12 ലക്ഷത്തിന് ഒരുങ്ങിയ പ്രകൃതിയുടെ കുളിർമ്മ നിലനിർത്തിയ സുന്ദര വീട്
സ്വന്തമായി ഒരു വീട് വേണം.. എന്നാൽ വീട് വെച്ച് കടത്തിലാകാൻ പാടില്ല.. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ആശ്വാസമാകുകയാണ് 12 ലക്ഷത്തിന് ഒരുങ്ങിയ പ്രകൃതിയുടെ കുളിർമ്മ നിലനിർത്തുന്ന ഈ സുന്ദര ഭവനം. 950 സ്ക്വയർ ഫീറ്റിലാണ് വ്യത്യസ്തമായ ഈ വീട് നിർമ്മിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് ഡിസൈനറായ പ്രസാദിന്റെയും രാജിയുടെയും ഈ വീട്. എവർഷൈൻ വില്ല എന്ന് പേരിട്ടിരിക്കുന്ന ഈ വീടിന് മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. 7 സെന്റ് പ്ലോട്ടിൽ വളരെ സിംപിൾ എലിവേഷനോടെയാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.
വീടിന്റെ എക്സ്റ്റീരിയർ മഡ് പ്ലാസ്റ്ററിങ് ഉപയോഗിച്ചാണ് ഒരുക്കിയത്. ഉമിയും മണ്ണും മണലും കുറച്ച് സിമെന്റും എല്ലാം കൂട്ടികുഴച്ചാണ് മഡ് പ്ലാസ്റ്ററിങ് ഒരുക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ ഭാഗം മാത്രമാണ് സാധാരണ സിമെന്റ് പ്ലാസ്റ്ററിങ് ചെയ്തിട്ടുള്ളത്. ഫൗണ്ടേഷൻ ചെങ്കല്ലും ഭിത്തികൾ സോളിഡ് സിമെന്റ് ബ്രിക്സും മേൽക്കൂര ഫില്ലർ സ്ലെപ്റ്റ് ടെക്നോളജി ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ ഇത്തരത്തിൽ വിവിധതരം രീതികൾ ഉപയോഗിച്ചത് ചിലവ് കുറയാൻ സഹായകമായി.
ഗേറ്റ് തുറന്ന് നേരെ എത്തുന്നത് വീടിന്റെ സിറ്റൗട്ടിലേക്കാണ്. സിറ്റൗട്ട് വളരെ ചെറുതാണ്. രണ്ട് കസേരകളും ഒരു ടീപ്പോയും സിറ്റൗട്ടിൽ ഇട്ടിട്ടുണ്ട്. സ്റ്റീൽ ടൈപ്പ് ഉപയോഗിച്ചാണ് പ്രധാന വാതിൽ തയാറാക്കിയിരിക്കുന്നത്. ഇത് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പുറമെ ചിലവും കുറയ്ക്കാൻ സഹായിക്കും. ഇവിടെ നിന്നും എത്തുന്നത് എൽ ഷേപ്പിലുള്ള ഒരു ഹാളിലേക്കാണ്. ഇവിടെ തന്നെ ടിവി യൂണിറ്റും ഒരു ബുക്ക് ഷെൽഫും കാണാം. ക്രോസ് വെന്റിലേഷൻ വലിയ രീതിയിൽ ലഭിക്കുന്ന വലിയ വിൻഡോസ് ആണ് ഇവിടെ ഉള്ളത്. ജനാലകൾക്ക് കട്ടിളകൾ വെച്ചിട്ടില്ല. അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഷട്ടറുകൾ നിർമ്മിച്ചിരിക്കുന്നത്. വീട്ടിലെ അകത്തളങ്ങൾ പ്ലാസ്റ്റർ ചെയ്തിരിക്കുന്നത് ജിപ്സം ഉപയോഗിച്ചാണ് ഇത് കോസ്റ്റ് കുറയ്ക്കുന്നതിനൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കും. ലിവിങ് ഏരിയ വളരെയധികം ഓപ്പൺ ആയാണ് ഒരുക്കിയിരിക്കുന്നത്.
ലിവിങ് സ്പേസിൽ നിന്നും ഓപ്പൺ ആയിട്ടുള്ള ഡൈനിങ് ഏരിയയിലേക്ക് പോകാം. ഇവിടെ ഒരു സർക്കുലർ ഡൈനിങ് ടേബിൾ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലാണ് അതിനാൽ സ്പേസ് ലാഭിക്കാനും സഹായിക്കും. സ്വിച്ച് ബോർഡുകൾക്ക് അരികിലായി വുഡൻ ഫിനിഷിങ്ങും നൽകിയിട്ടുണ്ട്. വളരെ ഓപ്പൺ ആയുള്ള അടുക്കളയാണ് ഒരുക്കിയിരിക്കുന്നത്. സീ ഷേപ്പിലാണ് ഇവിടുത്തെ കൗണ്ടർ, ഇതിനടുത്തായി നിരവധി സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്. കിച്ചന്റെ പുറക് വശത്ത് ജനാലകളും ഉണ്ട്. ഇവിടെ നിന്നും പുറത്തേക്കിറങ്ങാൻ ഒരു വാതിലും കാണാം. ഇതിനടുത്തായി ഒരു വർക്ക് ഏരിയയും ഒരുക്കിയിട്ടുണ്ട്.
ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. വായുവിനെ കൂടുതൽ ഫോഴ്സിലൂടെ പുറത്തേക്ക് കടത്തിവിടാനായി ഒരു ഫാനും ഒരുക്കിയിട്ടുണ്ട്. സ്പേസ് മാക്സിമം യൂട്ടിലൈസ് ചെയ്താണ് വീട് ഒരുക്കിയിരിക്കുന്നത്. വളരെ സിംപിൾ ആയാണ് കിടപ്പ് മുറികൾ ഒരുക്കിയിരിക്കുന്നത്. നടുഭാഗത്തായാണ് കിടക്ക ഇട്ടിരിക്കുന്നത്. ഇതിന് ഇരുവശങ്ങളിലുമായി ജനാലകളും നൽകിയിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂമും വലിയൊരു വാർഡ്രോബും ഈ മുറികളിൽ ഉണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ടുള്ളതാണ് രണ്ടാമത്തെയും മൂന്നാമത്തേയും കിടപ്പ് മുറികൾ.
ഓഫീസായും സ്റ്റഡി ഏരിയായതും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു സ്പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആർഭാഡങ്ങൾക്ക് അപ്പുറം ആവശ്യങ്ങൾക്ക് പ്രധാന്യം നൽകിക്കൊണ്ടാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.