പെൻഷൻ ഉപഭോക്താകൾക്ക് സന്തോഷ വാർത്ത ; ഡിസംബർ മാസം പെൻഷൻ വാങ്ങുന്നവർ ഈ കാര്യം അറിഞ്ഞിരിക്കുക
കേരളത്തിൽ ഒട്ടുമിക്ക പേരും പെൻഷൻ വാങ്ങുനവരാണ്. എന്നാൽ അത്തരകാർക്ക് ഇതാ സന്തോഷ വാർത്തയായിട്ടാണ് കേരള സർക്കാർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഡിസംബർ മാസം ഇരുപത്തി മൂന്നാം തീയതി മുതൽ സാമൂഹ്യക്ഷേമ സുരക്ഷ പെൻഷൻക്കാരുടെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ മാസത്തെയായിരിക്കും എന്ന് മാത്രം. എന്നാൽ ഈ വാർത്ത പെൻഷൻ വാങ്ങുന്ന വ്യക്തികളെ സന്തോഷമുള്ളതാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ നിരവധി പദ്ദതികൾ സർക്കാർ ചെയ്തോണ്ട് വരുകയാണ്.
സർക്കാരിന്റെ നിർദേശം അനുസരിച്ച് ജനുവരി പത്താം തീയതിയ്ക്ക് മുമ്പായി വിതരണം പൂർത്തിയാക്കിരിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഇതിന്റെ നടപടി ക്രെമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഡിസംബർ ഇരുപത്തി മൂന്നാം തീയതി മുതൽ പെൻഷൻ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ പെൻഷൻ വാങ്ങുന്നവരുടെ കൈകളിലേക്ക് തുക ലഭ്യമാകുന്നതാണ്. സർക്കാറിന്റെ ഈയൊരു അറിയിപ്പ് കൂടാതെ മറ്റൊരു പ്രധാന അറിയിപ്പാണ് കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിൽ പെൻഷൻ തുക ലഭിച്ചിരുന്നില്ല.
ഈ മൂന്നു മാസത്തെയും ഡിസംബർ മാസത്തെയും പെൻഷൻ തുകയും കൂട്ടി കെട്ടിട തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത്തരം പെൻഷൻ വാങ്ങുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക വന്ന് ചേരുന്നത്. അതുകൊണ്ട് തന്നെ പെൻഷൻ തുക അക്കൗണ്ടുകളിലേക്ക് ലഭ്യമാകുന്നവർ തുക കൃത്യമായി ബാങ്ക് അക്കൗണ്ടിൽ ലഭിച്ചോയെന്ന് ഉറപ്പ് വരുത്തുക. ഒരുപാട് പേർ പെൻഷൻ വാങ്ങുന്നത് കൊണ്ട് പലർക്കും പെൻഷൻ തുക മുടങ്ങാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെ മുടങ്ങിട്ടുള്ളവർ എത്രെയും പെട്ടെന്ന് വേണ്ടപ്പെട്ട അധികാരികളെ വിവരം അറിയിക്കുക.
ഇതുവരെ മസ്റ്ററിങ് പൂർത്തിയക്കാത്തവരും, ആവശ്യമായ രേഖകൾ സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക മുടങ്ങിയേക്കാം എന്ന സൂചനകളും വേറെയുണ്ട്. അവിവാഹിതകരും, വിധവ പെൻഷനും കൈപറ്റുന്ന ആളുകൾ ഇതുമായി തെളിയിക്കുന്ന രേഖകൾ വളരെ മുമ്പ് തന്നെ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ നേരത്തെ തന്നെ ലഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാത്തവർക്ക് ചിലപ്പോൾ പെൻഷൻ തുക മുടങ്ങിയേക്കാം. പെൻഷൻ കൈപറ്റുന്ന എല്ലാ ഉപഭോക്താകളും ഈ വിവരങ്ങൾ അറിയുകയും പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിക്കുക