പതിനെട്ട് കഴിഞ്ഞവര്‍ ഈ അവസരം പ്രയോജനപെടുത്തുക അതിനായി ചെയ്യേണ്ടത്

നമ്മളുടെ ജോലിയുടെ ഇടയിൽ ചെറിയ രീതിയിൽ സംമ്പാദിക്കാൻ സാധിച്ചാൽ ഈയൊരു സമയത്ത് ഏറ്റവും വലിയ ഉപകാരമായിരിക്കും. പലരും സംബാദിക്കനാണ് ജോലി ചെയ്യുന്നത്. അത്തരകാർക്ക് ഉള്ള ചെറിയ പദ്ദതിയാണ് ഇവിടെ നമ്മൾ നോക്കാൻ പോകുന്നത്. സാധാരണക്കാർ തീർച്ചയായും ഇത്തരം പദ്ദതികൾ വഴി അപേക്ഷ സമർപ്പിക്കാൻ ശ്രെദ്ധിക്കുക. എന്നാൽ നമ്മൾ നോക്കാൻ പോകുന്ന പദ്ദതി പ്രകാരം ആസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ചുരുക്കി പറഞ്ഞാൽ ചെറുകിസ സംരംഭം ചെയ്യുന്ന ആളുകൾ, കൂലി തൊഴിലാളികൾ തുടങ്ങിയവർക്കാണ് ഈ പദ്ദതിയുടെ ഭാഗമാകുവാൻ സാധിക്കുന്നത്.

ഈ പദ്ദതി പ്രകാരം നിശ്ചിത കാലയളവിനു ശേഷം പ്രതിമാസം മൂവായിരം രൂപ വീതം ലഭിക്കുന്നതാണ്. ചിലർക്ക് ഇതൊരു ചെറിയ തുകയാണെങ്കിലും ഓരോ ദിവസവും ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവർക്ക് വലിയ ഒരു സഹായം തന്നെയായിരിക്കും മാസതോറും 3000 രൂപ ലഭിക്കുന്നത്. പ്രധാനമന്ത്രി മൻധൻ യോജനയെന്നാണ് പദ്ദതിയുടെ പേര്. പ്രധാനമന്ത്രിയുടെ ആയതുകൊണ്ട് തന്നെ കേന്ദ്ര സർക്കാറിന്റെ പദ്ദതിയിലൂടെയാണ് സഹായം ലഭിക്കുന്നത്.

18 വയസിനും 40 വയസിനുമിടയിൽ ഉള്ളവർക്ക് ഈ പദ്ദതിയുടെ ഭാഗമാകുവാൻ സാധിക്കു. ഈ പ്രായത്തിന്റെ ഇടയിൽ ഉള്ളവർ തീർച്ചയായും ആസംഘടിത മേഖലയിൽ ബിസിനെസ്സ് ചെയ്യുന്നവരായിരിക്കണം. തുടക്കപ്രായം 18 ആയതുകൊണ്ട് ആ പ്രായത്തിൽ അപേക്ഷിക്കുന്നവർ പ്രതിമാസം 55 രൂപ വീതം നിഷേപിക്കണം. ഈ 55 രൂപയ്ക്ക് തുല്യമായി കേന്ദ്ര സർക്കാരും നിഷേപിക്കുന്നതാണ്. പ്രായം വർധിക്കുന്നത് അനുസരിച്ച് നിഷേപിക്കുന്ന തുകയിലും വ്യത്യാസമുണ്ടാവുന്നത്. 19 വയസ് ആണെങ്കിൽ 58 രൂപയും 20 ആണെങ്കിൽ 61നും, 21ന് 64 രൂപയും,22 68 രൂപയും, 23 72 രൂപയും 24ന് 76 രൂപ എന്നിങ്ങനെയാണ്.

40 വയസ് തികയുന്നവർ പ്രതിമാസം 200 രൂപവെച്ച് നിഷേപിക്കേണ്ടതാണ്. അറുപത് വയസിനു ശേഷമേ 3000 രൂപവെച്ച് ലഭിക്കുകയുള്ളു. ഇടയ്ക്ക് വെച്ച് എപ്പോൾ വേണമെങ്കിലും പിന്മാറാൻ കഴിയുന്നതാണ്. പദ്ദതിയിലേക്ക് അപേക്ഷിച്ച് പത്ത് വർഷത്തിനുള്ളിൽ പിന്മാറുകയാണെങ്കിൽ പലിശ അടക്കം തുക ലഭിക്കുന്നതാണ്. പത്ത് വർഷത്തിനു ശേഷം പിന്മാറുകയാണെങ്കിൽ നിഷേപിച്ച തുക കൂടാതെ മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ്.

ഈ പദ്ദതിയിലേക്ക് അപേക്ഷിക്കണമെങ്കിൽ സേവിങ് അക്കൗണ്ടിന്റെ പാസ്സ്ബുക്ക്‌, ആധാർ കാർഡ്, കരം അടച്ച രസിത്, മൊബൈൽ നമ്പർ തുടങ്ങിയവ ആവശ്യമാണ്. പിഎം കിസാനിന്റെ ഭാഗമായവർക്കും ഈ പദ്ദതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കാനും അപേക്ഷ നൽകാനും അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴി കഴിയുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *