കൈകളില്‍ ഉണ്ടാകുന്ന ,കടച്ചിൽ, തരിപ്പ് ,വേദന ,പുകച്ചിൽ ശരീരം നല്കുന്ന മുന്നറിയിപ്പാണ് ശ്രദ്ധിക്കുക
കൈകളില്‍ ഉണ്ടാകുന്ന ,കടച്ചിൽ, തരിപ്പ് ,വേദന ,പുകച്ചിൽ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാടു പേരുണ്ട് .പലരും സ്ഥിരമായി ഈ പ്രശ്നം കാരണം ഇത് മാറുന്നതിനു വേണ്ടി മാർക്കറ്റിൽ ലഭിക്കുന്ന സകല തൈലങ്ങളും വാങ്ങി പുരട്ടുകയും തിരുമുകയും ഒക്കെ ചെയ്യാറും ഉണ്ട് എന്നാൽ ഇതിൽ നിന്ന് ഒന്നും ഇത്തരം പ്രശ്നമുള്ളവർക്കു ഒരു ശാശ്വത പരിഹാരം ലഭിക്കുക ഇല്ല അല്ലങ്കിൽ ലഭിക്കുന്നില്ല എന്നുള്ള പരാതി ഉണ്ട് .സത്യത്തിൽ എന്തുകൊണ്ടാണ് കുഴമ്പും മറ്റു ലേപനങ്ങളും ഉപയോഗിച്ചിട്ട് ഇതിനു ഒരു പരിഹാരവും ലഭിക്കാത്തതു .എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടാകുന്നതു എന്താണ് ഇതിനു എന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടോ നമുക്കൊന്ന് നോക്കാം .
ആദ്യമേ തന്നെ ശരിക്കും ഈ പ്രശ്നം എന്താണ് എന്ന് നോക്കാം .പലവിധം കാരണങ്ങളാൽ ഇത് സംഭവിക്കും എങ്കിലും തൊണ്ണൂറു ശതമാനം ആളുകളിലും ഈ പ്രശ്നം ഉണ്ടാകുന്നതു അവർക്കു കാർപൽ ടണൽ സിൻഡ്രോം ഉള്ളത് കൊണ്ടാണ് .എന്താണ് ഈ കാർപൽ ടണൽ സിൻഡ്രോം ?
മനുഷ്യനെ മറ്റു ജീവികളിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് തന്നെ മനുഷ്യന് കൈകൾ ഉപയോഗിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിനും ജോലികൾ ചെയ്യുന്നതിനും കഴിവുണ്ട് എന്നുള്ളത് ആണ് .നമ്മുടെ കൈകളിൽ പ്രധാനമായും മൂന്നു നെർവ് കൾ ആണ് ഉള്ളത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നെർവ് ആണ് മീഡിയൽ നെർവ് .അത് നമ്മുടെ കൈപ്പത്തിയുടെ കുഴയുടെ മധ്യഭാഗത്തു കൂടെ ആണ് കൈ വെള്ളയുടെ ഭാഗത്തേക്ക് കടന്നു വരുന്നത് .
ഇത് എങ്ങനെ കടന്നുവരുന്നു ഇതിനു എങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് എല്ലാം വ്യക്തമായും കൃത്യമായും മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോയിൽ കൃത്യമായി ഡെമോ സഹിതം പറഞ്ഞുതരുന്നുണ്ട് അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ കഴിയും .
ഒരുപാടു പേരുടെ ഒരുപാടു സംശയങ്ങൾക്ക് ഈ പോസ്റ്റ് മറുപടി ആകാൻ സാധ്യതയുണ്ട് ഉപകാരപ്രദം എന്ന് തോന്നിയാൽ മാത്രം ഒന്ന് ലൈക് അടിച്ചു ഷെയർ ചെയ്തോളു .