പുതിയ റേഷന്‍ കാര്‍ഡ് ലിസ്റ്റില്‍ നിങ്ങള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍
കേരളത്തില്‍ നിരവധി ആളുകള്‍ റേഷന്‍ കാര്‍ഡിനായി പുതിയതായി അപേക്ഷ കൊടുത്തവര്‍ ഉണ്ട് .അതുപോലെ തന്നെ ബിപിൽ റേഷൻകാർഡിനു അപേക്ഷ സമർപ്പിച്ചവരും ഒരുപാടു പേരുണ്ട് .ഇങ്ങനെ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നവർക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത് .സംസ്ഥാനത്തുള്ള ആകെ എൺപത്തി ഒന്ന് പൊതുവിതരണ താലൂക്കുകളിൽ നിന്നും ഇരുപത്തി എണ്ണായിരത്തി അറുനൂറോളം പുതിയ ബിപിൽ റേഷൻ കാർഡ് നൽകുവാനുള്ള അനുമതി സംസ്ഥാന സർക്കാർ ഇപ്പോൾ നല്കിയിരിക്കുക ആണ് .
ഒരുപാട് ആളുകൾ പുതിയതായി ബിപിൽ കാർഡ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചവർ ഉണ്ട് അതോടൊപ്പം തന്നെ നിലവിലുള്ള apl റേഷൻ കാർഡ് ബിപിൽ ആക്കുന്നതിനു വേണ്ടിയും അപേക്ഷ സമർപ്പിച്ചവർ ഉണ്ട് .ഇവരുടെ എല്ലാം അപേക്ഷകൾ വിശദമായി പരിശോധിച്ച് അതിൽ നിന്നും അർഹർ ആയ ഇരുപത്തി എണ്ണായിരത്തി അറുന്നൂറു കുടുംബങ്ങൾക്ക് ആണ് ബിപിൽ കാർഡ് ലഭിക്കുക .
നിങ്ങൾ നിങ്ങളുടെ കാർഡ് ബിപിൽ ആക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട് എങ്കിൽ നിങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടുവോ നിങ്ങൾ അർഹർ ആയിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതു ആണ് .ഏകദേശം അൻപത്തി ആറായിരം അപേക്ഷകൾ സമർപ്പിച്ചവരുടെ അപേക്ഷകൾ അനർഹം ആണ് എന്ന് പരിശോധനയിൽ കണ്ടെത്തുകയും അവരുടെ അപേക്ഷകൾ തള്ളി കളയുകയും ചെയ്തിട്ടുണ്ട് .
അപേക്ഷയുടെ സ്റ്റ്ടാസ് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക