മുടി ചീകുന്നത് ഈ രീതിയില്‍ ആണെങ്കില്‍ എന്തോകെ ചെയ്താലും മുടികൊഴിച്ചില്‍ മാറില്ല
മുടിക്ക് ഒരു വിഷമവും ഉണ്ടാകാൻ ആഗ്രഹിക്കുന്നവർ അല്ല നമ്മൾ. നമ്മുടെ മുടികൾക്ക് വലിയൊരു പ്രാധാന്യം നമ്മൾ കൊടുക്കുന്നുണ്ട്. സൗന്ദര്യത്തിൽ മുടികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യവും ശക്തിയിലും വളരണമെങ്കിൽ കെമിക്കലുകൾ ഒഴിവാക്കുക മാത്രമല്ല നമ്മൾ നല്ല രീതിയിൽ മുടിക്ക് പരിപാലനവും ശ്രദ്ധയും നൽകണം. പ്രകൃതിദത്തമായ ഉത്പന്നങ്ങൾ കൊണ്ട് തല കഴുകി വൃത്തിയാക്കുന്നതിലൂടെ മുടിയുടെ സംരക്ഷണം പൂർത്തിയായി എന്ന് പറയാൻ സാധിക്കില്ല. തല കഴുക്കുന്നതിനു മുൻപും അതിനു ശേഷവും ഒക്കെ മുടിക്ക് ആവശ്യമായ കരുതൽ നൽകണം. ദിനചര്യയിൽ ഇവ ഒരു മികച്ച ശീലമാക്കിയാൽ ഫലവും മികച്ചതായിരിക്കും.
കുളികഴിഞ്ഞ് നനഞ്ഞ മുടി ചീകരുത് നമ്മോട് മുതിർന്നവർ പറയാറുണ്ട്. അതുപോലെ തന്നെ നനവ് ഇല്ലാത്ത മുടി ചീകുന്നതും ഒരുപാട് മികച്ച ഫലങ്ങൾ ലഭിക്കാൻ കാരണമാകുന്നുണ്ട്. മുടി കൊഴിയും എന്ന് പേടിച്ചാണ് പലരും വരണ്ട മുടി ചീക്കുന്നത്. എന്നാൽ രാവിലെയും വൈകുന്നേരവും മുടി ചീകുന്നത് വളരെ നല്ലതാണ്. അതിരാവിലെ വൈകുന്നേരം കിടക്കുന്നതിനു മുൻപും ചീകണം എന്നാണ് പറയുന്നത്. അങ്ങനെ ചെയ്യുന്നതു കൊണ്ട് തലയോട്ടിയിൽ ഉള്ള രക്തയോട്ടം വർധിക്കുന്നത് സഹായിക്കും. രോമകൂപങ്ങളിലൂടെ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിന് വഴിയൊരുക്കുന്നുണ്ട്. മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുവാൻ ഇത് സഹായിക്കും.
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. ദിവസേന മുടി ചീകുന്നത് തലയോട്ടിയിലും മുടിയിലും അടിഞ്ഞുകൂടിയിട്ടുള്ള പൊടിയും അഴുക്കും കളഞ്ഞ് മുടി വൃത്തിയാക്കുവാനും സഹായിക്കുന്നുണ്ട്. തലയോട്ടി സുഷിരങ്ങൾ അടയാതിരിക്കാനും അവ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. താരൻ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തുവാനും മുടിയെ പുനരുജ്ജീവിപ്പിക്കാനും ഒക്കെ ഇതിന് സാധിക്കും. തിളക്കമുള്ള മുടി ഉണ്ടാകാൻ ഇത് സഹായിക്കും. മുടിയിഴകളുടെ എണ്ണവും വർദ്ധിക്കും. ആരോഗ്യകരവും പുതുമയുള്ളതും ആയ മുടി ഉണ്ടാകാനും മുടിയിലെ കുരുക്ക് മാറാനും ഇത് സഹായിക്കുന്നുണ്ട്. തലയോട്ടിക്കും ഇത് വളരെയധികം ഗുണം നൽകും. എന്നാൽ മുടി ചീകുമ്പോഴും നന്നായി ശ്രദ്ധിക്കണം.
അതിനനുയോജ്യമായ ചീപ്പ് ഉപയോഗിക്കണം. മൂർച്ചയേറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. അത് പൊട്ടിപ്പോകാൻ ഉള്ള സാധ്യതയുള്ള ചിപ്പുകളും ഉപയോഗിക്കാൻ പാടില്ല. മുഴുവനായി മുകളിൽ നിന്നും ചീകുന്ന ശീലം പിന്തുടരരുത്. പകരം കുറച്ച് വീതമെടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്. അപ്പോൾ തലയോട്ടിയിൽ അമർത്തി ചീകാനും പാടില്ല. മുടി വേരുകളുടെ ബലം ഇത് കുറയ്ക്കുകയാണ് ചെയ്യുന്നത്. നനഞ്ഞ മുടി ചീകയാണെങ്കിൽ അത് പെട്ടെന്ന് പൊട്ടി പോകുന്നതും സാധാരണയാണ്.