കറണ്ട് കണക്ഷൻ ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കുക ! ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുക
സംസ്ഥാനത്തിലെ വീടുകളിൽ കറന്റ് ഇല്ലാത്തവരായി ആരുമുണ്ടാവില്ല. കേരളത്തിലെ കൊച്ചു വീടുകളിൽ പോലും കറന്റ് കണക്ഷൻ ലഭ്യമാകുന്നുണ്ട്. എന്നാൽ കറന്റ് കണക്ഷൻ ഉള്ളവർ ശ്രെദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മൾ ഇവിടെ നോക്കാൻ പോകുന്നത്. പണ്ട് കാലങ്ങളിൽ കറന്റുമായി ബന്ധപ്പെട്ട് എന്തിനും ഏതിനും കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെടണമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല കറന്റ് കണക്ഷനുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങൾ ഓൺലൈനായി ചെയ്യാവുന്നതാണ്. ഓൺലൈൻ ആക്കിയത് കൊണ്ട് തന്നെ പലർക്കും ഉപകാരപ്രെദമായി തീർന്നിരുന്നു.
അതിൽ ഏറ്റവും ഉപകാരപ്രെദമായ കാര്യമാണ് കറന്റ് കണക്ഷനുമായി ബന്ധപ്പെട്ട് ബില്ല് പേയ്മെന്റ് മറ്റ് സർവീസുകൾ എല്ലാം ഓൺലൈനാക്കിരിക്കുകയാണ്. കൈയിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ചെയ്യാവുന്നതാണ്. ആദ്യമായി ഓൺലൈനായി പേയ്മെന്റ് ചെയ്യുന്നവർർക്ക് നൂറു രൂപ വരെ ക്യാഷ്ബാക്കായി കെഎസ്ഇബി നൽകിയിരുന്നു. കൂടാതെ മറ്റ് ഓഫറുകളും കെഎസ്ഇബി ഉപഭോക്കതാകൾക്ക് നൽകിട്ടുണ്ട്. എന്നാൽ ഇത്തരം ഉപഭോക്താകൾക്ക് സഹായകരമായ വാർത്തയാണ് പുറത്തു വരുന്നത്.
വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട താരിഫ് മാറ്റൽ, ലൈൻ മാറ്റൽ, ഉടമസ്ഥ അവകാശം മാറ്റൽ, മീറ്റർ മാറ്റൽ തുടങ്ങി മറ്റ് കാര്യങ്ങൾക്ക് ഇന്ന് ഓഫീസ് കയറി ഇറങ്ങുന്നതിന്റെ ആവശ്യം വരുന്നില്ല. എല്ലാ കാര്യങ്ങളും ഓൺലൈനായി ചെയ്യാൻ കഴിയുന്നതാണ്. കൂടാതെ കെഎസ്ഇബിയുടെ ടോൾ ഫ്രീ നമ്പരായ 1912 എന്നത്തിലേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ ആവശ്യം സമർപ്പിക്കുമ്പോൾ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുമായി സംസാരിക്കുകയും വീടിന്റെ സമീപത്തുള്ള കെഎസ്ഇബി ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ നിങ്ങളുടെ വീടുകളിലേക്ക് എത്തുന്നതാണ്.
ഇതിനു ശേഷം നിങ്ങൾ ആവശ്യപ്പെടുന്ന കാര്യം ഉടനെ തന്നെ ചെയ്തു നൽകുന്നതാണ്. ഇപ്പോൾ വന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേഷനാണ് 1912 എന്നീ നമ്പറിലേക്ക് വിളിച്ച് ഓൺലൈനിലൂടെ തന്നെ കാര്യങ്ങൾ ചെയ്യുന്നത്. കറന്റ് കണക്ഷൻ ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ നമ്പർ സേവാക്കി വെയ്ക്കുക എന്നതാണ് കെഎസ്ഇബിയുടെ പുതിയ അറിയിപ്പ്. കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കറന്റ് കണക്ഷൻ ഉള്ളവർക്ക് എന്ത് സംശയമുണ്ടെങ്കിലും ഈ നാലക്ക നമ്പറിലേക്ക് വിളിച്ച് സംശയങ്ങൾ ചോദിക്കാവുന്നതാണ്.
ജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് കേരള സർക്കാർ ഇത്തരം സൗകര്യങ്ങൾ ചെയ്തു നൽകുന്നത്. ലോകത്തെ ഒന്നടങ്കം ബാധിച്ച കൊറോണ സാഹചര്യമായത് കൊണ്ട് പുറത്തിറങ്ങാതെ തന്നെ ഇതുപൊലത്തെ സേവനങ്ങൾ ജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഉപകാരപ്രെദമായ ഇത്തരം അറിയുപ്പുകൾ ഉടനടി തന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രെമിക്കുക.