ചിലവ് ചുരുക്കി സുന്ദരമായ മേൽക്കൂര ഒരുക്കാൻ ചില ടെക്‌നിക്‌സ്

പണ്ട് കാലങ്ങളിൽ വീട് പണിയുമ്പോൾ ട്രഡീഷ്ണൽ സ്റ്റൈലിലും യൂറോപ്യൻ സ്റ്റൈലിലും ഒക്കെ മേൽക്കൂര ഒരുക്കുമ്പോൾ കോൺക്രീറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. പഴയ വീടുകളിൽ സ്ലോപ് റൂഫ് ഒരുക്കുമ്പോൾ അവയിൽ മാറാല പിടിച്ചിരിക്കുന്നതും ഭിത്തിയിൽ ചോർച്ച ഉണ്ടാകുന്നതുമൊക്കെ കാണാറുണ്ട്. എന്നാൽ നവീന രീതിയനുസരിച്ച് നിരവധി മോഡേൺ സ്റ്റൈലിൽ ഉള്ള ടെക്നിക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇന്ന് വളരെയധികം ഈസി ആയും മനോഹരമായും ഒരുക്കാൻ കഴിയുന്ന റൂഫാണ് ഫാബ്രിക്കേറ്റഡ് റൂഫ്.

ഫാബ്രിക്കേറ്റഡ് റൂഫ് മെത്തേഡ് അനുസരിച്ച് നമ്മുടെ ഇഷ്ടാനുസരണം വീടിന് മേൽക്കൂര പണിതെടുക്കാൻ സാധിക്കും. ഇതിന്റെ പ്രധാന ഗുണം കുറച്ച് കാലങ്ങൾ കഴിഞ്ഞ് വീടിന്റെ മേൽക്കൂരയുടെ ഡിസൈൻ മാറ്റണമെന്ന് തോന്നിയാൽ നമുക്ക് ആവശ്യാനുസരണം മാറ്റം വരുത്താം എന്നത് തന്നെയാണ്.  സാധാരണ മേൽക്കൂരയുടെ മുകളിൽ സ്ലോപ് റൂഫ് ഒരുക്കിയതിന് ശേഷം അതിന്റെ മുകളിലായാണ് ഈ ഫാബ്രിക്കേറ്റഡ് റൂഫ് മെത്തേഡ് ചെയ്യുന്നത്.

സ്‌ക്വയർ ട്യൂബ്‌സിലാണ് ഫാബ്രിക്കേറ്റഡ് റൂഫ് ചെയുന്നത്. ഇത് മൊത്തത്തിൽ സോളിഡായി ഇരിക്കാൻ സാധിക്കും. ഇതിന്റെ ബേസ് കോൺക്രീറ്റിലേക്ക് വെച്ചാണ് ഇവ ഒരുക്കുന്നത്. ഇതിൽ നിന്നായിരിക്കും ട്രസ്റ്റ് വർക്ക് വരേണ്ടത്. അതേസമയം വീട് പണിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് ആവശ്യമെങ്കിൽ പ്ലാൻ ചെയ്യേണ്ടതുണ്ട്. അതിന് പുറമെ ഇതിന്റെ പ്രൊജക്ഷൻ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ വീടുകളുടെ മേൽക്കൂരയിൽ പ്രൊജക്ഷൻ ചെയ്യാതെ നോർമലായി പണിതാൽ ഇത് വളരെ ഈസിയായി ചെയ്യാൻ കഴിയും.

അതേസമയം പ്രൊജക്ഷൻ വരുന്ന ഭാഗങ്ങളിൽ  ഭംഗികേടായി വരുന്ന ഭാഗങ്ങൾ സിമെന്റ് ബോഡ് വെച്ച് കവർ ചെയ്താൽ മതി. ഇത് ഒരു കോൺക്രീറ്റ് റൂഫ് ഒരുക്കിയ അതേ ഫീലും വരും. അതിന് പുറമെ പണ്ട് കാലങ്ങളിൽ കൂടുതലായി മരങ്ങൾ ഉപയോഗിച്ച് ഫർണിച്ചറുകളും മേൽക്കൂരകളും ഒക്കെ ഒരുക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ഇത് വലിയ ചിലവേറിയ ഒന്നായി മാറിക്കഴിഞ്ഞു. അതിന് പുറമെ തടിയിൽ കേടുണ്ടെങ്കിലോ നന്നായി പോളിഷ് ചെയ്തില്ലെങ്കിലോ ഒക്കെ ഇവ എളുപ്പത്തിൽ നശിച്ചുപോകാനും സാധ്യതയുണ്ട്. മരങ്ങൾക്ക് ഒരു പരിഹാരം എന്നോളം ഇന്ന് മൾട്ടി വുഡുകളും വിപണിയിൽ ലഭ്യമാണ്.

ഇത് വെയിലും മഴയും കൊണ്ടാലും നശിച്ച് പോകില്ല. മൾട്ടി വുഡുകളിൽ മനോഹരമായി താടിപോലെ തോന്നുന്ന രീതിയിൽ ഒരുക്കാവുന്നതാണ്. ഇതിന് പുറമെ ഇതിന്റെ മുകളിൽ ഓടും പാകി മേൽക്കൂര മനോഹരമാക്കാവുന്നതാണ്. എന്നാൽ ഇവ വാങ്ങിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന് പുറമെ ട്രസ് വർക്കും കൃത്യമായി സെലക്റ്റ് ചെയ്തെടുക്കണം.

തടിയുടെ രൂപത്തിലുള്ള ചിലവ് കുറഞ്ഞ നിരവധി സാധനങ്ങൾ ഇന്ന് വിപണിയിൽ  ലഭ്യമാണ്. ലാമിനേറ്റഡ് ബോർഡറുകൾ പൊതുവെ ചിലവ് കുറഞ്ഞവയാണ്. ഇവ കബോർഡുകൾ സെറ്റ് ചെയ്യാനും വാർഡ്രോബിനും കിച്ചൻ കബോർഡിനുമൊക്കെ ഉപയോഗിക്കാം. അതേസമയം വീട് നിർമ്മാണ മേഖല നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ പുതിയ ആശയങ്ങളെ സ്വീകരിക്കുന്നത് ചിലവ് ചുരുക്കാനും ഒപ്പം വീട് കൂടുതൽ മനോഹരമായി മാറാനും സഹായകമാകും. അത്തരത്തിൽ മേൽക്കൂരയിൽ പുതിയ മാറ്റങ്ങൾ പരീക്ഷിക്കുന്ന ടെക്‌നോളജിയാണ് ഫാബ്രിക്കേറ്റഡ് റൂഫ് മെത്തേഡ്.

ഫാബ്രിക്കേറ്റഡ് റൂഫ് മെത്തേഡ് അനുസരിച്ച് നമ്മുടെ ഇഷ്ടാനുസരണം വീടിന് മേൽക്കൂര പണിതെടുക്കാൻ സാധിക്കും. അതിനൊപ്പം ട്രെൻഡിന് അനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താനും ഇത് സഹായിക്കും. അതിനാൽ പുതിയ ആശയങ്ങളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാവണം വീടുകൾ പണിതുയർത്തേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *