചാണ് പണിതിരിക്കുന്നത്.
മണ്ണും മരവും ഉപയോഗിച്ചിട്ടുള്ള വീടുകൾക്ക് മുന്നിലായി മനോഹരമായ പുല്ലുകളും മേഞ്ഞിട്ടുണ്ട്. ഗ്ലാസിൽ തീർത്ത വളരെ സുന്ദരമായ ഒരു സ്വിമ്മിംഗ് പൂളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ആ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്. കൂടുതലായും മണ്ണും മരവും ഉപയോഗിച്ചുള്ള മുറികളാണ് ഈ ഭാഗത്തെ ഏറെ സുന്ദരമാക്കുന്നത്. കനേഡിയൻ പൈൻ മരമുപയോഗിച്ച് പണിത ഈ വീട് വളരെയധികം ആകർഷകമാണ് അതിന് പുറമെ ഇതിൽ നിന്നും ആകർഷകമായ ഒരു സ്മെല്ലും അനുഭവപ്പെടുന്നുണ്ട്. വീടിന് വളരെയധികം സ്യൂട്ടായുള്ള ടൈൽസാണ് ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന കട്ടിലുകളും വളരെ ആകർഷകമാണ്. ഇതിനോട് ചേർന്ന് വളരെ സുന്ദരമായ കാഴ്ചകളും ലഭ്യമാകുന്നുണ്ട്.
മരമുപയോഗിച്ച് വീട് പണിയുമ്പോൾ വയറിങ്ങിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം. ഇത് വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. ഈ പ്രദേശത്തുള്ള മരങ്ങൾ ഒന്നും നശിപ്പിക്കാതെ പുറത്ത് നിന്നും കൊണ്ടുവന്ന പൈൻ പോലുള്ള മരങ്ങൾ ഉപയോഗിച്ചാണ് വീട് ഒരുക്കിയത്. ഈ വീടിന്റെ റൂഫ് അടക്കം മരങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ സിമെന്റും മണലും ഉപയോഗിച്ച് പണിയുന്ന വീടുകളേക്കാൾ കൂടുതൽ തണുപ്പും ഈ വീടുകൾ സമ്മാനിക്കുന്നുണ്ട്.
ഇതിന് പുറമെ മണ്ണിൽ പണിതെടുത്ത വീടും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. സ്റ്റെബിലൈസ് ചെയ്തെടുത്ത മണ്ണിൽ പണിത വീടായതിനാൽ ഇത് കഴുകി വൃത്തിയാക്കാനും സാധിക്കും. വെട്ടുകല്ലിൽ പണിതെടുത്ത വീട് മണ്ണുപയോഗിച്ച് തേച്ചെടുത്തതാണ്. വളരെ ആകർഷകമായാണ് ഈ വീടൊരുക്കിയത്. വളരെ സുന്ദരമായ ഫിനിഷിങാണ് ഈ വീടിനുള്ളത്. ഈ വീടിനകത്തും നല്ല കൂളിംഗാണ്. ഇവിടെ നിന്നും ബാൽക്കണിയിലൂടെ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളും കാണാൻ സാധിക്കും. ഈ പ്രദേശത്ത് നിന്നും ലഭ്യമായ മണ്ണ് ഉപയോഗിച്ച് അവയിൽ പ്രത്യേകമായ വസ്തുക്കൾ ചേർത്താണ് മണ്ണ് വീടൊരുക്കിയത്.
കാഴ്ചയിലെ ഭംഗിയ്ക്ക് പുറമെ താമസിക്കാനുള്ള സുഖവും കൂളിംഗും നൽകുന്ന ഈ വീട് പ്രകൃതിയോട് ഏറ്റവും ഇണങ്ങി നിൽക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നതാണ് ഏറെ ആകർഷകമായ കാര്യം. കോസ്റ്റ് കുറഞ്ഞ, ഓർഗാനിക് വസ്തുക്കളാണ് ഈ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. മഡ് പ്ലാസ്റ്ററിങ് ഉപയോഗിച്ച് ഒരുക്കിയ ഈ വീട് അകത്ത് കുളിർമ്മയും കൊണ്ടുവരുന്നുണ്ട്. ലളിതവും മനോഹരമാവുമായ ഈ വീട് കാണുന്നതും മനസിന് സന്തോഷം പകരുന്ന ഒരു അനുഭവമാണ്. തടികൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളുമാണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്.