സിംപിൾ ആൻഡ് ഹംബിൾ 25 ലക്ഷം രൂപയ്ക്ക് ഒരുങ്ങിയ ഈ വീട്

തൃശൂർ ചാവക്കാടുള്ള നിഷാദ്- ഷംല ദമ്പതികളുടെ  വീട് ആദ്യ കാഴ്ചയിൽ തന്നെ മനസ് കീഴടക്കും. നിർമാണത്തിലെ ഭംഗിയ്‌ക്കൊപ്പം തന്നെ വീടിനകത്തെ അറേഞ്ച്മെന്റ്‌സും സൗകര്യങ്ങളുമെല്ലാം ഏറെ അത്ഭുതപെടുത്തുന്നുണ്ട്. പത്ത് സെന്റ് സ്ഥലത്ത് 1500 സ്‌ക്വയർ ഫീറ്റിലാണ് സുന്ദരമായ  ഈ വീട് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ഉള്ള ആർകിടെക്റ്റ് കമ്പനിയായ ഡിസൈൻ ആർക് ആര്കിടെക്ച്ചർ ആണ് 25 ലക്ഷം രൂപ മുതൽ മുടക്കിൽ ഈ വീട് ഒരുക്കിയിരിക്കുന്നത്.

ഇന്റർലോക്കിന്റെ മനോഹാരിതയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.  ഒരുനിലയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് വിശാലമായ ഒരു സ്ഥലത്തിന് നടുവിലായി അതിമോനോഹരമായാണ് നിലകൊള്ളുന്നത്. ഇന്റർലോക്ക് കട്ടകളിൽ ഒരുക്കിയിരിക്കുന്ന ഈ വീട് തേയ്ക്കാതെ അതിന്റെ ഭംഗി അതുപോലെ നിലനിർത്തിയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. സിറ്റൗട്ടും ലിവിങ് ഏരിയയും ഡൈനിങ്ങും കിടപ്പ് മുറികളും അടുക്കളയും ഉൾപ്പെടെ വളരെ മനോഹരമായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

വളരെ ആകർഷകമായ രീതിയിലാണ് വീടിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. ഫ്ലോറിങ്ങിനു ഇടത്തരം മാർബോനൈറ്റ് ആണ്  ഉപയോഗിച്ചിരിക്കുന്നത്. ജനാലകൾക്ക് യുപിവിസി ഗ്രില്ലുകൾ ഉപയോഗിച്ചു. ചുറ്റുമതിലിലും ഇവയാണ് നൽകിയിരിക്കുന്നത്. അതിനൊപ്പം ഭിത്തിയിൽ ആകർഷകമായ പെയിന്റിങ്ങുകളും ഒരുക്കിയിട്ടുണ്ട്.  മനോഹാരമായ ഇരിപ്പിടങ്ങളോടെയാണ് ലിവിങ് ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയോട് ചേർന്നാണ് അടുക്കള ഉള്ളത്. അടുക്കളയിൽ ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്. കബോർഡുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്താണ് സുന്ദരമാക്കിയിരിക്കുന്നത്.

ആവശ്യത്തിന് ജനാലകൾ  ഒരുക്കിയതിനാൽ മുറിയ്ക്കകത്ത് ആവശ്യത്തിന് വെളിച്ചവും ലഭിക്കും.  കിടപ്പ് മുറികൾ വളരെ വിശാലമായാണ് ഒരുക്കിയിരിക്കുന്നത്. കിടക്കയ്ക്ക് പുറമെ വാർഡ്രോബും അതിനൊപ്പം ഇവിടെ അറ്റാച്ഡ് ബാത്റൂമും ഒരുക്കിയിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഇവിടെ കബോർഡുകൾ ഒരുക്കിയിരിക്കുന്നത്.

ഇന്റർലോക്ക് കട്ടകൾ ആണ് ഭിത്തിയിൽ  ഉപയോഗിച്ചിരിക്കുന്നത്.  ഇതിന് വലിയ ചിലവ് വരില്ല. അതിനൊപ്പം സിമെന്റ് വലിയ രീതിയിൽ ആവശ്യമില്ല. ഇതിന്റെ ആരംഭത്തിലോ ലിന്റൽ വാർത്ത ശേഷമോ മാത്രമേ സിമെന്റ് ആവശ്യമായി വരുകയുള്ളു. അതും വളരെ കുറഞ്ഞ അളവിൽ മാത്രമേ സിമെന്റ് ആവശ്യമുള്ളു. ഇത്തരത്തിലുള്ള കൺസ്ട്രക്ഷൻ വേണമെങ്കിൽ ഒരു ദിവസം കൊണ്ട് 1000 ചതുരശ്ര അടി ഉള്ള വീടിന്റെ ലിന്റൽ വരെയുള്ള പണി തീർക്കാവുന്നതാണ്.

ഇത്തരത്തിൽ ഇന്റർലോക്ക് സംവിധാനം ആണ് ഭിത്തിയ്ക്ക് ഉപയോഗിക്കുന്നതെങ്കിൽ പണി വേഗത്തിൽ കഴിയും. എന്നാൽ ഇവ ഉപയോഗിച്ച് ഭിത്തി കെട്ടുകയാണെങ്കിൽ ഭിത്തി കെട്ടിയതിന് ശേഷം വയറിങ്ങിനും മറ്റുമായി വളരെയധികം ബുദ്ധിമുട്ടുണ്ട്. അതിനാൽ ഈ പണി തുടങ്ങുമ്പോൾ തന്നെ നമ്മുടെ ആർകിടെക്റ്റുമായും കോൺട്രാക്‌ടറുമായും ഇതിനെക്കുറിച്ച് ഒരു ധാരണ വരുത്തണം. അല്ലാത്ത പക്ഷം ഇലക്ട്രിക് വർക്കുകൾക്കായി ഭിത്തി പൊട്ടിക്കേണ്ടതായി വരും

അതേസമയം ഈ വീടിനെ കൂടുതൽ മനോഹരമാക്കാൻ വീടിനകത്ത് വാങ്ങിക്കുന്ന ആളുടെ ആവശ്യനുസരണം ഇന്റീരിയർ നൽകാനും സാധിക്കും. വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വീടിന്റെ ഇന്റീരിയർ. വീടുകൾ ചെറുതായാലും വളരെ വലുതായാലും വീടിനെ സുന്ദരമാക്കുന്നത് അതിന്റെ ഇന്റീരിയർ വർക്കാണ്. 25 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ഈ വീടിന്റെ പ്ലാനിൽ ഇവിടെയുള്ള മുഴുവൻ സ്ഥലങ്ങളും യൂസ്ഫുള്ളായി ഉപയോഗിച്ചിട്ടുണ്ട്.

സാധാരണക്കാരുടെ ഭവന സങ്കൽപ്പങ്ങൾക്ക് നിറം പകരുകയാണ്  ഈ മനോഹര ഭവനം. പുതിയ വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഒരു മാതൃക കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *