വെറും ഇരുപതുമിനിട്ടില്‍ ഈ പ്രശ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കാം
കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നു എന്നത് ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് .പലപ്പോഴും പല രോഗങ്ങളുടെയും ലക്ഷണമായി ഈ പ്രശ്നം വരാറുണ്ട് .മറ്റു ചിലര്‍ക്ക് കഴുത്തില്‍ കറുപ്പ് മാത്രമല്ല അവിഉതെ സ്കിന്‍ കട്ടിയായി വരുന്ന അവസ്ഥകളും ഉണ്ടാകുക പതിവാണ് .സംഭവം എന്തുതന്നെയായാലും ഈ പ്രശ്നം വെറും ഇരുപത് മിനിട്ടുകൊണ്ട് പൂര്‍ണ്ണമായും പരിഹരിക്കാനും ക്ലീയര്‍ ആയ സ്കിന്‍ ഉണ്ടാകുവാനും എന്തുചെയ്യാം എന്ന് പരിചയപെടുത്തുക ആണ് ഡോക്ടര്‍ .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ തഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലത് കടുകെണ്ണ
നമ്മൾ കെട്ടിട്ടുണ്ടാകും എണ്ണപലഹാരങ്ങൾ ശരീരത്തിന് നല്ലതല്ലെന്ന്. എന്നാൽ ശരീരത്തിന് ഗുണം ചെയ്യുന്ന എണ്ണകളും നമുക്ക് ചുറ്റുമുണ്ട്. അതിൽപെടുന്ന ഒരിനം എണ്ണയാണ് കടുകെണ്ണ. നമ്മൾ ആരോഗ്യത്തോടെ ഇരിക്കുന്നതിൽ നമ്മുടെ ശീലങ്ങളും ഭക്ഷണക്രമവും ഏറെ പങ്ക് വഹിക്കുന്ന.ഇത്തരത്തിൽ ഒന്നാണ് എണ്ണ ഉപയോഗിച്ചുള്ള രീതികൾ.നമ്മുടെ കേട്ടുകേൾവി അനുസരിച്ച് എണ്ണ പൊതുവെ ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പറയുന്നത്. എണ്ണകളിൽ തന്നെ ആരോഗ്യപരമായി ശരീരത്തിന് ഗുണം ചെയ്യുന്ന എണ്ണകളുമുണ്ട്. എണ്ണയുടെ ഉപയോഗം കുറക്കണമെന്ന് പറയുമ്പോഴും പാചകത്തിന്റെ കാര്യം വരുമ്പോൾ നമുക്ക് എണ്ണ ഉപയോഗിക്കാതെയിരിക്കാൻ സാധിക്കാറില്ല.
ഇത്തരത്തിൽ ശരീരത്തിന് ഗുണകരമായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരുതരം എണ്ണയാണ് കടുകെണ്ണ. പാചകത്തിന് അല്ലാതെയും കടുകെണ്ണ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. കടുകെണ്ണ നമ്മുടെ ശരീരത്തിനും ചർമത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ നമ്മളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം കുറക്കാൻ കടുകെണ്ണ നല്ലതാണ്.
നമ്മൾ കഴിക്കുന്ന ഭക്ഷണം കടുകെണ്ണ ഉപയോഗിച്ച് പാകം ചെയ്യുന്നതിലൂടെ ശരീരഭാരം കുറക്കാൻ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ ബി-കോംപ്ലക്സ് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതുമൂലം ശരീരഭാരം കുറയുന്നു. നമ്മുടെ മെറ്റബോളിസം വേഗത്തിലാക്കാൻ കടുകെണ്ണയ്ക്ക് സാധിക്കും. അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നത് ശരീരഭാരം കുറക്കാൻ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യത്തിനും കുടൽ ആരോഗ്യത്തിനുമെല്ലാം കടുകെണ്ണ നമ്മളെ സഹായിക്കും. കടുകെണ്ണ നമ്മുടെ ശരീരരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് നമ്മുടെ ചർമത്തിലെ ചുളിവുകൾ കുറക്കാൻ സഹായിക്കുന്നു. ഇതുമൂലം ചാർമത്തിന് പ്രായക്കുറവ് കിട്ടുകയും ചെയ്യുന്നു. കടുകെണ്ണയിലെ കൊഴുപ്പ് ചാർമത്തിലേക്ക് ആഴ്ന്നിറങ്ങിയാണ് ഈ ഗുണം ലഭിക്കുന്നത്. ഇത് മുടികൊഴിച്ചിൽ തടയാനും മുടി നരക്കുന്നത് തടയുന്നതിനും സഹായിക്കും.
കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ സന്ധിവേദനക്ക് പരിഹാരം കാണാൻ സാധിക്കും.തണുപ്പകാലത്ത് നമ്മൾ അനുഭവിക്കുന്ന ഒന്നാണ് വാതം ഇത് പരിഹരിക്കാനും കടുകെണ്ണ ഉത്തമമാണ്. കടുകെണ്ണ നല്ല ചൂടുള്ള ഒന്നാണ് ഇതുപയോഗിച്ച് മസ്സാജ് ചെയ്യുന്നത് സന്ധിവേദനക്ക് നല്ലതാണ്. കടുകെണ്ണ ചൂടാക്കി ശരീരം മസ്സാജ് ചെയ്യുന്നത് ശരീരത്തിന്റെ ആസ്വസ്ഥകൾക്ക് പരിഹാരം കാണാനാകും. എണ്ണകളുടെ പ്രധാനദൂഷ്യമായി പറയുന്നത് കൊളസ്ട്രോൾ ഉണ്ടാകും എന്നതാണ്. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിവ കടുകെണ്ണയിൽ അടങ്ങിട്ടുണ്ട് ഇത് ഹൃദയത്തിലേ നല്ല കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നു