ഈ ബദാം കഴിക്കുന്നത്‌ വിഷം കഴിക്കുന്നതിനു തുല്യം ശ്രധിചില്ലങ്കില്‍ ജീവന്‍ തന്നെ നഷ്ടപെടും

ബദാം ആരോഗ്യത്തിനു വളരെ നല്ലതാണു അൽമോണ്ട് കഴിക്കുന്നത് കൊളസ്ട്രോളിനെ ചെറുക്കും .ബദാമിന്റെ ഗുണാങ്കണങ്ങൾ ഇങ്ങനെ പോകുന്നു എന്നാൽ ബദാം കഴിക്കുന്നതിനു മുൻപ് എല്ലാവരും അറിഞ്ഞിരിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് അവ എന്തൊക്കെ എന്നാണ് നമ്മൾ ഇന്ന് ഇവിടെ പങ്കു വെക്കുന്നത് .ബദാം പ്രധാനമായും രണ്ടു വിധം ആണ് ഉള്ളത് ആദ്യത്തേത് സ്വീറ്റ് അൽമോണ്ട് എന്നും രണ്ടാമത്തേത് ബിറ്റർ അൽമോണ്ട് എന്നും അറിയപ്പെടുന്നു .നാം സാധാരണയായി കടകളിൽ നിന്നുംവാങ്ങി കഴിക്കുന്ന ബദാം ആണ് സ്വീറ്റ് അൽമോണ്ട് .ഇത് സ്വീറ്റ് അൽമോണ്ട് ഓയിൽ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാറുണ്ട് .

ബിറ്റർ അൽമോണ്ട് എന്ന് പറഞ്ഞാൽ ഇതിന്റെ പേര് പോലെ തന്നെ കയ്പ് രസം ഉള്ള ബദാം ആണ് ഇത് .ഈ ബദാമിൽ വിഷ രസം ഉണ്ട് .ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല അത് തന്നെയും അല്ല ഇത് കുട്ടികൾ കഴിച്ചാൽ ചിലപ്പോൾ മരണ കാരണവും ആയേക്കാം .കയ്പ് രസമുള്ള ബദാമിന് കയ്പ് രസം നൽകുന്നത് ആമിക് താളിന് എന്ന് പറയുന്ന ഒരു കെമിക്കൽ ആണ് .ഇത്തരം ബദാം നമ്മൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ എത്തിയ ആമിക് ഡാലിന് നമ്മുടെ ശരീരത്തിൽ ഹൈഡ്രജൻ സായ്നായിഡ് എന്ന് പേരുള്ള ഒരു കെമിക്കൽ ഉല്പാദിപ്പിക്കുന്നു .ഇത് നമ്മുടെ ശരീരത്തിൽ വിഷമായി പ്രവർത്തിക്കുന്നു .

ബിറ്റർ അൽമോണ്ട് കഴിക്കാൻ ശ്രമിക്കുമ്പോൾ തന്നെ നമുക്ക് അതിനെ തിരിച്ചറിയാൻ കഴിയും മറ്റു അൽമോണ്ട് പോലെ അല്ല അതിനു വല്ലാത്ത കയ്പ് രസം ആണ് ഉണ്ടാകുക .ഈ ബദാം ഒരു അഞ്ചോ ആറോ നമ്മുടെ ശരീരത്തിൽ എത്തിയാൽ നമുക്ക് തലകറക്കം പോലെയോ ശര്ധിക്കാൻ വരുന്നത് പോലെയോ ബോധം നഷ്ടപ്പെടുന്നത് പോലെയോ ഒക്കെ തോന്നിയേക്കാം .ഇനി ഈ ബദാം നാൽപ്പതു മുതൽ അമ്പതു എണ്ണം വരെ ഒക്കെ കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷം എത്തിച്ചേരുന്നതിനും ചിലപ്പോൾ മരണം വരെ സംഭവിക്കുന്നതിനും കാരണം ആയേക്കാം .

സാധാരണ ഗതിയിൽ നമുക്ക് കഴിക്കാനായി വരുന്ന ബദാമിൽ നിന്നും വിഷം ഒന്നും ഉണ്ടാകുകയില്ല എന്നിരുന്നാലും ലോകത്തിൽ പലയിടത്തും വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി ഇത് കൃഷി ചെയ്യുന്നുണ്ട് എന്ന് ഉള്ളതുകൊണ്ടും കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയില്ല എന്നുള്ളത് കൊണ്ടും ആവശ്യമായ ശ്രദ്ധയും അറിവും ഇതിനെക്കുറിച്ചു ഉണ്ടായിരിക്കുന്നത് അപകടം ഉണ്ടാകാതെ ഇരിക്കുന്നതിന് സഹായിക്കും .ആയതിനാല്‍ ഈ അറിവ് അറിയാത്തവരുടെ അറിവിലേക്കായി ഒന്ന് ഷെയര്‍ ചെയ്യുക .ഒരു അറിവും ചെറുതല്ല .

Leave a Reply

Your email address will not be published. Required fields are marked *