മുറ്റത്തെയും പറമ്പിലെയും കാടും പടലവും വേരോടെ ഉണങ്ങി പോകാന്‍ ഇത് ഒരു അടപ്പ് മതി
നമ്മുടെ ഒക്കെ വീടുകളിൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് വീട്ടിലും വീട്ടു വളപ്പിലും പറമ്പിലും എല്ലാം നിറയെ പുല്ലും കാടും പിടിച്ചു ആകെ അലങ്കോലം ആയി കിടക്കുന്നു എന്നുള്ളത് .നമ്മൾ എല്ലാവരും ഇതൊക്കെ വെട്ടിയും പറിച്ചും ഒക്കെ കളയാറുണ്ട് എങ്കിലും പെട്ടെന്ന് പെട്ടെന്ന് വളർന്നു വരിക പതിവാണ് .അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഈ പ്രശ്നം പൂർണ്ണമായും മാറ്റാൻ സഹായിക്കുന്ന ഈസിയായി തയാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു മിശ്രിതം ആണ് .അപ്പോൾ അത് എങ്ങനെയാണു തയ്യാറാക്കേണ്ടത് എന്നും ഉപയോഗിക്കേണ്ടത് എങ്ങനെ എന്നും നോക്കാം .
മൂന്നു മാര്‍ഗങ്ങള്‍ ആണ് നമ്മള് ഇവിടെ പരിചയപെടുതുന്നത് .
ആദ്യത്തെ മാര്‍ഗം നമുക്ക് കളകള്‍ ഒക്കെ നശിപ്പിക്കുന്നതിനു സഹായിക്കുന്ന ഗ്ലയിഫോസ്ഫറ്റ് എന്നാ പേരില്‍ ഉള്ള കളനാശിനി വാങ്ങി ഉപയോഗിക്കുക എന്നുള്ളത് ആണ് .ഇത് നമ്മുടെ അടുത്തുള്ള വളങ്ങള്‍ ഒക്കെ ലഭിക്കുന്ന കടകളില്‍ ലഭിക്കും
രണ്ടാമത്തെ മാര്‍ഗം മാര്‍ഗം നമ്മള് സാധാരണയായി വിനാഗിരിയില്‍ വെള്ളം ചേര്‍ത്ത് ചെടികളില്‍ അതിന്റെ ഇല ക്ലീന്‍ ചെയ്യുക പതിവാണ് ,ഇതിനു പകരം വിനാഗിരി വെള്ളം ചേര്‍ക്കാതെ സ്പ്രേ ചെയ്യുക ആണ് എങ്കില്‍ ചെടികള്‍ ഒക്കെ പെട്ടെന്ന് കരിഞ്ഞു പോകുന്നതായി കാണാം .ഇത് കൂടുതല്‍ പ്രയോജനം നല്‍കുന്നതിനായി ഒരു ലിറ്റര്‍ വിനാഗിരിയില്‍ ഒരു അടപ്പ് സോപ്പ് സോലൂഷനും ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പും നല്ലതുപോലെ ചേര്‍ത്ത് മിക്സ് ചെയ്തു സ്പ്രേ ചെയ്യാവുന്നത് ആണ് .