ഈ വില്ലനെ തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഉണ്ടാകില്ല

ഈ വില്ലനെ തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു ഗുണവും ഉണ്ടാകില്ല ഈ വിഷയത്തെക്കുറിച്ച് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

പാരമ്പര്യ കൃഷി അറിവുകൾ തള്ളി കളയല്ലേ

നമ്മളുടെ പൂർവികൾ നൽകിയ കൃഷി അറിവുകൾ വേണ്ടത്ര ഉപയോഗിക്കാതിരിക്കുന്നത് കൊണ്ടാണ് നല്ല രീതിയിൽ കൃഷി ചെയ്യാൻ സാധിക്കാത്തത്. ഇത്തരത്തിലുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കാർഷികമായി ബന്ധപ്പെട്ട പഴയ അറിവുകൾ ഇന്ന് ആരും ശ്രെദ്ധിക്കാറില്ല. കൃഷി ചെയ്യുന്നതിന് മുമ്പ് കർഷകൻ ആദ്യം മനസിലാക്കേണ്ടത് പഴമക്കാർ നൽകിയ അറിവാണ്. ഈയൊരു അറിവ് സ്വന്തമാക്കിയതിന്‌ ശേഷമേ കൃഷിയിലേക്ക് ഇറങ്ങാവു. നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് ഇത്തരത്തിലുള്ള ചില അറിവുകളാണ്.

ഇന്ന് മിക്ക കർഷകർ കൃഷി ചെയ്യാൻ താത്പര്യം കാണിക്കുന്ന ഒന്നാണ് വാഴ കൃഷി. വാഴയുടെ വിത്ത് നടുമ്പോൾ കാറ്റിന്റെ പ്രവാഹത്തെ കുറിച്ച് ആദ്യം മനസ്സിലാക്കണം. പടിഞ്ഞാറ് അറബികടൽ ആയത് കൊണ്ട് തന്നെ അറബികടലിന്റെ പ്രവാഹം പടിഞ്ഞാറിൽ നിന്ന് കിഴക്കിലേക്കായിരിക്കും. കാറ്റ് ഈയൊരു ദിശയിലായത് കൊണ്ട് വാഴ വിത്ത് കിഴക്ക് നിന്ന് പടിഞ്ഞാറിന്റെ അഭിമുഖമായി കൃഷി ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താങ്ങായി വെച്ചിരിക്കുന്ന കമ്പ് ഒരു പരിധി വരെ കാറ്റിനെ പ്രതിരോധിക്കുന്നതാണ്.

തെക്ക് നിന്നും വരുന്ന സൂര്യപ്രകാശം വാഴയുടെ വളർച്ചയ്ക്ക് നല്ലതല്ല. അതുകൊണ്ട് ഓല മടൽ എന്നീ സാധനങ്ങൾ കൊണ്ട് വെയ്ലിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ ശ്രെമിക്കുക. അടുത്തതായി വിളകൾ നടുമ്പോൾ എന്തൊക്കെയാണ് ശ്രെദ്ധിക്കേണ്ടതെന്ന് നോക്കാം. വൃഷത്തിന്റെ വിളകൾ എപ്പോഴും വടക്ക് ദിശയിൽ വേണം നടാൻ. കാരണം ഒരു പറമ്പിലെ വടക്കേ ഭാഗം അരികെയുള്ള പറമ്പിന്റെ തെക്കേ ഭാഗത്തായിരിക്കും. തെക്ക് നിന്നും വരുന്ന വെയ്‌ലിന് ചൂട് കൂടുതലാണ്. അതുകൊണ്ട് തെക്ക് നിന്നും വരുന്ന ചൂടിനെ അടുത്തുള്ള പറമ്പിലെ വലിയ വൃഷങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കു. ഇതുമൂലം വൃഷങ്ങൾക്ക് അധികം വെയിൽ ഏൽക്കാതെ നിയന്ത്രിക്കാം. അതുകൊണ്ട് കൃഷിയ്ക്ക് എപ്പോഴും തെരഞ്ഞെടുക്കേണ്ടത് വടക്കെ ഭാഗമാണ്.

ബുധനാഴ്ച്ച ദിവസങ്ങളിൽ ഭൂകാന്ധങ്ങൾ നട്ടാൽ നല്ല രീതിയിൽ ഫലമുണ്ടാവും. ഇത് കൂടാതെ കാപ്പി, തേയില കൃഷികൾ പടിഞ്ഞാറിന്റെ അഭിമുഖമായി ചെയ്യുന്നത് ഏറെ നല്ലതാണ്. കൊയ്ത്ത് കഴിഞ്ഞ് പാടത്ത് മറ്റ് അവശിഷ്ടങ്ങൾ മാറ്റാതെ വെള്ളം കെട്ടി നിൽക്കുന്നത് മണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഈ മണ്ണ് മറ്റ് പല കൃഷികൾക്കും ഉപയോഗിക്കാൻ കഴിയും. ഇതുപോലെ തന്നെ റബർ തൈകൾ നടുമ്പോൾ അതിന്റെ കണ്ണ് വടക്ക് അഭിമുഖമായി വേണം നടുവാൻ. ഇത്തരത്തിൽ നിരവധി പഴമ കാർഷിക അറിവുകളാണ് ഉള്ളത്. പാരമ്പര്യമായി ലഭിക്കുന്ന ഒട്ടുമിക്ക അറിവുകളും ഇന്നത്തെ തലമുറയ്ക്ക് ദഹിച്ചെന്ന് വരില്ല. ഒരുകാലത്ത് ഇത്തരം അറിവുകൾക്കായിരുന്നു ഏറെ പ്രാധാന്യം

Leave a Reply

Your email address will not be published. Required fields are marked *