ഒരു കിടിലൻ 3 ബെഡ്‌റൂം വീട്

അധികം ചിലവുകൾ ഒന്നും ഇല്ലാതെ എന്നാൽ വളരെ മോഡേണും സുന്ദരവുമായ ഒരു വീടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികൾ ഒരുക്കിയ ഈ വീട് റോഡിനോട് ചേർന്നാണ് വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഗേറ്റുകളാണ് ഇവിടെ ഉള്ളത്. ഒന്ന് കാറിന് കയറാനും മറ്റത് ആളുകൾക്ക് കയറാനുമാണ്. മുറ്റത്ത് ഒരു സുന്ദരമായ കാർ പോർച്ച് ഒരുക്കിയിട്ടുണ്ട്. അതിനടുത്തായി ഒരു ചെറുതും മനോഹരവുമായ ഒരു സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. മൂന്ന് കിടപ്പ് മുറികളാണ് ഈ വീടിനുള്ളത്. രണ്ട് കിടപ്പ് മുറികൾ താഴത്തെ നിലയിലും ഒരെണ്ണം മുകളിലത്തെ നിലയിലുമാണ് ഒരുക്കിയിരിക്കുന്നത്.

സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ ലിവിങ് ഏരിയയാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങൾക്ക് പുറമെ ടിവി യൂണിറ്റും അതിനോട് ചേർന്ന് മറ്റൊരു ഭാഗത്തായി സ്റ്റെയർ കേസും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ്ങിലേക്കാണ് നേരെ പോകുന്നത്. ഇവിടെ  ഇരിപ്പിടങ്ങളും അതിന് മറ്റൊരു ഭാഗത്തായി വാഷ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ്ങിന്റെയും ലീവിങിന്റെയും ഇടയിലായി ഒരു കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുമാണ് മുകളിലേക്കുള്ള സ്റ്റെയർ കേസും ഒരുക്കിയിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് അടുക്കളയും ഒരുക്കിയിട്ടുണ്ട്. അടുക്കളയിലേക്ക് ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന രീതിയിൽ വലിയ ജനാലകളും ഒരുക്കിയിട്ടുണ്ട്. അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് യൂണിറ്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും വർക്ക് ഏരിയയിലേക്കും പുറത്തേക്കും ഉള്ള സ്‌പേസും ഉണ്ട്.

ലിവിങ് ഏരിയയിൽ നിന്നുമാണ് വീടിന്റെ മാസ്റ്റർ ബെഡ്‌റൂമിലേക്കുള്ള പ്രവേശനം. അറ്റാച്ഡ് ബാത്റൂമോട് കൂടിയ മുറിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായ ഒരു മുറിയാണിത്. കിടക്കയ്ക്ക് ഒപ്പം വലിയ ജനാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വാർഡ്രോബിനൊപ്പം ആവശ്യമെങ്കിൽ ഒരു മേശയും ചെയറും കൂടി സെറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കിടപ്പ് മുറിയും ഒരുക്കിയിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ മുറിയാണ് ഇവിടെയും ഒരുക്കിയിരിക്കുന്നത്. ഇരു വശങ്ങളിലും വിൻഡോസ് ഒരുക്കിയതിനാൽ മുറിയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചവും ലഭിക്കും.

ലീവിങിൽ നിന്നുമുള്ള സ്റ്റെപ്പ് കയറി മുകളിൽ എത്തിയാൽ അവിടെയും ഒരു സുന്ദരമായ കിടപ്പ് മുറി ഒരുക്കിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമോട് കൂടിയ  കിടപ്പ് മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ മുകളിൽ എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഒരു ഓപ്പൺ ടെറസും ഒരുക്കിയിട്ടുണ്ട്. സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് യോജിക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണവും. മൂന്ന് കിടപ്പ് മുറികളിലായി ഒരുക്കിയ ഈ ഇരുനില വീട് അധികം ബജറ്റ് ഇല്ലാതെ തന്നെ സാധാരണക്കാർക്ക് പണി കഴിപ്പിക്കാൻ കഴിയുന്ന രീതിയിൽ ഉള്ളതാണ്. മനോഹരമായ ഇന്റീരിയറും എക്സ്റ്റീരിയർ പെയിന്റിങ്ങും അടക്കമുള്ള എല്ലാ അത്യാവശ്യ സൗകര്യങ്ങളും ഉടമസ്ഥന്റെ ആശയങ്ങളും താത്പര്യങ്ങളും അടക്കം ഉൾപ്പെടുത്തി ഈ വീട് ഒരുക്കാവുന്നതാണ്.

പ്ലാൻ അനുസരിച്ച് സാമാന്യം എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വലിയ മുറ്റത്തിന് നടുവിലായാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. അത്യാവശ്യം സ്‌പേഷ്യസായാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അതിന് പുറമെ വീടിനകത്തെ സ്‌പേസ് വളരെയധികം യൂസ്ഫുളാക്കി ഉപയോഗിച്ചിട്ടുമുണ്ട്. വീട് സുന്ദരവും മനോഹരവുമാക്കാൻ വീട് നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനൊപ്പം വീടിന്റെ ഡിസൈനും വളരെ മനോഹരമാക്കി സെറ്റ് ചെയ്യണം.

 

Leave a Reply

Your email address will not be published. Required fields are marked *