ഫ്യൂസായ ബൾബും ചന്ദനത്തിരി കവറുമുണ്ടോ എങ്കിൽ വീട് അലങ്കരിക്കാൻ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം

ബൾബ് ഫ്യൂസായാൽ അതെടുത്ത് വേസ്റ്റ് ബോക്സിൽ ഇടുകയാണ് പൊതുവേ എല്ലാരും ചെയ്യുന്നത്. തീർന്ന ചന്ദനത്തിൽ കൂടുകളും ഒട്ടും സംശയിക്കാതെ നമ്മൾ വലിച്ചെറിയും. എന്നാൽ നമ്മുടെ വീടിന് അലങ്കാരമാവുന്ന പലതരം ഭംഗിയുള്ള ഉപകരണങ്ങളാക്കി ഇവയെ മാറ്റിയെടുക്കാം എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട, കുറച്ചു സമയവും ഐഡിയയും ഉപയോഗിച്ചാൽ ഏത് പാഴ് വസ്തുവിനെയും സുന്ദരരൂപം ആക്കി മാറ്റാൻ സാധിക്കും. വില കൊടുത്ത് കടയിൽ നിന്ന് വാങ്ങിക്കുന്ന അലങ്കാര വസ്തുക്കളെക്കാൾ ഭംഗിയും ഈടുനിൽപ്പും ഉള്ള സാധനങ്ങൾ ഈ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഒട്ടും ചിലവില്ലാതെ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു. ഫ്യൂസായ ബൾബും ചന്ദനത്തിരി കവറും ഭംഗിയുള്ള ഒരു ഫ്ലവർ പോട്ട് ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ഇനി നോക്കാം.

ഫ്യൂസായ ബൾബും ഒരു ഒഴിഞ്ഞ ചന്ദനത്തിരി കവറും, പെയിന്റ്, ടിഷ്യൂ പേപ്പർ പശ തുടങ്ങിയവയാണ് ഇതിനായി വേണ്ടത്. ചന്ദനത്തിരി കവറിന്‍റെ പുറമേയുള്ള പ്ലാസ്റ്റിക് നീക്കംചെയ്തു അകത്തുള്ള കാർബോർഡ് പുറത്തെടുക്കണം. ഇനി ചന്ദനത്തിരി കവർ പകുതി നീളത്തിൽ മുറിച്ചെടുക്കാം.ശേഷം ബാക്കിയുള്ള കാർ ബോർഡിൽ നിന്നും ഒന്നോ രണ്ടോ സെന്റീമീറ്റർ വീതിയിൽ ഒരു റിംഗ് മുറിച്ചെടുക്കണം, ചന്ദനത്തിരി കവർ അല്ലെങ്കിൽ വേറെ ഏതെങ്കിലും കട്ടിയുള്ളതും വട്ടത്തിലുള്ളതുമായ കാർ ബോർഡിൽ നിന്നും റിംഗ് മുറിച്ചെടുക്കാവുന്നതാണ്. ഇനി നേരത്തെ പകുതിയായി മുറിച്ചു വച്ചിരിക്കുന്ന കാർബോർഡ് ബൾബിന് പുറകിലായി ഒട്ടിച്ചു കൊടുക്കാം. നല്ല ഹോട്ട് ഗ്ലു വെച്ച് ബലത്തിൽ വേണം ഒട്ടിക്കാൻ. ബൾബും കാർബോർഡും തമ്മിൽ ഒട്ടിച്ചു കഴിയുമ്പോൾ ഒരു പുട്ടു കുറ്റിയുടെ ആകൃതി നമുക്ക് കിട്ടും. അടുത്തതായി രണ്ടു ഷീറ്റ് ടിഷ്യുപേപ്പർ എടുക്കാം ടിഷ്യു പേപ്പർ ഇല്ലായെങ്കിൽ കട്ടികുറഞ്ഞ പേപ്പർ ആയാലും മതി, ഇനി ടിഷ്യു പേപ്പർ നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ബൾബിലും കാർബോർഡിലും ഒട്ടിച്ചു കൊടുക്കാം. അതിനായി രണ്ടു സ്പൂൺ ഫെവികോൾ പശയ്ക്ക് ഒരു സ്പൂൺ വെള്ളം എന്നകണക്കിൽ മിക്സ് ചെയ്ത് എടുക്കാം ശേഷം ഈ പശ ബൾബിലും കാർബോർഡിലും നന്നായി തേച്ചതിനുശേഷം ടിഷ്യൂ പേപ്പർ നല്ലപോലെ പൊട്ടിച്ചു കൊടുക്കാം പേപ്പർ ഒട്ടിച്ചതിനുശേഷം ഒരു കോട്ടായി ഈ പശ മുകൾഭാഗത്ത് കൂടി അടിച്ചു കൊടുക്കുന്നത് നല്ലതാണ്. ഇനി ടിഷ്യു പേപ്പർ ഒരു ചെറിയ സ്ട്രിപ്പ് പോലെ മുറിച്ചെടുത്ത് കൈകൊണ്ട് ചുരുട്ടി ഒരു വള്ളി പോലെ ആക്കി എടുക്കണം ഒന്നിൽ കൂടുതൽ സ്ട്രിപ്പുകൾ കൂട്ടിച്ചേർത്ത് കുറച്ചു വലിയ വള്ളി വേണം ഉണ്ടാക്കാൻ.ഇനി ഈ പേപ്പർ വള്ളികൾ ബൾബിനും കാർ ബോർഡിനും മുകളിൽ നിന്നും താഴേക്ക് ഒരു സ്പ്രിംഗ് പോലെ ചുറ്റി കൊടുക്കണം. ഏകദേശം ഒരു വള്ളിച്ചെടി പടർന്നുകയറുന്നത് പോലെ ചുറ്റി ചുറ്റി വേണം കൊടുക്കാൻ. ചുറ്റി വച്ചതിന് ശേഷം ഫെവികോൾ തേച്ച് നന്നായി ഒട്ടിച്ചു കൊടുക്കാം.ഇനി ഇത് നന്നായി ഉണങ്ങാനായി വെയിലതോ ഫാനിന് അടിയിലോ കുറച്ചുനേരം വച്ചുകൊടുക്കാം. നന്നായി ഉണങ്ങിയതിനുശേഷം പെയിന്റ് ചെയ്യാവുന്നതാണ്. പെയിന്റ് ചെയ്യുമ്പോൾ നേരത്തെ ചുറ്റി കൊടുത്ത വള്ളിയിൽ നിറം പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പെയിന്റ് അടിച്ചതിനുശേഷം നമ്മൾ ചുറ്റി കൊടുത്ത വള്ളിക്ക് ഇലകൾ വച്ച് കൊടുക്കാം. ഇലകളായി മത്തങ്ങ കുരുവോ, ക്ലെയോ, ഇലയുടെ ഷേപ്പിൽ വെട്ടിയെടുത്ത പേപ്പറോ ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഒന്നിടവിട്ട് കുറച്ച് അകത്തി വേണം ഇത് ഒട്ടിച്ചു കൊടുക്കാൻ. ഇല്ല ഉണങ്ങിയതിനുശേഷം നേരത്തെ ഒട്ടിച്ച വള്ളിക്കും ഇലകൾക്കും പച്ച നിറത്തിലെ പെയിന്റ് അടിച്ചു കൊടുക്കണം. അടുത്തതായി ഒലിവ് ഗ്രീൻ ഷെഡിൽ ഉള്ള പെയിന്റ് എടുത്ത് ബാക്കി ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാം. അതിനായി പെയിന്റ് കൈ വിരൽ കൊണ്ട് വേണം തേച്ചു കൊടുക്കാൻ.

ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല ഭംഗിയുള്ള ഫ്ലവർ പോർട്ട് റെഡിയായി കഴിയും. വീടിന്‍റെ മെയിൻ ഹാളും ഷോക്കേസും, മുറികളും ഈ ഫ്ലവർ പോട്ട് വെച്ച്ഭംഗിയാക്കാം. നല്ല നിറമുള്ള അലങ്കാര പൂക്കളോ പ്ലാസ്റ്റിക് പൂക്കളോ ഈ പോട്ടിൽ വെച്ചുകൊടുത്താൽ കൂടുതൽ ഭംഗിയാകും.

Leave a Reply

Your email address will not be published. Required fields are marked *