ഇത് 15 ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ സുന്ദര ഭവനം
ആദ്യ കാഴ്ച്ചയിൽ തന്നെ അല്പം വ്യത്യസ്തത തോന്നുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. മൂന്ന് തരത്തിലാണ് ഈ വീടിന്റെ എലിവേഷനിൽ റൂഫ് ഒരുക്കിയിരിക്കുന്നത്. സ്ലോപ് റൂഫിലും കേർവ് ആയും ഫ്ലാറ്റ് റൂഫിലുമാണ് ഈ വീടിന്റെ എലിവേഷൻ ഒരുക്കിയിരിക്കുന്നത്. ഗ്രേ ആൻഡ് വൈറ്റ് കോമ്പിനേഷനിലാണ് വീടിന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. സാധാരണ അഗ്രഹാരങ്ങളിലും മറ്റും കാണുന്ന രീതിയിലുള്ള വുഡൻ ട്രാലിസിസിന്റെ മോഡലിലാണ് ഈ ഭാഗം ഒരുക്കിയിരിക്കുന്നത്.
ഏഴ് സെന്റ് സ്ഥലത്താണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. സാമാന്യം വലിയ ഒരു മുറ്റത്തിന് നടുവിലായാണ് ഈ വീട് ഉള്ളത്. മനോഹരമായ ലാൻഡ് സ്കേപ്പിന് നടുവിലാണ് ഈ വീടുള്ളത്. ഗേറ്റിൽ നിന്നും വീടിന്റെ സിറ്റൗട്ടിലേക്ക് ഒരു ഇന്റർലോക്ക് പാകിയ പാത്ത് വേയും മറ്റ് ഭാഗങ്ങളിൽ ഗ്രാസും നട്ടു പിടിപ്പിച്ചിട്ടുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളെ സ്വാഗതം ചെയ്യാനെന്ന വണ്ണം സിറ്റൗട്ടിൽ ഒരു കമാനവും നിർമ്മിച്ചിട്ടുണ്ട്. സിറ്റൗട്ടിൽ ഒരു മനോഹരമായ ഗ്രാനൈറ്റ് പാകിയ ഇരിപ്പിടങ്ങളും അതിനടിയിലായി ഒരു ഷൂ റാക്കും ഒരുക്കിയിട്ടുണ്ട്.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ഈ വീടിന്റെ പ്ലാനിൽ ഇവിടെയുള്ള മുഴുവൻ സ്ഥലങ്ങളും യൂസ്ഫുള്ളായി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ നിന്നും അകത്തേക്ക് കയറിയാൽ നമ്മെ കാത്തിരിക്കുന്നത് ലിവിങ് ഏരിയയാണ്. എൽ ഷേപ്പിലുള്ള ഇരിപ്പിടങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെറൂൺ കളറിലാണ് സോഫ ഒരുക്കിയിരിക്കുന്നത്. ഇതിന് യോജിക്കുന്ന രീതിയിലുള്ള ബ്ലൈൻഡ്സും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങൾക്ക് നേരെ ഓപ്പോസിറ്റായി ഇവിടെ ഒരു ടിവി യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ താഴെയും ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ഉപയോഗിച്ചിരിക്കുന്ന കളറും ഏകദേശം സിറ്റിങ്ങിന് ചേരുന്ന രീതിയിൽ ഉള്ളവയാണ്.
ലീവിങിൽ നിന്നും എത്തുന്നത് ഡൈനിങ്ങിലേക്കാണ് ഇവിടെ ഒരേ സമയം നാല് പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗ്ലാസും വുഡും ചേർന്നാണ് ഇവ ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് ഒരു ഓപ്പൺ സ്പേസും ഒരുക്കിയിട്ടുണ്ട്. ഇവിടെ ഡബിൾ ലെവലിലാണ് റൂഫിങ് നല്കിയിരിക്കുന്നത്. ഇതിനോട് ചേർന്നാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിൽ നിന്നും ഭിത്തി ഇല്ലാതെ ഓപ്പൺ കോൺസെപ്റ്റിലാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഒരു എൽ ഷേപ്പിലാണ് കിച്ചൺ ഒരുക്കിയിരിക്കുന്നത്.
അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇത് അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.ഗ്രാനൈറ്റ് ഉപയോഗിച്ചുള്ള കൗണ്ടർ ടോപ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിന് മുകളിലായി വാളിൽ ടൈൽസും ഉപയോഗിച്ചിട്ടുണ്ട്. കിച്ചണിൽ നിന്നും പുറത്തേക്ക് ഒരു വരാന്തയും വാതിലും ഒരുക്കിയിട്ടുണ്ട്.
ഇവിടെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. ഡൈനിങ്ങിനോട് ചേർന്നാണ് ഇവിടെയുള്ള ഒരു കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. ഇരു വശങ്ങളിലും വിൻഡോസ് ഒരുക്കിയതിനാൽ മുറിയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചവും ലഭിക്കും. വാർഡ്രോബും അതിനൊപ്പം ഇവിടെ അറ്റാച്ഡ് ബാത്റൂമും ഒരുക്കിയിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഇവിടെ കബോർഡുകൾ ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കിടപ്പ് മുറിയും സെറ്റ് ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിലും ഇരുവശങ്ങളിലുമായി ജനാലകൾ നിർമ്മിച്ചിട്ടുണ്ട്. അതിനൊപ്പം അറ്റാച്ഡ് ബാത്റൂമോട് കൂടിയാണ് ഈ മുറിയും നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന വാർഡ്രോബിനും അലുമിനിയം ഫാബ്രിക്കേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപയ്ക്കാണ് 1100 സ്ക്വയർ ഫീറ്റിൽ മനോഹരവും വ്യത്യസ്തമാവുമായ ഈ ഒരു നില വീട് ഒരുക്കിയിരിക്കുന്നത്.