മുട്ട് വേ ദന ,സന്ധിവേ ദന ,എല്ല് തേയ്മാനം ഇതാ പരിഹാരം
ഇപ്പോൾ കൂടുതൽ ആളുകൾക്കും ഉണ്ടാകുന്ന ഒരു രോഗമാണ് മുട്ടുവേദന എന്നത്. എന്നാൽ പലരും നിസ്സാരം ആക്കുകയാണ് ചെയ്യുന്നത്. മടക്കാനും നിവർത്താനും ഉള്ളതാണ് മുട്ട്. ശരീരഭാരം താങ്ങാൻ ഉള്ള ഒന്നല്ല അത് ,എല്ലാവരും മനസ്സിലാക്കേണ്ടതാണ് കാൽമുട്ടിലെ തകരാറുകൾ. കാരണം ഇത് മൂലം പ്രയാസം അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്.. കാൽമുട്ടിലെ നീര് വേദനയുമൊക്കെ ചില പ്രശ്നങ്ങളുടെ സൂചനകൾ തന്നെയാണ്. അതിനെ നമ്മൾ അവഗണിക്കുകയും നേരിയ വേദനയല്ലേ, വേദന കൂടുകയാണെങ്കിൽ ഡോക്ടറെ കാണുകയാണ് വേണ്ടത് എന്ന് കരുതിയ ചിന്താഗതി അല്ല ആവശ്യം.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിനു ശേഷം മാത്രം തുടന്നു വായിക്കുക
അവഗണിച്ചാൽ മുട്ടുവേദന കൂടുതൽ ദുർഘടം ആവുകയാണ് ചെയ്യുന്നത്. വേദന ഒരു സൂചന ആണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അതിനു പിന്നിൽ മറഞ്ഞിരിക്കുന്നത് നിരവധി കാരണങ്ങൾ ആയിരിക്കാം. അതിനനുസരിച്ചുള്ള ശരിയായ ചികിത്സകളാണ് സ്വീകരിക്കേണ്ടത്. പ്രായമേറിയവരുടെ ആരോഗ്യപ്രശ്നം ആയിരുന്നു പൊതുവെ മുട്ടുവേദന എന്നത്, പ്രായം കൂടുമ്പോൾ മുട്ടിൻറെ സന്ധിയിൽ ഉണ്ടാകുന്ന തേയ്മാനമാണ് പലപ്പോഴും ഇതിന് പ്രധാനമായ കാരണം. എന്നാൽ ഇപ്പോൾ മദ്യ വയസ്സുള്ളവരുടെയും ചെറുപ്പകാരുടെയും ഇടയിൽ ഒക്കെ മുട്ടുവേദന കാണുന്നുണ്ട്. ജീവിതശൈലിയിൽ വന്ന പല മാറ്റങ്ങളും ആണ് ഇതിന് പ്രധാന കാരണം.
ശരീരഭാരം ഇപ്പോൾ കുട്ടികളിലും കൂടുതൽ ആണ്. അതുകൊണ്ടുതന്നെ മുട്ടുവേദന കുട്ടികളിലും കാണുന്നുണ്ട്. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം തരുണാസ്ഥിയും എല്ലുകൾക്കും ബലക്കുറവ് വരുന്നവരുണ്ട്. അവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മുട്ട് വേദന കാരണം ചലനം വേണ്ടത്ര സാധ്യമാവാതെ വരുമ്പോൾ മറ്റു പല ആരോഗ്യപ്രശ്നങ്ങളും കൂടുകയാണ് ചെയ്യുന്നത്.
വ്യായാമം കുറയുന്നതോടെ പ്രമേഹം അമിത കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ കൂട്ടുകെട്ടും വന്നു ചേരാവുന്നതാണ്. കരുതിയിരുന്നില്ല എങ്കിൽ മുട്ടുവേദന എന്നത് മുട്ടിനെ മാത്രം ബാധിക്കുന്ന പ്രശ്നമായി ഒതുങ്ങിനിൽക്കുന്ന ഒരു കാര്യം ആയിരിക്കില്ല