നിങ്ങളുടെ ശരീരത്തിന് നല്ല നിറം വെക്കുന്നതിനും രക്തമുണ്ടാകാനും ഇത് ഒരു ഗ്ലാസ്‌ മതി

നല്ല ശുദ്ധമായ ആയുർവേദ ചേരുവകൾ ചേർത്ത വൈൻ ശരീരത്തിന്റെ നിറം വർധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിന്റെ ആരോഗ്യവും രക്തവും വർധിപ്പിക്കുന്നതിന് വളരെ ഉത്തമം ആണ് എന്ന് എല്ലാവര്ക്കും അറിയാം .പക്ഷെ ഇത് തയാറാക്കുന്നതിന് നാൽപ്പതു അതല്ലങ്കിൽ അമ്പതു ദിവസം ഒക്കെ ആവശ്യമായി വരുന്നതുകൊണ്ട് ആണ് പലപ്പോഴു ആളുകൾ ഇത് തയാറാകാതെ ഇരിക്കുന്നത് എന്നാൽ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ശരീരത്തിന്റെ നിറവും രക്തവും വർധിപ്പിക്കുന്നതിനായി ആയുർവേദ ചേരുവകൾ ചേർത്തുകൊണ്ട് ഒരു സ്‌പെഷ്യൽ വൈൻ വെറും മൂന്നേ മൂന്നു ദിവസം കൊണ്ട് എങ്ങനെ തയാറാക്കി എടുക്കാം എന്നുള്ളത് ആണ് .

അപ്പോൾ ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു കിലോ കറുത്ത മുന്തിരി നല്ല വൃത്തിയായി കഴുകി എടുക്കുക .കഴുകുമ്പോൾ ആദ്യം ഇളം ചൂട് വെള്ളം ഉപയോഗിച്ചോ അത് അല്ലങ്കിൽ അൽപ്പം ബേക്കിങ് സോഡാ ഇട്ടു കഴുകി എടുക്കുന്നതോ അതിലെ വിഷാംശം ഒഴിവാക്കുന്നതിന് സഹായിക്കും .വൃത്തിയായി കഴുകി വെള്ളം ഉണങ്ങുമ്പോൾ ഒരു പാൻ എടുത്തതിനു ശേഷം ആ പാനിലേക്കു നമ്മൾ കഴുകി എടുത്ത മുന്തിരി ഇട്ടു കൊടുക്കുക .അതിനു ശേഷം ഇതിലേക്ക് ഒരു ഒരുകിലോ പഞ്ചസാര ചേർത്ത് കൊടുക്കുക .ഇനി ഇതിലേക്ക് ചെറിയ കാസ്നങ്ങൾ ആക്കിയ കറുകപ്പട്ട ഒരു ടേബിൾ സ്പൂൺ ,പത്തു ഏലക്ക ,ഒരു മൂന്നു നാല് ഗ്രാമ്പു ,ഒരു തക്കോലം ,ഒരു പിടി കാതറി പൂവ് (കാതറി പൂവ് അങ്ങാടി കടകളിൽ നിന്നും വാങ്ങുന്നതിനായി ലഭിക്കും )ഇനി ഒരു ലിറ്റർ തിളപ്പിച്ച് ആറിയ വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക ശേഷം നമ്മൾ ഇട്ട ചേരുവകൾ എല്ലാം കൂടെ നന്നായി ഒന്ന് മിക്സ് ചെയ്യുക .

ഇത്രയും ചെയ്തതിനു ശേഷം പാൻ എടുത്തു അടുപ്പത്തു വച്ച് നമ്മൾ ഇട്ടു കൊടുത്ത മുന്തിരി ഒക്കെ പൊട്ടി അതിന്റെ തോലും ഉള്ളിൽ ഉള്ള ഭാഗവും എല്ലാം വേർതിരിഞ്ഞു വരുന്നത് വരെ നന്നായി തിളപ്പിക്കുക .ഇനി തീ ഓഫ് ചെയ്തതിനു ശേഷം നമ്മൾ തയാറാക്കിയ ചേരുവ നല്ലതുപോലെ തണുക്കാൻ അനുവദിക്കുക .ഏകദേശം ഒരു മൂന്നു നാല് മണിക്കൂർ സമയം എങ്കിലും ഇത് തണുക്കുന്നതിനു വേണ്ടി അനുവദിക്കണം .

നന്നായി നമ്മുടെ ചേരുവകൾ തണുത്തു കഴിയുമ്പോൾ ഒരു ബൗൾ എടുത്തു ആ ബൗളിലേക്കു തിളപ്പിച്ച് ആറിച്ചു എടുത്ത മൂന്നു ടേബിൾ സ്പൂൺ വെള്ളം എടുക്കുക .ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ yest ഇട്ടു കൊടുക്കുക യീസ്റ് ഒരു കാരണവശാലും കൂടി പോകരുത് കൂടിയാൽ നമ്മുടെ വൈൻ മറ്റെന്തെങ്കിലും ഒക്കെ ആയി പോകും അതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക yest പാകത്തിന് മാത്രം ചേർക്കുക .ഇനി ഒരു ടീ സ്പൂൺ പഞ്ചസാര കൂടെ ആ ബോളിൽ ഇട്ടു കൊടുക്കുക .പഞ്ചസാര ചേർക്കുന്നത് yest പെട്ടെന്ന് പുളിച്ചു കിട്ടുന്നതിന് വേണ്ടിയാണു .

ഇനി ഒന്ന് നന്നായി മിക്സ് ചെയ്തു ഒരു പത്തു മിനിട്ടു നേരത്തേക്ക് അടച്ചു വെക്കുക .പത്തു മിനിട്ടു കഴിയുമ്പോൾ yest നന്നായി പുളിച്ചു പൊങ്ങിയിട്ടുണ്ടാകും .ഇനി ആ yest നമ്മൾ ആദ്യം തയാറാക്കി തണുപ്പിച്ചു വച്ചിരിക്കുന്ന മുന്തിരി മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക .

ഇനി വെള്ളം ഇല്ലാത്ത ഒരു ഭരണിയിൽ അല്ലങ്കിൽ ചില്ലു ബോട്ടിലിൽ ഇത് ഒഴിച്ച് നന്നായി അടച്ചു വെക്കുക .ഒരു ദിവസം കഴിയുമ്പോ നമ്മൾ ഏതു സമയത്തു ആണോ വച്ചതു അതെ സമയത്തു എടുത്തു നന്നായി ഒരു മുപ്പതു സെക്കൻഡ് ഇളകി പഴയപോലെ അടച്ചു വെക്കുക .മൂന്നു ദിവസം ഇങ്ങനെ ചെയ്യുക നാലാം ദിവസം നിങ്ങൾ ഈ മിശ്രിതം എടുത്തു അരിച്ചു കുപ്പിയിലേക്ക് മാറ്റുക നിങ്ങള്ക്ക് രക്തവും നിറവും വർധിപ്പിക്കുന്നതിന് സഹായിക്കുന്ന നമ്മുടെ സ്‌പെഷ്യൽ മിശ്രിതം റെഡി

Leave a Reply

Your email address will not be published. Required fields are marked *