ജീവിതത്തിൽ വാത രോഗങ്ങൾ വരാതിരിക്കുവാനും വാതം പൂർണ്ണമായും മാറാനും

ഇന്ന് നമ്മുടെ നാട്ടില്‍ വാത പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആയി ആരും ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു .വാത പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ അല്ലങ്കില്‍ മരുന്നുകള്‍ ഒക്കെ ഒരുപാട് ചിലവേറിയതും ആയിരിക്കുന്നു .എന്നാല്‍ ഈ പ്രശ്നങ്ങളെ വളരെ നിസ്സാരമായി ചിലവുകള്‍ ഒന്നും ഇല്ലാതെ ജീവിത രീതികളില്‍ മാറ്റം വരുത്തി വീണ്ടും വരാത്ത രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിയും എന്ന് വിശധീകരിക്കുക ആണ് പ്രശാത്ത ഡോക്ടര്‍ ജോളി തോംസണ്‍ .ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാം .

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

ഒരു സിറിഞ്ച് പല തവണ ഉപയോഗിച്ചാൽ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ

നമ്മൾ പലരും കേട്ടിട്ടുണ്ടാകും സിറിഞ്ച് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കരുതെന്ന്. ഇതിന് കാരണം മറ്റൊന്നുമല്ല ഒരു സിറിഞ്ച് പലതവണ ഉപയോഗിക്കുന്നതിലൂടെ എച് ഐ വി പോലെയുള്ള പകർച്ചവ്യാധികൾ പകരാൻ കാരണമാകും. മധ്യപ്രദേശിലെ സാഗറിൽ കോവിഡ് കാലത്ത് സ്കൂൾ കുട്ടികളിൽ ഒരു സിറിഞ്ച് ഉപയോഗിച്ച് മുപ്പതോളം വരുന്ന കുട്ടികൾക്ക് കോവിഡ് വാക്‌സിൻ എടുത്തത് വിവാദമായിരുന്നു. എച്ച് ഐ വി വ്യാപനം തടയുന്നതിനായി ലോകാരോഗ്യസംഘടന വരെ നിർദ്ദേശിച്ചത് സിറിഞ്ച് ഒരു തവണയിൽ കൂടുതൽ ഉപയോഗിക്കരുതെന്നാണ്. കേന്ദ്രസർക്കാരിന്റെ ഒരു സിറിഞ്ച് ഒരു സൂചി ഒറ്റ തവണ മാത്രം എന്ന നിർദ്ദേശം പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് മുൻപും ഇന്ത്യയിലെ ഉത്തർപ്രദേശിൽ ഒരു സൂചി ഉപയോഗിച്ചതിനെ തുടർന്ന് നൽപ്പത്തിയാറോളം ആളുകൾക്ക് എയ്ഡ്‌സ് ബാധയുണ്ടാകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

ഒരു സൂചി തന്നെ പലതവണ ഉപയോഗിക്കുന്നവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. ഡ്രഗ്സ് ശരീരത്തിലേക്ക് കുത്തിവക്കുന്നവരൊക്കെ പലപ്പോഴും ഒരു സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇവർ പലപ്പോഴും കൂട്ടം കൂടുമ്പോഴും ഒരു സിറിഞ്ചാണ് ഉപയോഗിക്കുന്നത്. നമ്മളിൽ പലരുടെയും വീടുകളിൽ പ്രമേഹരോഗികളുണ്ട് ഇവർ ഇൻസുലിൻ കുത്തിവക്കുന്നതിനായി പലപ്പോഴും ഒരു സിറിഞ്ചാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഒരു സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെ വരുന്ന ദോഷങ്ങളെ പറ്റി ഇവർ പലപ്പോഴും ആലോചിക്കാറില്ല എന്നതാണ് സത്യം.

ഉപയോഗിച്ച സൂചി തന്നെ പിന്നീടും ഉപയോഗിക്കുമ്പോൾ എച്ച് ഐ വി ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ ഉപയോഗിക്കുന്ന സിറിഞ്ച് ഒരു എച്ച് ഐ വി ബാധിച്ചയാൾ ഉപയോഗിച്ചതാണെങ്കിൽ നിങ്ങൾക്കും എച്ച് ഐ വി പകരാൻ സാധ്യതയുണ്ട്. എച്ച് ഐ വി എന്ന രോഗവസ്ഥ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കും. ഈ രോഗവസ്ഥക്ക് മരുന്നില്ല എന്നതാണ് നമ്മളെ വിഷമിപ്പിക്കുന്ന മറ്റൊരു സത്യം. ഒരു സിറിഞ്ച് ഉപയോഗിച്ചാൽ ഹെപ്പറ്റിറ്റീസ് ബി, ഹെപ്പറ്റിറ്റീസ് സി പോലെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത നമുക്ക് തള്ളിക്കളയനാകുന്നതല്ല. ഹെപ്പറ്റിറ്റീസ് ബി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഹെപ്പറ്റിറ്റീസ് ബി എന്നത്. ഇതിലൂടെ നല്ല ക്ഷീണം, വിശപ്പില്ലായ്മ, കടുത്ത വയറുവേദന എന്നിവ അനുഭവപ്പെടാം. ഹെപ്പറ്റിറ്റീസ് സി എന്നത് ലിവറിനെ ബാധിക്കുന്ന രോഗമാണ്. ഹെപ്പറ്റിറ്റീസ് സി വൈറസാണ് ഈ രോഗം വരുത്തുന്നത്. കരൾവീക്കം പോലെയുള്ള രോഗവസ്ഥക്ക് കാരണമാകുന്ന രോഗമാണ് ഹെപ്പറ്റിറ്റീസ് സി. വിശപ്പില്ലായ്മ, ചർമത്തിൽ അമിതമായി കാണപ്പെടുന്ന ചൊറിച്ചിൽ ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ കണ്ണിലും ചർമത്തിലും മഞ്ഞ നിറം കാണപ്പെടുന്നത് ഒരു സിറിഞ്ച് പലതവണ ഉപയോഗിക്കുന്നതിലൂടെ വരുന്ന രോഗങ്ങളാണ്.

ഇതിൽ നിന്ന് രക്ഷനേടാൻ നമ്മൾ ശ്രദ്ധിച്ചാൽ മതി. നമുക്ക് കുത്തിവക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും പുതിയതാണെന്ന് ഉറപ്പ് വരുത്തുക. കുത്തിവക്കുന്നതിന് മുൻപായി ഡിസ്ഇന്‍ഫക്റ്റന്റ് പുരട്ടുക. ഇത് പുരട്ടുന്നതിലൂടെ നമ്മുടെ ശരീരത്തിലേക്ക് ബാക്റ്റീരിയ കയറുന്നത് തടയുവാൻ സഹായിക്കുന്നു.കുത്തിവച്ചതിന് ശേഷം സൂചി അശ്രദ്ധയോടെ വലിച്ചെറിയാതെ ഇരിക്കുക. അതുമൂലം മറ്റൊരാൾക്ക്‌ മുറിവ് സംഭവിച്ചാൽ അതിലൂടെ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *