നാടന്‍ പേരക്ക ചെടിച്ചട്ടിയില്‍ ചുവട്ടില്‍ നിന്ന് തന്നെ കായിക്കാന്‍ സിമ്പിള്‍ ട്രിക്ക്

നിങ്ങള്ക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ വിറ്റാമിന് സിയുടെ കലവറ ആണ് പേരക്ക .അതുപോലെ തന്നെ പേരയിലേക്കും ഒരുപാടു ആരോഗ്യ ഗുണങ്ങൾ ഉണ്ട് .അതുകൊണ്ട് തന്നെ നമ്മൾ എല്ലാവരും നിർബന്ധമായും നമ്മുടെ വീട്ടു മുറ്റത്തും അതുപോലെ പറമ്പിലും നട്ടു വളർത്തേണ്ട ഒന്നാണ് പേരമരം .ഇപ്പൊ നമുക്ക് എല്ലാവര്ക്കും അറിയാം മുമ്പൊന്നും പേരക്ക നമ്മുടെ കേരളത്തിലെ മാർക്കറ്റിൽ വിൽപ്പനക്ക് ഉണ്ടായിരുന്നില്ല അതിനു കാരണം ഇവിടെ എല്ലാ വീട്ടിലും ഒന്നോ രണ്ടോ പേര മരങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതും അതിൽ നിറയെ പേരക്ക ഉണ്ടാകുമായിരുന്നു എന്നുള്ളതും ആണ് .

ഇന്ന് കാലം മാറി പേരമരങ്ങൾ ആരും തന്നെ ഇപ്പൊ വച്ച് പിടിപ്പിക്കുന്നില്ല പണ്ടും നമ്മൾ ആരും വച്ചുപിടിപ്പിച്ചിട്ടു അല്ല പല പേര മരങ്ങളും നമ്മുടെ പറമ്പിൽ ഉണ്ടായിരുന്നത് പകരം നമ്മുടെ തൊടിയിൽ ഒക്കെ ധാരാളം മരങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതുകൊണ്ട് തന്നെ പക്ഷികൾ വന്നിരുന്നു എന്നുള്ളതും അവ പേരക്കയും മറ്റും കഴിച്ചിട്ട് കാഷ്ഠിക്കുമ്പോൾ അതിൽ പേരക്കയുടെ കുരു ഉണ്ടാകുകയും അത് കിളിർത്തു വളരുകയും ഒക്കെ ചെയ്തിരുന്നത് കൊണ്ടാണ് .

ഇന്ന് എവിടെ പക്ഷി എവിടെ മരം .ഇനിയിപ്പോ ഇത് ഉണ്ടായാലും നമ്മുടെ വീടിരിക്കുന്ന പത്തു സെനറ്റ് സ്ഥലമേ നമുക്ക് ഉണ്ടാകു അവിടെ പേര വലിയ മരമായി വളർന്നാൽ പലപ്പോഴും വെട്ടി കളയണ്ട അവസ്ഥ ഉണ്ടാകും .ഈ സാഹചര്യത്തിൽ ആണ് വീട്ടിൽ ചെടിച്ചട്ടിയിൽ വളർത്തി വലുതാക്കി എടുക്കാൻ കഴിയുന്ന പേരയുടെ പ്രശസ്തി .അപ്പോൾ നമ്മുടെ വീട്ടിൽ തന്നെ ഈസിയായി പേര എങ്ങനെ ചെടിച്ചട്ടിയിൽ അതും നിറയെ ചുവട്ടിൽ നിന്ന് തന്നെ കായ്ക്കുന്ന രീതിയിൽ വളർത്തി എടുക്കാം എന്ന് നോക്കിയാലോ .

അപ്പൊ ഇത് ഇഷ്ടപെട്ടാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി ഷെയർ ചെയ്യാൻ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *