വീട് പണിയുമ്പോൾ ചൂടിനെ അകറ്റാൻ ഒരു എളുപ്പമാർഗം…

വീട് പണിയുമ്പോൾ ഭിത്തി കെട്ടിപ്പൊക്കാനായി നാം വിവിധ തരം കട്ടകൾ ഉപയോഗിക്കുന്നുണ്ട്. കരിങ്കല്ല്, മൺകട്ട, വെട്ടുകല്ല്, ഇഷ്‌ടിക, സിമെന്റ് കട്ട തുടങ്ങിയവയൊക്കെ ഉപയോഗിച്ച് നാം കെട്ടിടങ്ങൾ കെട്ടിപ്പൊക്കാറുണ്ട്. അതിന് പുറമെ പോറോതേം ബ്രിക്സ് ഇന്ന് പലർക്കും സുപരിചിതമായിരിക്കും. എന്നാൽ പലരും പോറോതേം ബ്രിക്സിനേയും കുരുഡീസിനെയും ഒന്നായിട്ടാണ് കാണുന്നത്. പക്ഷെ ഇവ തമ്മിൽ മാറ്റങ്ങൾ ഉണ്ട്. കുരുഡീസ് നിർമ്മിച്ചെടുക്കുന്നത് ഇന്നും പ്രകൃതിദത്തമായ മാർഗത്തിലൂടെയാണ്. എന്നാൽ പോറോതേം ബ്രിക്സ് നൂതനമായ ആശയം ഉപയോഗിച്ചാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത് ഗ്യാസ് ഉപയോഗിച്ചാണ് ചുട്ട് എടുക്കുന്നത്. കൃത്യമായ ടെംപറേച്ചർ സംവിധാനത്തിലൂടെ ബ്രിക്സ് കൂടുതലായി വെന്ത് പോകാതെയാണ് ഇവ ചുട്ട് എടുക്കുന്നത്.

ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഈ ബ്രിക്സുകൾ ഹൊറിസോണ്ടൽ ബ്രിക്സ്, വെർട്ടിക്കൽ ബ്രിക്സ്, പശ ചേർത്ത് വെയ്ക്കുന്ന ബ്രിക്സ് തുടങ്ങിയവയാണ്. അതിന് പുറമെ  ചൂട് കുറയ്ക്കുന്നതിനായി ബ്രിക്സിൽ റോക്ക് വോൾ എന്ന പദാർത്ഥം നിറച്ച് വരുന്ന ബ്രിക്സുകളും അടക്കം ഇത്തരത്തിൽ നിരവധി വ്യത്യസ്തമായ ബ്രിക്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിന്റെ വിലയിലും വലുപ്പത്തിലും വ്യത്യാസമുണ്ട്. ഇത്തരത്തിൽ ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൊറിസോണ്ടൽ ബ്രിക്സ് തന്നെ വിവിധ വലുപ്പത്തിൽ ലഭ്യമാണ്.

ഹൊറിസോണ്ടൽ ബ്രിക്സ് ഉപയോഗിച്ച് ഭിത്തി പണിയുമ്പോൾ ഇതിന് ഗുണവും ദോഷവും ഉണ്ട്. മഴക്കാലത്തും മറ്റും വീട് പണിയുമ്പോൾ, അല്ലെങ്കിൽ ഭിത്തി നനയ്ക്കാനായി വെള്ളം നിറയ്ക്കുമ്പോൾ ഈ ബ്രിക്സിന് ഉള്ള ചെറിയ ദ്വാരത്തിൽ വെള്ളം കെട്ടികിടക്കില്ല. ഈ ദ്വാരത്തിനകത്ത് വെള്ളം കെട്ടികിടന്നാൽ പിന്നീട് അതിന്റെ പുറത്ത് ചെയ്യുന്ന പ്ലാസ്റ്ററിങ്ങിനും പെയിന്റ് അടർന്ന് പോകുന്നതിനുമൊക്കെ ഇത് കാരണമാകും. എന്നാൽ ഹൊറിസോണ്ടൽ ബ്രിക്സിൽ ഇത്തരത്തിൽ വെള്ളം കെട്ടികിടക്കില്ല. അതേസമയം ഹൊറിസോണ്ടൽ ബ്രിക്സ് ഉപയോഗിച്ച് ഭിത്തി പണിയുമ്പോൾ ഉള്ള പ്രധാന പ്രശ്നം ഭിത്തിയുടെ മൂലഭാഗം വൃത്തിയായി പണിയാൻ കഴിയില്ല എന്നതാണ്. മൂലഭാഗത്ത് ദ്വാരങ്ങൾ വരുന്നതിനാൽ അത് സിമെന്റ് ഉപയോഗിച്ച് അടക്കേണ്ടതായും അതിന് ശേഷം പ്ലാസ്റ്റർ ചെയ്‌ത്  ഉപയോഗിക്കേണ്ടതായും വരും.

അതേസമയം വെർട്ടിക്കൽ മോഡൽ ബ്രിക്സുകളാണ് ഏറ്റവും നല്ലത്. ഇത് ഉപയോഗിച്ച് മൂന്നോ, നാലോ നിലവരെ കെട്ടാൻ കഴിയും. ഇതിന് അല്പം വില കൂടിയാലും ഇതിന്റെ ഗുണ നിലവാരം മികച്ചതാണ്. ഈ തരത്തിലുള്ള ബ്രിക്സ് ആകെ രണ്ട് തരത്തിലാണ് ലഭ്യമാകുക. എന്നാൽ ഇത് ഉപയോഗിച്ച് വീട് പണിതാൽ വീടിനകത്ത് കൂളിങ്ങായിരിക്കും. അതേസമയം ഇത്തരം ബ്രിക്സുകൾ ഉപയോഗിച്ച്  കെട്ടിടം പണിയുമ്പോൾ കൃത്യമായി ഇത് അറിയാവുന്ന ആളുകളെക്കൊണ്ട് പണി ചെയ്യിപ്പിക്കണം. കാരണം മറ്റ് വസ്തുക്കൾ ഉപയോഗിച്ച് വീട് പണിയുന്നതിൽ നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്. അതിനാൽ ഇതിൽ പ്രാവീണ്യം നേടിയ ആളുകളെക്കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതാണ്.

അതിന് പുറമെ ഈ ബ്രിക്സ് ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുമ്പോൾ ഇലക്ട്രിക്, പ്ലംബിങ് പണികൾ ചെയ്യുമ്പോഴും ഏറെ കരുതൽ ആവശ്യമാണ്. സൂക്ഷിച്ച് ഈ വർക്കുകൾ നടത്തിയില്ലെങ്കിൽ ഈ ബ്രിക്സ് പൊട്ടാൻ സാധ്യതയുണ്ട്.


അതേസമയം കടലിനടുത്ത് പോറോതേം ബ്രിക്സ് ഉപയോഗിച്ച് കെട്ടിടങ്ങൾ പണിയുമ്പോൾ ബ്രിക്കിന് പൊടിച്ചിൽ ഉണ്ടാകും എന്ന് പറയുന്നത് തികച്ചും അടിസ്ഥാന രഹിതമായ കാര്യമാണ്. ഈ ബ്രിക്സ് ഉപയോഗിച്ച് കെട്ടിടം പണിത ശേഷം പെയിന്റ് ചെയ്ത് കഴിഞ്ഞാൽ ഇങ്ങനെ സംഭിവിക്കാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *