നിര്‍ണായക സത്യങ്ങള്‍ പുറത്ത് .ഒരാള്‍ ഇങ്ങനൊക്കെ ചെയ്യുമോ
വിസ്മയയുടെ മരണവും ആയി ബന്ധപെട്ടു ജയിലിൽ കഴിയുന്ന ഭർത്താവു കിരൺ കുമാറിനെ അടുത്ത ദിവസം പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും കസ്റ്റഡി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പോലീസ് അപേക്ഷ നൽകി .കസ്റ്റഡിയിൽ കിട്ടിയാൽ ചോദ്യം ചെയ്തു പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് പോലീസിന്റെ ഉദ്ദേശ്യം .അതെ സമയം തന്നെ വിസ്മയയുടെ ശരീരത്തിൽ കൊലപാതക കാരണം ആയി സംശയിക്കാൻ കഴിയുന്ന മുറിവുകൾ ഒന്നും തന്നെ ഇല്ല .പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെയും ഫോറൻസിക് വിദഗ്ധരുടെയും മൊഴി ആണ് ഇത് .
എങ്കിലും ശരീരത്തിൽ വിഷാംശം സാധ്യത ഇവർ തള്ളുന്നില്ല ഇത് അറിയുവാനായി ആന്തരിക അവയവങ്ങളും അതുപോലെ തന്നെ രക്തവും പരിശോധനക്കായി അയച്ചിട്ടുണ്ട് .കിട്ടാവുന്ന എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ട് ഇരിക്കുക ആണ് .ഇതിന്റെ ഭാഗമായി വിസ്മയയുടെ സുഹൃത്തുക്കൾ സഹപാഠികൾ എന്നിവരിൽ നിന്നും മൊഴി എടുത്തു .സഹോദരി ഭർത്താവു അടുത്ത ബന്ധുക്കൾ ഇവരെ ഒക്കെ ചോദ്യം ചെയ്തു .കിരണിനെ അറസ്റ് ചെയ്തതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ എടുക്കുന്നതിനും പൊലീസിന് സമയം ലഭിച്ചിരുന്നില്ല .ചൊവ്വാഴ്ച സാന്താ സമയത്തു കിരണിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി എങ്കിലും അന്ന് ഇരുപതു മിനിട്ടു സമയം മാത്രമേ പൊലീസിന് കിട്ടിയുള്ളൂ .ഈ സാഹചര്യത്തിൽ കിരണിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും വേണ്ടി ആണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത് .
കിരണിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സഹോദരിയെയും സഹോദരി ഭർത്താവിനെയും വീണ്ടും ചോദ്യം ചെയ്യും .
വിസ്മയ സ്വയം മരണപ്പെട്ടത്അല്ല എന്നാണ് ഇപ്പോഴും ബന്ധുക്കൾ വിശ്വസിക്കുന്നത് അങ്ങനെ വിശ്വസിക്കാൻ അവർക്കു കാരണങ്ങളും ഉണ്ട് .തറയിൽ നിന്നും നൂറ്റിഎൺപത്തി അഞ്ചു സെന്റി മീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ ആണ് വിസ്മയ തുങ്ങിയത് എന്നാണ് കിരണിന്റെ കുടുംബം പറയുന്നത് എന്നാൽ ഇത് വിസ്മയയുടെ ഉയരത്തേക്കാൾ വെറും പത്തൊൻപതു സെന്റി മീറ്റർ മാത്രമാണ് കൂടുതൽ ഇത്രയും ഉയരം കുറവുള്ള ഒരു ഭാഗത്തു സ്വയം താങ്ങുക എന്നുള്ളത് പ്രായോഗികം അല്ല എന്ന് ബന്ധുക്കളും വിദഗ്ധരും അഭിപ്രായപ്പെടുന്നു .അതുകൊണ്ട് തന്നെ ഇത് സ്വയം തൂങ്ങിയത് അല്ല തൂക്കിയത് ആണ് എന്നുള്ള സംശയത്തിന്റെ നിഴലില്‍ ആണ് അന്വേഷണം മുന്നോട്ടു പോകുന്നത് .
നിങ്ങളുടെ അഭിപ്രായം മറക്കാതെ മടിക്കാതെ കമന്റ് ആയി രേഖപെടുത്തുക