ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ തീരുമാനം അതിനായി നാം ചെയ്യേണ്ടത്
ആധാറും വോട്ടേഴ്സ് ഐഡി കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ ഉള്ള നടപടികളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. പ്രധാനമായും കള്ളവോട്ട് തടയുന്നതിന് വേണ്ടിയാണ് സർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ഇത് നടപ്പിലാക്കുന്നതോടെ ഒരാൾക്ക് ഒരു സ്ഥലത്ത് മാത്രമേ ഇനി മുതൽ വോട്ട് ചെയ്യാൻ സാധിക്കു. അതിനാൽ ഇരട്ട വോട്ട് ഇല്ലാതെയാകും. വോട്ടെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട ബില്ലാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ ഇരിക്കുന്നത്. ഇത് സംബന്ധിച്ച പ്രധാന തെരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് കേന്ദ്ര സഭായോഗം അംഗീകാരം നൽകിയിട്ടുണ്ട്.
പരിഷ്കരണവുമായി ബന്ധപ്പെട്ട ബിൽ കേന്ദ്ര സർക്കാർ ഉടനെ തന്നെ അവതരിപ്പിക്കും. അതോടൊപ്പം തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകാനും സർക്കാർ നിർദേശിക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പു പ്രക്രിയ കൂടുതൽ സുതാര്യമാക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുവാനും സഹായിക്കുന്നുണ്ട്. വോട്ടേഴ്സ് ഐഡി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ല. ആധാർ വോട്ടർ ഐഡി ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജിയും നിലവിലുണ്ട്. സ്വകാര്യതയ്ക്കുള്ള അവകാശം ആയി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി കൂടി പരിശോധിച്ച ശേഷമായിരിക്കും ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് ആദ്യം നടത്തിയ പ്രോജക്ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ ഒരു ഭേദഗതി നിർദ്ദേശം സർക്കാരിന് സമർപ്പിച്ചത്. വോട്ടർ ഐഡി മാത്രം ബന്ധിപ്പിക്കുന്നത് ഒരാൾക്ക് ഒരു വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉള്ളത്. പുതിയ നിയമം വരുന്നതോടെ നിരവധി
അവസരങ്ങൾ ഇനിയും ലഭിക്കുന്നതും ആയിരിക്കും. 2022 ജനുവരി ഒന്നുമുതൽ ആദ്യമായി വോട്ടുചെയ്യുന്ന 18 വയസ്സ് കാർക്ക് വർഷം നാല് തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ഉണ്ടാകും. നാലു തവണയും 4 കട്ട് ഓഫ് തീയതികളും ഉണ്ടായിരിക്കും.
ഏപ്രിൽ 1,ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധിക്കുള്ളിൽ ആയിരിക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുക. ഇതോടൊപ്പം സൈന്യത്തിൻറെ നയങ്ങളിൽ വനിതാ സൈനികരുടെ ഭർത്താക്കന്മാർക്കും അവർ താമസിക്കുന്ന നാട്ടിൽ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടാകുന്നതായിരിക്കും. നിലവിൽ സൈനികർക്ക് അവർ താമസിക്കുന്ന നാട്ടിലെ വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുവാനും സാധിക്കും.
സൈനികനൊപ്പം ജോലിസ്ഥലത്ത് ഭാര്യ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് സ്വന്തം നാട്ടിലെ വോട്ടർപട്ടികയിൽ ഇതുവഴി പേര് രജിസ്റ്റർ ചെയ്യാൻ കഴിയുന്നുണ്ട്. പല സ്ത്രീകൾ വിവിധ മേഖലകളിലായി സൈന്യത്തിൽ ജോലിചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ഭർത്താവിനൊപ്പം താമസിക്കുന്നുണ്ടെങ്കിൽ പേര് രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കുന്ന ഭേദഗതിയും ഈ വിലയിൽ പരാമർശിക്കുന്നുണ്ട്. ഇതിനായി നിലവിൽ ഭാര്യയെന്ന് അടയാളപ്പെടുത്തിയ ഇടത് ഭാഗത്തു ജീവിതപങ്കാളി എന്നായി മാറ്റം വരുന്നതായിരിക്കും.