ഒരു കിലോ കുരുമുളക് കിട്ടുന്ന കുരുമുളക് ചെടിയില്‍ നിന്നും അഞ്ചു കിലോ കുരുമുളക് കിട്ടും ഇങ്ങനെ ചെയ്താല്‍

പച്ചിമ ഘട്ടത്തില്‍ വളരെ സമൃദ്ധമായി വളരുന്ന കറുത്ത പൊന്ന് എന്ന് അറിയപെടുന്ന കേരളത്തിന്റെ തനതു നാണ്യവിള ആണ് കുരുമുളക് .ഒരു കാലത്ത് നമ്മുടെ അഭിമാനം ആയിരുന്ന വിദേശിയരെ പോലും നമ്മുടെ നാട്ടിലേക്ക് ആകര്‍ഷിച്ച കറുത്ത പൊന്ന് ഇന്ന് കേരളത്തിലെ ന്യൂ ക്ലിയര്‍ ഫാമിലിക്ക്‌ അന്യമായികൊണ്ട് ഇരിക്കുകയാണ് .കുരുമുളക് ഉത്പാദനത്തില്‍ മുന്‍പ് ഒന്നാം സ്ഥാനം ഇന്ത്യ ക്ക് ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നമ്മള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .

ഈ അടുത്ത കാലത്ത് മാത്രം കുരുമുളക് കൃഷി ആരംഭിച്ച ശ്രീലങ്ക ,വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍ ആണ് ഇന്ന് കുരുമുളക് ഉത്‌പാദനത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും യഥാക്രമം പങ്കിടുന്നത് .ഈ അടുത്ത കാലത്ത് മാത്രം കുരുമുളക് കൃഷി തുടങ്ങിയ ഈ രാജ്യങ്ങള്‍ നമ്മളെ പിന്തള്ളി ഒന്നും രണ്ടും സ്ഥാനങ്ങള്‍ കൈ അടക്കി എങ്കില്‍ അതിന്റെ കാരണം അവര്‍ കൃഷിയില്‍ നടപ്പാക്കിയ വൈവിധ്യ വല്‍ക്കരണം ആണ് .

ഈ കാര്യം മനസ്സിലാക്കിയതുകൊണ്ടാണ് കുളത്തൂപ്പുഴയിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന രാജീവേട്ടന്‍ കുരുമുളക് കൃഷിയിലേക്ക് ഇറങ്ങി തിരിച്ചതും വിജയം കൈവരിച്ചതും .കുരുമുളക് കൃഷിചെയ്തു കറുത്ത പൊന്നിനെ സമൃദ്ധമായി വിളയിച്ചു എടുക്കുന്നതിനായി രാജീവേട്ടന്‍ സ്വീകരിച്ച വ്യത്യസ്തമായ രീതിയും കൃഷി രീതിയും എല്ലാം നമുക്കായി പങ്ക് വെക്കുകയാണ്‌ രാജീവേട്ടന്‍.

Leave a Reply

Your email address will not be published. Required fields are marked *