കാഴ്ചശക്തി വര്ധിപ്പിക്കാനും ,മുടിനന്നായി കറുത്ത് കരുത്തോടെ വളരാനും ,ശരീരം തുടുക്കാനും ഇത് മതി
മുടി നല്ല കരുത്തോടെ വളരാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും .കാഴ്ചശക്തിയും ശരീര പുഷ്ടിയും ഉണ്ടാകാൻ സഹായിക്കുന്ന വളരെ ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള നെല്ലിക്ക ലേഹ്യം എങ്ങനെ തയ്യാറാക്കാം എന്നാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .അപ്പോൾ ആദ്യമേ തന്നെ നമുക്ക് ഈ നെല്ലിക്ക ലേഹ്യം തയാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെ എന്ന് നോക്കാം .
നെല്ലിക്ക ലേഹ്യം തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു നെല്ലിക്ക ആണ് അപ്പോൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് രണ്ടു കിലോ നെല്ലിക്ക ഉപയോഗിച്ചുകൊണ്ട് തയാറാക്കുന്ന ലേഹ്യവും അതിനു ആവശ്യമായ ചേരുവകളും ആണ് .
അപ്പോൾ ആദ്യമേ തന്നെ നിങ്ങൾ ഒരു രണ്ടു കിലോ നെല്ലിക്ക എടുക്കുക .ഇനി ഈ നെല്ലിക്ക ഒരു ആറു തവണയെങ്കിലും നന്നായി ശുദ്ധജലം ഉപയോഗിച്ച് കഴുകുക .ലേഹ്യം ആയതുകൊണ്ട് തന്നെ ശുദ്ധി ആണ് ഈത്തവും അത്യാവശ്യമായി ആദ്യമേ തന്നെ വേണ്ടത് .
ഇനി നെല്ലിക്ക നമുക്ക് വേവിച്ചു എടുക്കണം അപ്പോൾ ഈ നെല്ലിക്ക വേവിക്കുന്നതിനായി ഒരു കുക്കറിൽ ഇടുക .അതിനു ശേഷം കുക്കറിന്റെ ബാപ്തി ഭാഗം വരെ വെള്ളവും ഒഴിച്ച് കൊടുക്കുക വെള്ളം നെല്ലിക്ക മൂടി കിടക്കേണ്ട കാര്യമില്ല .ഇനി അഥവാ നിങ്ങൾ വലിയ കുക്കർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ നെല്ലിക്ക എത്ര നിറഞ്ഞിട്ടുണ്ടോ അതിന്റെ പകുതി വരെ നിറയുന്ന രീതിയിൽ വെള്ളം ഒഴിച്ചാൽ മതി .
ഇനി കുക്കർ അടച്ചു തീ കത്തിച്ചു മൂന്നു വിസിൽ അടിപ്പിക്കുക ശേഷം തീ ഓഫ് ചെയ്തു അതിലെ ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യുക .കുക്കർ തണുക്കുമ്പോൾ അതിന്റെ മൂടി തുറന്ന ശേഷം നെല്ലിക്കയിൽ ഒഴിച്ച വെള്ളം ഒരു പാത്രത്തിലേക്ക് ഊട്ടി മാറ്റി വെക്കുക .ഇനി നെല്ലിക്ക എടുത്തു അതിന്റെ കുരു നീക്കം ചെയ്തശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക .
മുഴുവൻ നെല്ലിക്കയിലെയും കുരു കളഞ്ഞതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്കു കുറേശെ നില്ലിക്കയും അതോടൊപ്പം തന്നെ നമ്മൾ ആദ്യം മാറ്റി വച്ച വെള്ളം കുറച്ചും ഒഴിച്ച് മുഴുവൻ നെല്ലിക്കയും അരച്ച് എടുക്കുക .നെല്ലിക്ക ഫൈൻ ആയി ആരാഞ്ഞു കിട്ടുന്നതിന് ആവശ്യമായ അത്രയും മാത്രം വെള്ളം ചേർത്താൽ മതിയാകും .
ഇനി ഒരു ഉരുളി എടുത്തതിനു ശേഷം ഉരുളിയിലേക്കു ഒരു രണ്ടരക്കിലോ കരിപ്പെട്ടി ശർക്കര പൊട്ടിച്ചു എടുക്കുക .കരിപ്പറ്റി ശർക്കര തന്നെ വേണം എങ്കിൽ മാത്രമേ ശരിയായ ഗുണം കിട്ടു .കരിപ്പെട്ടി ശർക്കര പൊട്ടിച്ചു ഇട്ടാൽ മാത്രം മതി പിടിക്കേണ്ട കാര്യം ഇല്ല .ഇനി അതിലേക്കു ഒരു മൂന്നു ലിറ്റർ വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക .വെള്ളത്തിൽ ശർക്കര ഇട്ടതിനു ശേഷം ഒരു പട്ടു മിനിട്ടു വെയിറ്റ് ചെയ്യുക ഇനി ശർക്കര കൈ കൊണ്ട് നന്നായി തിരുമി പൊടിക്കുക .അപ്പോൾ ശർക്കര നന്നായി വെള്ളത്തിൽ അലിയും .ശ്റത്ക്കര മുഴുവൻ തിരുമി പൊടിച്ച ശേഷം ഇനി ശർക്കര വെള്ളം നന്നായി ഒന്ന് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചു എടുക്കുക .ഇങ്ങനെ ചെയ്യുന്നത് ശർക്കരയിൽ വല്ല കല്ലോ പൊടിയോ ഒക്കെ ഉണ്ട് എങ്കിൽ അത് ഒഴിവാക്കുന്നതിന് വേണ്ടി ആണ് .
ഇനി ഉരുളി എടുത്തു അടുപ്പത്തു വച്ചതിനു ശേഷം ഉരുളിയിലേക്കു ആദ്യം നമ്മൾ അരച്ച് വച്ച നെല്ലിക്ക ചേർത്ത് കൊടുക്കുക .നെല്ലിക്ക ചേർത്തതിന് ശേഷം നമ്മൾ തയാറാക്കി വച്ച കരിപ്പെട്ടി ശർക്കര വെള്ളം കൂടെ അതിലേക്കു ഒഴിച്ച് കൊടുത്തു തീ കത്തിക്കുക .ദി കത്തിച്ച ശേഷം കൈ എടുക്കാതെ ചട്ടുകം കൊണ്ട് തുടർച്ചയായി അത് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം .
ഇത് ഒന്ന് തിളച്ചു വരുമ്പോ നമുക്ക് ആവശ്യം ആയിട്ടുള്ളത് ഇരുനൂറു ഗ്രാം നെയ്യ് ആണ് .അപ്പോൾ നെയ്യ് ആദ്യമേ ഒരു ടേബിൾ സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക .അതിനു ശേഷം നമ്മുടെ ലേഹ്യം കുറുകി വരുന്നതിനു അനുസരിച്ചു നെയ്യ് ഓരോ സ്പൂൺ ചേർത്ത് കൊടുത്തു ഇളക്കികൊണ്ട് ഇരിക്കുക .ഇരുനൂറു ഗ്രാം നെയ്യും പൂർണ്ണമായും ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഉണ്ട് .
ലേഹ്യം നന്നായി കുറുകി നമ്മൾ പറഞ്ഞ അത്രയും നെയ്യും അതിൽ ചേർത്ത് കൊടുത്തു കഴിയുമ്പോൾ നമുക്ക് കുറച്ചു സാധനങ്ങൾ കൂടെ അതിൽ ചേർത്ത് കൊടുക്കേണ്ടത് ഉണ്ട് .അത് എന്തൊക്കെ എന്ന് നോക്കാം .
അതിനായി ആവശ്യമായിട്ടുള്ളത് കറുകപ്പട്ട പതിനഞ്ചു ഗ്രാം ,ഗ്രാമ്പു പതിനഞ്ചു ഗ്രാം ,ഏലക്ക പതിനഞ്ചു ഗ്രാം ,പെരിഞ്ജീരകം ഒന്നര ടേബിൾ സ്പൂൺ നല്ല ജീരകം ഒന്നര ടേബിൾ സ്പൂൺ എന്നിവ ആണ് .ഇത്രയും ചേരുവകൾ മിക്സിയുടെ ജാറിൽ ഇട്ടതിനു ശേഷം നന്നായി ഒന്ന് പൊടിച്ചു എടുക്കുക .ഇനി ആ പൊടി കൂടെ നമ്മൾ ഇളക്കി കൊണ്ട് ഇരിക്കുന്ന ലേഹ്യത്തിലേക്കു ചേർത്ത് കൊടുത്തു ഇളക്കുക .ഈ പൊടികളും നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ചുക്ക് പൊടി കൂടെ ചേർത്ത് ഇളക്കുക .പ്രത്യേകം ശ്രദ്ധിക്കുക അവസാനം പറഞ്ഞ ചേരുവകൾ നമ്മൾ ലേഹ്യം ലേഹ്യം പരുവം ആയി അടുപ്പിൽ നിന്നും വാങ്ങി മാറ്റാൻ സമയം ആകുമ്പോ മാത്രമേ ചേർക്കാവൂ അല്ലാത്ത പക്ഷ അവയുടെ സ്മെൽ നഷ്ടപ്പെടും .,
ഇനി ഇത് ലേഹ്യം പരുവം ആയി ചട്ടിയിൽ നിന്നും വിട്ടു പോരുന്ന പാകം ആകുമ്പോ വാങ്ങി മൂടി വച്ച് തണുക്കുന്നതിനു അനുവദിക്കുക .തണുത്തു കഴിഞ്ഞു ഭരണിയിൽ അടച്ചു സൂക്ഷിക്കാവുന്നതു ആണ് .ഈ ലേഹ്യം ദിവസവും രതി കിടക്കുന്നതിനു മുൻപ് രണ്ടു ടേബിൾ സ്പൂൺ വീതം കഴിച്ചാൽ ശരീര പുഷ്ടിയും മുടി വളർച്ചയും കാഴ്ചശക്തിയും ഒക്കെ വർധിക്കുന്നത് ആയിരിക്കും.