ഇത് നിങ്ങള്‍ പുഴുങ്ങി തിന്നിട്ടു ഇവിടുന്നു പോയാല്‍ മതി

വീട്ടിൽ ഒരു കറിവേപ്പ് നട്ടു വളർത്തി എടുക്കാനുള്ള ബുദ്ധിമുട്ടു നമുക്ക് എല്ലാവര്ക്കും അറിയാം .നട്ടു വെള്ളമൊക്കെ ഒഴിച്ച് വളർന്നു ഇങ്ങു വരുന്ന കറിവേപ്പ് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കരിഞ്ഞു നിൽക്കുന്ന കാഴ്ച വളരെ വേദന ഉണ്ടാക്കുന്നത് ആണ് .ഒരു കറിവേപ്പ് നട്ടു വളർത്തി കൊണ്ടുവരുന്നത് ഒരു കുട്ടിയെ വളർത്തുന്നതിലും ബുദ്ധിമുട്ടു ആണ് എന്ന് പല വീട്ടമ്മമാരും പറയാറുണ്ട് സത്യത്തിൽ അതിൽ വാസ്തവം ഉണ്ട് താനും .

ഒരു കറിവേപ്പ് നട്ടു വളർത്തി കൊണ്ടുവരാൻ ഇത്രയധികം കഷ്ടപ്പാട് ഉണ്ട് എന്നിരിക്കെ പത്തു വര്ഷം വെള്ളം കോരി വളർത്തി വലുതാക്കി കുട്ടിയെപ്പോലെ നോക്കി കൊണ്ടുനടക്കുന്ന കറിവേപ്പ് ഒരു സുപ്രഭാതത്തിൽ ഒരാൾ നമ്മുടെ പറമ്പിൽ അതിക്രമിച്ചു കയറി ചുവടെ അങ്ങ് വെട്ടി കളഞ്ഞാൽ എന്താകും നമ്മുടെ പ്രതികരണം .

കഴിഞ്ഞ ദിവസം അങ്ങനെ ഒരു സംഭവം ഉണ്ടായി .കെ സ ഈ ബി അവരുടെ കമ്പികളിലേക്കു നീണ്ടു കിടക്കുന്ന കാമ്പും കോലും ഒക്കെ വെട്ടി മാറ്റാൻ തോട്ടിയും ആയി ഇറങ്ങി അങ്ങനെ മണ്ട വെട്ടാൻ ഇറങ്ങിയ അവർ ഒരു വീട്ടിൽ വളർന്നു പന്തലിച്ചു നിന്ന കറിവേപ്പ് മണ്ട വെട്ടുന്നതിനു പകരം ചുവടെ അങ്ങ് വെട്ടി മാറ്റി ഇത് കണ്ടു മനസ്സ് തകർന്ന വീട്ടുടമ ആ കറിവേപ്പ് ചുമന്നുകൊണ്ട് പോയി കെ സ ഈ ബി ഓഫീസിൽ കൊണ്ടുപോയി വച്ച് പ്രതിക്ഷേധിച് ആ കാഴ്ച കാണാം .

Leave a Reply

Your email address will not be published. Required fields are marked *