ഓട്സ് ഇങ്ങനെ കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോൾ ഉരുകി പുറത്തുപോകും
അരിയും ഗോതമ്പും ഒക്കെ നമ്മുടെ നിത്യ ആഹാരം ആണ് എന്നാല്‍ കൊളസ്ട്രോള്‍ കുറക്കാന്‍ നമുക്ക് അരിയും ഗോതമ്പും ഉപയോഗിക്കാന്‍ കഴിയില്ല എന്നാല്‍ ഈ സാഹചര്യത്തില്‍ ഇതിനു നല്ലൊരു പരിഹാരം ആണ് ഓട്സ് .അപ്പോള്‍ നമുക്ക് ഇന്ന് ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും എന്തൊക്കെ ആണ് എന്നും കൊളസ്ട്രോള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നും നോക്കാം .
ഈ വിഷയത്തെക്കുറിച്ച് നമുക്ക് ഇന്ന് പറഞ്ഞുതരുന്നത് പ്രശസ്ത ഡോക്ടര്‍ ഗോപിനാഥ പിള്ള ആണ് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം
റംസാൻ കാലത്ത് ഈന്തപ്പഴത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയാം
റംസാൻ നോമ്പ് ജലപാനം പോലുമില്ലാത്ത ഒന്നാണ്. ശരീരത്തിനും മനസിനും ഏകാഗ്രത നൽകി കഠിനമായി നോമ്പെടുക്കുന്ന കാലം. ഭക്ഷണ ഒഴിവാക്കി നോമ്പ് എടുക്കുന്നത് അത്ര നല്ലതെങ്കിലും ആരോഗ്യകരമായും മാനസികമായും ഒട്ടനവധി ഗുണങ്ങൾ ഇതിൽ അടങ്ങിട്ടുണ്ട് നോമ്പ് സമയങ്ങളിൽ പ്രധാനമായും ഉപയോഗിക്കുന്ന പല ഭക്ഷണ വസ്തുക്കളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം നോമ്പ് കാലത്ത് പ്രധാനമായതിന്റെ കാരണം നോക്കാം.
ഭക്ഷണവും ജലവും ഉപേക്ഷിച്ചുള്ള നോമ്പ് ശരീരത്തിനു അത്ര നല്ലതല്ല. ഇതിനാൽ തന്നെ ഈയൊരു സമയത്ത് ഈന്തപ്പഴത്തിന് നല്ല ഊർജം നൽകാൻ സാധിക്കുന്നവയാണ്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന അയേൺ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫോറസ് തുടങ്ങിയവയെല്ലാം ശരീരത്തിന് ആവശ്യമായ ഊർജം നൽകാൻ സാധിക്കുന്നവയാണ്. അനീമിയ പോലെയുള്ള പ്രശ്നങ്ങളിൽ നമ്മളെ രക്ഷിക്കാൻ ഈന്തപ്പഴത്തിനു സാധിക്കുന്നതാണ്. റംസാൻ കാലമെന്നത് വേനൽ കാലത്താണ് ഉണ്ടാവാറുള്ളത്. വേനൽ കാലത്ത് ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് വെള്ളം. ദാഹം അകറ്റാൻ മാത്രമല്ല, ചർമത്തിന്റെ സംരക്ഷണത്തിനും, ആരോഗ്യത്തിനും വെള്ളത്തിന്റെ ആവശ്യഘത ഏറെയാണ്.
ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാൻ ഏറെ അത്യാവശ്യമാണ് വെള്ളം. എന്നാൽ ഈന്തപ്പഴത്തിനു ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ചർമത്തിൽ ചുളുവുകൾ വീഴാതെയും നല്ല പ്രായം തോന്നിക്കാതെയും, ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകവും നൽകാൻ ഈന്തപ്പഴത്തിനു സാധിക്കുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഡി എന്നിവ ചർമത്തിന്റെ ഇലാസ്റ്റിസിറ്റിക്ക് നല്ലതാണ്. വിശപ്പിനെ നിയന്ത്രിച്ചു നിർത്താനുള്ള കഴിവ് ഈന്തപ്പഴത്തിൽ അടങ്ങിട്ടുണ്ട്. നോമ്പ് കഴിഞ്ഞതിന് ശേഷം ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന പ്രവണത നമ്മൾ പലപ്പോഴും കാണാറുള്ളതാണ്.
എന്നാൽ ഈന്തപ്പഴം കഴിച്ചാൽ വയർ പെട്ടെന്ന് നിറഞ്ഞത് പോലെ തോന്നിക്കുന്നതാണ്. ഇതിലെ നാരുകൾ വയറു സംബന്ധമായ പല പ്രശ്നങ്ങൾക്കും ഏക പരിഹാരമാണ്. ഭക്ഷണത്തിന്റെ കുറവ് മൂലം നോമ്പ് കാലത്ത് ശരീരത്തിന് വിളർച്ച ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇത് മാറികിട്ടാൻ ഈന്തപ്പഴം കഴിച്ചാൽ മതിയാകും. ശരീരത്തിലെ രക്തത്തിന്റെ അംശം വർധിപ്പിക്കാൻ ഈന്തപ്പഴം കഴിക്കാവുന്നതാണ്. റംസാൻ കാലത്ത് പല രോഗങ്ങൾ ഉള്ളവർ വ്രതം എടുക്കുന്നത് സാധാരണയാണ്.
പൊട്ടാസ്യം, മഗ്നഷ്യം എന്നിവയാൽ ഈന്തപ്പഴം സമൃദമായതിനാൽ ബിപി പോലെയുള്ള പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നു. ഇതുപോലെ ജീവിതശൈലി മൂലമുണ്ടാവുന്ന രോഗങ്ങളായ ബിപി, പ്രേമേഹം, ശരീരത്തിൽ ആവശ്യമില്ലാതെ കിടക്കുന്ന കൊഴുപ്പ് ഇവയെയൊക്കെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ ഈന്തപ്പഴത്തിന് കഴിയും. പ്രേമേഹ രോഗികൾക്ക് ഊർജം നൽകുന്ന സ്വാഭാവിക മധുരം ഈന്തപ്പഴത്തിൽ അടങ്ങിട്ടുണ്ട്. ഷുഗർ മരുന്ന് കഴിക്കുന്നവർ അവ നിയന്ത്രിച്ചു നിർത്താൻ ഈന്തപ്പഴത്തിന് സാധിക്കുന്നതാണ്