ഇതിന് ഇതിലും നല്ല മറ്റൊരു പരിഹാരം വേറെയില്ല

കൊളസ്ട്രോളിനെ കുറിച്ച് നമ്മൾ ആശങ്കാകുലരാണ്. അങ്ങനെ ആകാതെ ഇന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ആളുകൾ കുറവായിരിക്കും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോൾ എല്ലാം നമ്മുടെ മനസ്സിലേക്ക് കൊളസ്ട്രോളിന്റെ ചിന്തയാണ്. കൊളസ്ട്രോൾ കൂടുമോ അത്‌ നമ്മെ തേടിയെത്തും എന്നൊക്കെ, കഴിക്കുന്ന ആഹാരത്തിൽ ഒരു കരുതൽ ഉണ്ടെങ്കിൽ ഇത്രയും ഭയം നമ്മൾ ചിന്തിക്കേണ്ട കാര്യമില്ല. അതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക എന്നതാണ്. പ്രതിദിന കലോറിയുടെ 25 മുതൽ 35 ശതമാനം വരെ ആകണം പരമാവധി കൊഴുപ്പിൽ നിന്നും ലഭ്യമാക്കേണ്ടത്.

ഒരു വ്യക്തി കഴിക്കുന്ന ആകെ കൊഴുപ്പും പുതിയ കൊഴുപ്പും തമ്മിൽ പരിമിതപ്പെടുത്തണം. പൂരിത കൊഴുപ്പാണ് ചീത്ത കൊളസ്ട്രോൾ ആയി ലെവൽ കൂട്ടുന്നത്. ഏഴ് ശതമാനത്തിൽ താഴെ ആകണം പൂരിത കൊഴുപ്പ്. ഒരുപാട് കൊഴുപ്പടങ്ങിയ പാല്, ചോക്ലേറ്റ്, ബേക്കറി ഉൽപ്പന്നങ്ങൾ, എണ്ണയിൽ വറുത്ത ആഹാരം, സംസ്കരിച്ച ഭക്ഷണങ്ങൾ ഇവയിലെല്ലാം കാണുന്നത് പൂരിത കൊഴുപ്പാണ്. കൊളസ്ട്രോൾ നിയന്ത്രണ വിധേയമാകുന്നതിനായി മാംസം മുട്ടയുടെ മഞ്ഞ, ചെമ്മീൻ കൊഴുപ്പേറിയ പാല്, പൊരിച്ചതും വറുത്തതുമായ ആഹാരം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക തന്നെ വേണം. നാരടങ്ങിയ ഭക്ഷണം ഉൾപ്പെടുന്നത് വഴി കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുവാൻ സാധിക്കും.

പഴവർഗങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്ന സംയുക്തങ്ങളെ വർദ്ധിപ്പിക്കുവാനും ഒരു കഴിവുണ്ട്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാനോ അമേഗോ ത്രീ ഫാറ്റി ആസിഡുകൾ സഹായിക്കുന്നുണ്ട്. ഹൃദയത്തെ രക്തം കട്ടപിടിക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിനായി സാൽമൺ, അയല റ്റ്യൂണ എന്നീ മത്സ്യങ്ങളും ഫ്ലക്സ് സീഡ് , വാൾ നട്സ് എന്നിവയും കഴിക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *