കുറഞ്ഞ ചിലവിലും കൂടുതൽ ചേലോടെ ഒരുക്കിയ ഒരു ഇരുനില വീട്

നിർമാണ ചിലവ് കുറഞ്ഞ വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് എറണാകുളം ഏരൂർ ഉള്ള ശ്രീ എന്ന ഈ ഭവനം. ഈ വീട് ഒരുക്കിയിരിക്കുന്നത് ഹാബിറ്റാറ്റ് ഗ്രൂപ്പ് ഓഫ് ടെക്‌നോളജീസാണ്. അധികം അലങ്കാരങ്ങളോ ആർഭാടങ്ങളോ ഇല്ലാത്ത സിംപിൾ ആയിട്ടുള്ള കേരളീയ ശൈലിയിൽ ഉള്ള ഒരു വീടാണിത്. കുറഞ്ഞ ചിലവിൽ ഒരുക്കിയ ഈ വീട് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് പണിത്തിരിക്കുന്നത്. അത്യാവശ്യ സ്ഥലങ്ങളിൽ മാത്രമാണ് സൺ ഷെയ്ഡ് ഒരുക്കിയിരിക്കുന്നത്. ഇതിൽ വുഡൻ ഫ്രെയിമാണ് നൽകിയിരിക്കുന്നത്. ഫില്ലർ സ്ളാബ് ടെക്‌നോളജി ഉപയോഗിച്ച് സ്ലോപ് റൂഫയാണ് ഇതിന്റെ മേൽക്കൂര പണിതിരിക്കുന്നത്. ഈ ഭാഗം ഓടിട്ടു മേഞ്ഞിട്ടുണ്ട്.

വീടിന്റെ നിർമാണത്തിന് ചേരുന്ന രീതിയിലാണ് എലിവേഷനും ഒരുക്കിയിരിക്കുന്നത്. വീടിന്റെ ഗേറ്റിനോട് ചേർന്ന് ഒരു പടിപ്പുര ഒരുക്കിയിട്ടുണ്ട്.  വീടിന്റെ മുൻഭാഗത്തെ സ്‌പേസിൽ ലാൻഡ് സ്കേപ്പിംഗ് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. വീടിന്റെ മൂന്ന് വശങ്ങളിലും വഴികൾ ഉള്ളതിനാൽ കാർ പോർച്ച് വീടിന്റെ പുറക് ഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്റർലോക്ക് ഇഷ്ടിക ഉപയോഗിച്ചാണ് വീട് പണിതിരിക്കുന്നത്. ഇത് നിർമാണ ചിലവ് കുറയാൻ ഒരു പ്രധാന കാരണമായി. അതിനൊപ്പം ഇതിൽ സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ വീട് പണിയും വേഗത്തിൽ കഴിയും. ഗുണ നിലവാരത്തിലും മികച്ചതാണ് ഈ ബ്രിക്സുകൾ. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് വീട് നിർമ്മിച്ചതിനാൽ വീടിനകത്ത് നല്ല രീതിയിൽ കൂളിംഗും ലഭിക്കും. അതിന് പുറമെ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകളും വാതിലുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

വളരെയധികം കോസ്റ്റ് ഇഫക്റ്റീവായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.  എൽ ഷേപ്പിലുള്ള ഒരു സിറ്റൗട്ടാണ് ഈ വീടിനുള്ളത്. സിറ്റൗട്ടിൽ നിന്നും കയറിവരുന്നത് മനോഹരമായ ലിവിങ് ഏരിയയിലേക്കാണ്. സിറ്റിങ് അറേഞ്ച്മെന്റ്‌സും ഇവിടെ മനോഹരമായി ഒരുക്കിയിട്ടുണ്ട്. മെയിൻ ഡോറിൽ നിന്നും കാണുന്ന രീതിയിലാണ് പൂജാ മുറി സെറ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഭാഗത്തായി സ്റ്റഡി ഏരിയയും ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. ചില ഭാഗങ്ങളിൽ സെറാമിക് ടൈൽസും മുറികളിലെ ഫ്ലോറിൽ തറയോടും പാകിയിട്ടുണ്ട്.

ലീവിങിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന ഡൈനിങ്ങിൽ ഒരേ സമയം ആറു പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനോട് ചേർന്ന് ഒരു ക്രോക്കറി ഷെൽഫും ഒരുക്കിയിട്ടുണ്ട്. ക്രോക്കറി ഷെൽഫിനും സ്റ്റെയർ കേസിനും ഇടയിലായാണ് വാഷ് ഒരുക്കിയിരിക്കുന്നത്. എൽ ഷേപ്പിലുള്ള ഡിസൈനോട് കൂടിയാണ് അടുക്കള ഒരുക്കിയിരിക്കുന്നത്. ഇവിടെ താഴെയും മുകളിലുമായി ആവശ്യത്തിനുള്ള സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.

ഡൈനിങ്ങിൽ നിന്നുമാണ് സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്. വുഡും ഗ്ലാസും കോമ്പിനേഷനിലാണ് സ്റ്റെയർ കേസിന്റെ ഹാൻഡ് സ്‌പേസ് ഒരുക്കിയിരിക്കുന്നത്. സ്റ്റെയർ കേസിന്റെ അടിഭാഗത്തും ലാന്ഡിങ്ങിലും മഡ് പ്ലാസ്റ്ററിങ് നൽകിയിട്ടുണ്ട്. ഇത് വീടിന് കൂടുതൽ ഭംഗി ലഭിക്കാൻ സഹായിക്കുന്നുണ്ട്. മുകളിലെത്തിയാൽ അവിടെ ഒരു ലിവിങ് സ്‌പേസാണ്. ഇതിന്റെ ഇരു വശങ്ങളിലുമായി രണ്ട് ബെഡ് റൂമുകളും ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ മൂന്ന് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *