എത്ര കടുത്ത തലവേദനയും മൈഗ്രനും മാറാന്‍ ഈ പുക രണ്ടുമിനിട്ട് ശ്വസിച്ചാല്‍ മതി
ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് തലവേദന പലതരത്തിലുള്ള തലവേദനകൾ ഉണ്ട് .ടെൻഷൻ മൂലം ഉണ്ടാകുന്ന തലവേദന ,യാത്ര ചെയ്തും മറ്റും വരുമ്പോൾ ഉണ്ടാകുന്ന തലവേദന ,മൈഗ്രെയിൽ തലവേദധന സൈനസ് തലവേദന എന്നിങ്ങനെ പോകുന്നു ഇതിന്റെ പേരുകൾ .ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് സാധാരണ തലവേദനയും മൈഗ്രൈൻ തലവേദനയും മാറുന്നതിനു സഹായിക്കുന്ന ഈസിയായി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് .അപ്പോൾ അത് എന്താണ് എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നോക്കാം .
അതിനായിട്ടു ആദ്യമേ തന്നെ ഒരു കോട്ടൺ വെള്ളത്തുണി എടുക്കുക നമ്മൾ സാധാരണ തിരി ഒക്കെ ഉണ്ടാക്കുന്നതിനായി എടുക്കുന്ന അത്രയും വലുപ്പത്തിൽ ഉള്ള ഒരു കോട്ടൺ തിരി ആണ് വേണ്ടത് .ഇനി ആ കോട്ടൺ തുണി ഒരു പാത്രത്തിൽ നിവർത്തി വച്ചതിനു ശേഷം ആ കോട്ടൺ തുണിയിലേക്കു ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക .ഇനി ഈ മഞ്ഞൾപൊടി തുണിയിൽ മുഴുവൻ നന്നായി സ്പ്രെഡ് ചെയ്തു നിരത്തി ഇടുക അതിനു ശേഷം ഒരു ടീ സ്പൂൺ ഏലക്ക പൊടിച്ചത് കൂടെ എടുക്കുക അതും ആ തുണിയിൽ മഞ്ഞളിന്റെ മുകളിൽ വിതറി കൊടുക്കുക .
ഇനി ആ കോട്ടൺ തുണി നമ്മൾ തിരി ഒക്കെ മടക്കുന്നതുപോലെ മഞ്ഞളും ഏലക്ക പൊടിയും ഉള്ളിൽ വരുന്ന രീതിയിൽ നന്നായി തിരി മടക്കുന്നതു പോലെ ചുരുട്ടി എടുക്കുക .നന്നായി ചുരുട്ടിയതിനു ശേഷം ഒരു ടീസ്പൂൺ നെയ്യ് എടുത്തു കുക്ക് ടോപ്പിലോ അല്ലങ്കിൽ നമ്മൾ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന ഒരു പാത്രത്തിലോ ഉരുക്കി ഒഴിക്കുക അതിനു ശേഷം നമ്മൾ തയാറാക്കിയ ആ തിരി ആ നെയ്യിൽ നന്നായി ഇട്ടു ഒന്ന് ഉരുട്ടി എടുക്കുക .സാധാരണ എണ്ണതിരി എണ്ണയിൽ ഇട്ടു ഉരുട്ടി എടുക്കുന്നത് പോലെ തന്നെ .
ഇനി ഈ തിരി ഒരു പാത്രത്തിൽ അല്ലങ്കിൽ ഒരു ഇലയിൽ വച്ച് കത്തിച്ചതിനു ശേഷം നമ്മുടെ റെഡ് മൂക്കിലും ഒരു രണ്ടു മിനിട്ടു നേരം അതിന്റെ പുക ശ്വസിക്കുക .ഇത്രയും മാത്രം ചെയ്താൽ മതി തലവേദന പോയ വഴിക്കു പിന്നെ പുല്ലു പോലും മുളക്കില്ല .