ആവി പിടിക്കുന്നവരില്‍ ഈ പ്രശ്നം ഉണ്ടാകുമോ ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്ത്

ഈ കഴ്ഞ്ഞ ദിവസങ്ങളില്‍ ഒക്കെ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുള്ള ഒരു കാര്യമായിരിക്കും ഇപ്പൊ നമ്മുടെ നാടിനെ പിടിച്ചു കുലുക്കികൊണ്ട് ഇരിക്കുന്ന മഹാ മാരി വന്നു മാറിയവരുടെ മൂക്കിലും അതുപോലെ കണ്ണിലും ഒക്കെ ബ്ലാക്ക്‌ ഫങ്ങസ് എന്ന പേരില്‍ ഉള്ള ഒരു പൂപ്പല്‍ ഉണ്ടാകുന്നു എന്നുള്ളത് .ഇത് വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്‌ .

സാധാരണ ഗതിയില്‍ വളരെ കുറച്ചു ആളുകളില്‍ മാത്രം വളരെ അപൂര്‍വ്വം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഇത് .എന്നാല്‍ ഇന്നലെ കേരളത്തില്‍ മാത്രം ഏകദേശം എഴില്‍ അധികം ആളുകളില്‍ ഈ പ്രശ്നം വന്നതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു .ഇതിലെ വാസ്തവം എന്ത് എന്ന് നമുക്കൊന്ന് പരിശോധിക്കാം .

കഴിഞ്ഞ ദിവസങ്ങളില്‍ കുറെ അധികം പേര് ഈ പ്രശ്നം ഉണ്ടാകുന്നതിനു പിന്നിലെ കാരണം ആവി പിടിക്കുന്നത്‌ ആണ് എന്നും ആവി പിടിച്ചു മൂക്കിനുള്ളില്‍ ഒക്കെ ഈര്‍പ്പം കൂടുതലായി ഉണ്ടാകുമ്പോള്‍ ഈ രോഗം കൂടുന്നു എന്നും പറഞ്ഞു പ്രചരിപ്പിക്കുന്നതയും കണ്ടുവരുന്നുണ്ട് .അതുപോലെ തന്നെ മൂക്ക് ചീറ്റുന്ന സമയത്ത് മൂക്കിലൂടെ പുറത്തേക്കു വരുന്ന കറുത്ത നിറത്തില്‍ ഉള്ള മൂക്കട്ട അത് ഉണങ്ങി പുറത്തു വരുന്നത് ബ്ലാക്ക്‌ ഫങ്ങസ് ആണ് എന്നുള്ള തരത്തിലും പ്രചാരണങ്ങള്‍ സജീവം ആണ് .ഇനി സത്യാവസ്ഥ എന്ത് എന്ന് നോക്കാം .

ഈ ബ്ലാക്ക്‌ ഫങ്ങസ് നമ്മള്‍ മൂക്കോ മൈകൊസിസ് എന്ന് വിളിക്കുന്ന ഒരിനം ഫങ്ങസ് ആണ് .സാധാരണയായി നമ്മുടെ അന്തരീക്ഷത്തില്‍ വളരെ കോമണ്‍ ആയി ഈ ഫങ്ങസ് ഉണ്ട് .നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ വീട്ടില്‍ ബ്രഡ് അതല്ലങ്കില്‍ ഉരുളകിഴങ്ങ് ഒക്കെ കുറച്ചു അധികം ദിവസം ഇരുന്നു കേടു വരുന്ന സമയത്ത് അതില്‍ കറുപ്പ് നിറത്തില്‍ ഉള്ള ഒരു പൂപ്പല്‍ ഉണ്ടാകുന്നതായി കാണാം ഈ പൂപ്പല്‍ ആണ് മുകോ മൈകൊസിസ് .ഇവ സാധാരണയായി മനുഷ്യ ശരീരത്തെ ബാധിക്കാറില്ല അതിനു കാരണം നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി തന്നെയാണ് .അഥവാ ഇവയില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പോലും നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ഇവയെ നശിപ്പിച്ചു കളയും.

എന്നാല്‍ നമ്മുടെ ശരീരത്തില്‍ പ്രതൊരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയത്ത് വെളുത്ത രക്താണുക്കള്‍ നമ്മുടെ ശരീരത്തില്‍ കുറവായിരിക്കുന്ന സമയത്ത് ഈ ഫങ്ങസ് നമ്മുടെ ശരീരത്തില്‍ വരികയും പെട്ടെന്ന് തന്നെ ശരീരത്തില്‍ പറ്റി പിടിചിരിക്കുകയും ശരീരത്തില്‍ വ്യാപിക്കുകയും ചെയ്യും .ഭക്ഷനത്തിലോ അതല്ലങ്കില്‍ ശ്വാസം എടുക്കുന്ന സമയത്തോ ഇവ നമ്മുടെ മൂക്കിലോ അതല്ലങ്കില്‍ തൊണ്ട കുഴിയിലോ കയറി പിടിചിരിക്കുകയും അവിടെ ഇത് പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്യും .ഇത് സൈനസില്‍ വരാം അവിടെ ഉള്ള എല്ലുകളെ ദ്രവിപ്പിച്ചു കളയാം അതുമല്ലങ്കില്‍ നമ്മുടെ കണ്ണിന്റെ അടിഭാഗത്ത്‌ വരാം .അതുപോലെ തന്നെ ഇവ നമ്മുടെ തലയോട്ടിയുടെ ഭാഗത്തെ എല്ലിനെ ദ്രവിപ്പിച്ചു തലചോരിലേക്കും കടന്നു കൂടാം .ഇത് ഇങ്ങനെ ശരീരത്തില്‍ കടന്നു ഉണ്ടാക്കുന്ന ഇന്‍ഫെക്ഷന്‍ ആണ് ബ്ലാക്ക്‌ ഫങ്ങസ് എന്ന് അറിയപെടുന്നത് .

ഈപ്രശ്നം കീമോ പോലുള്ള ചികിത്സ ചെയ്തുകൊണ്ട് ഇരിക്കുന്നവരിലും അതുപോലെ തന്നെ ഡോക്ടര്‍ നിര്‍ദേശം ഒന്നും ഇല്ലാതെ ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് അനാവശ്യ മരുന്നുകള്‍ വാങ്ങി കഴിക്കുന്നവരിലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് .

ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാല്‍ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലെക്കും ഷെയര്‍ ചെയ്യുക ആര്‍ക്കെങ്കിലും ഉപകാരം ആകട്ടെ

Leave a Reply

Your email address will not be published. Required fields are marked *