5 സെന്റിൽ ഒരുങ്ങിയ 4 ബെഡ്‌റൂമുള്ള 30 ലക്ഷം രൂപയുടെ വീട്

വീട് പണിയുമ്പോൾ അത് ഏറ്റവും സുന്ദരവും ആകർഷകവുമായിരിക്കണം. അത്തരത്തിൽ 5 സെന്റിൽ ഒരുങ്ങിയ 4 ബെഡ്‌റൂമുള്ള 30 ലക്ഷം രൂപയുടെ വീടാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. റോഡിനോട് ചേർന്ന് തന്നെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയാൽ അത്യവശ്യം ലാൻഡ് സ്കേപ്പിങ്ങിനോട് കൂടിയ രീതിയിലാണ് വീടൊരുക്കിയത്. ഇരുനിലയിലായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ട്രാൻസ്‍പറന്റായി ഉള്ള ജി ഐ പൈപ്പ് ഉപയോഗിച്ചാണ് ഈ വീടിന്റെ മതിൽ ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്തായി കാർ പോർച്ച് ഒരുക്കിയിട്ടുണ്ട്.

ഓപ്പൺ സിറ്റൗട്ടിൽ നിന്നുമാണ് വീടിന്റെ അകത്തേക്ക് കയറുന്നത്. എന്നാൽ ഇവിടെ വളരെ മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം ഉയരത്തിലാണ് ഇവിടെ സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ അവിടെ സി ടൈപ്പ് ഇരിപ്പിടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സീലിങ്ങും ഫ്ലോറും ഡാർക്ക് ഷേഡിലാണ് ഒരുക്കിയിരിക്കുന്നത്. ലൈറ്റ് കളറിലാണ് വാൾ ഒരുക്കിയിരിക്കുന്നത്. ഫാൻസി ലൈറ്റിങ്ങും ലിവിങ് ഏരിയയിൽ ഒരുക്കിയിട്ടുണ്ട്. ടെറാക്കോട്ട ടൈൽസ് ഉപയോഗിച്ചാണ് ടിവി വയ്ക്കാനുള്ള വാൾ ഒരുക്കിയത്. ഫോൾഡിങ് ടൈപ്പിലാണ് ഈ വീടിന്റെ ലീവിങിലെ കർട്ടൻ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്നത് വലിയ ജനാലകൾ ആയതിനാൽ ലൈറ്റ് ഇടാതെ തന്നെ ആവശ്യത്തിന് കാറ്റും വെളിച്ചവും ഈ ജനാലകളിലൂടെ വീടിന്റെ അകത്തേക്ക് ലഭിക്കും വിധത്തിലാണ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്.

ഈ വീടിനകത്ത് കാറ്റിനും വെളിച്ചത്തിനും വെന്റിലേഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ജനാലകൾ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിലും അതിനൊപ്പം സ്റ്റെയർ കേസിന്റെ ഭാഗങ്ങളിലും ഒക്കെ ഇത്തരത്തിൽ ഇരിപ്പിടങ്ങളും ജനാലകളും ഒരുക്കിയിട്ടുണ്ട്. സ്റ്റെയർ കേസിന് വളരെ മനോഹരമായ ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ താഴ് ഭാഗവും ഉപയോഗപ്രദമായി ഒരുക്കിയിട്ടുണ്ട്. ഡൈനിങ്ങിലും ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഈ ഭാഗം ക്രമീകരിച്ചിരിക്കുന്നത്. സ്റ്റോറേജിനും പ്രാധാന്യം നൽകുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്.

എയർ സർക്കുലേഷനാണ് ഈ വീടിന് ഏറ്റവും പ്രധാനമായി നല്കിയിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് വാഷും അതിന്റെ അടിയിലായി സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. 2050 സ്‌ക്വയർ ഫീറ്റിലാണ് ഈ വീടുള്ളത്. ഡൈനിങ്ങിന്റെ അടുത്തായി കിച്ചനും ഒരുക്കിയിരിക്കുന്നത്. സി ടൈപ്പിലാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. വാട്ടർ പ്രൂഫിങ് പ്ലൈവുഡ് വെച്ചാണ് അടുക്കളയിലെ സ്റ്റോറേജസ് ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ ജനാലകൾ ഹൈറ്റ് കുറച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.

നാല് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. മാസ്റ്റർ ബെഡ്‌റൂം ഒരുക്കിയിരിക്കുന്നത് പത്ത് അടി നീളവും പതിനൊന്ന് അടി വീതിയിലുമാണ്. കിടക്കയ്ക്ക് പുറമെ ഒരു സ്റ്റഡി ടേബിളും ഒരുക്കിയിട്ടുണ്ട്. കിടക്കയ്ക്ക് ഓപ്പോസിറ്റായാണ് വാർഡ്രോബ് ഒരുക്കിയിരിക്കുന്നത്. സ്ലൈഡിൽ ഓപ്പണിങാണ് ഇവിടെ വാർഡ്രോബിന് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായാണ് കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. ആവശ്യത്തിന് ഫർണിച്ചറും ഇവിടെ ഒരുക്കിയിട്ടുണ്ട്, എന്നാൽ കൃത്യമായി ഇവ ക്രമീകരിച്ചതിനാൽ നല്ല സ്ഥല സൗകര്യം ഇതിനകത്ത് തോന്നുന്നുണ്ട്. കൂടുതലും പ്ലൈവുഡ് ഉപയോഗിച്ചുള്ള ഫർണിച്ചറുകളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.

നാല് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. മുകളിൽ രണ്ട് കിടപ്പ് മുറികളും താഴെ രണ്ട് കിടപ്പ് മുറികളുമായാണ് ഈ വീട് സജീകരിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന രൂപ ഭംഗിയിലും എലിവേഷനിലുമാണ് ഈ വീട് അഞ്ച് സെന്റ് സ്ഥലത്ത് നിർമ്മിച്ചത്. ഏകദേശം 30 ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *