കാലാവസ്ഥയ്ക്ക് അനുസരിച്ച് ഒരുങ്ങിയ വീട്

വീട് പണിയുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥയ്ക്ക് അനുസരിച്ച് വീട് പണിയണം എന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് കൂടി യോജിക്കുന്ന രീതിയിൽ വീട് പണിതില്ലെങ്കിൽ പിന്നീട് അതിൽ താമസിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് കാലാവസ്ഥയ്ക്ക് യോജിച്ച രീതിയിൽ പണിത ഈ സുന്ദര ഭവനം നിലകൊള്ളുന്നത്. കുഞ്ഞുമുഹമ്മദിന്റെയും അജ്മിയുടേയും ഈ വീട് ആർക്കിടെക്റ്റ് മുനീറാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

വളരെ നീളത്തിലുള്ള ഒരു പ്ലോട്ടാണ് ഇത്. ഈ പ്ലോട്ടിന് അനുയോജ്യമായ രീതിയിൽ നീളത്തിൽ തന്നെയാണ് ഈ വീടിന്റെ എലിവേഷനും ഒരുക്കിയിരിക്കുന്നത്. ഒരു മോഡേൺ കണ്ടംപററി സ്റ്റൈലിലാണ് വീട് ഒരുക്കിയത്. മൂന്ന് ബ്ലോക്കുകളിലായാണ് വീടിന്റെ സ്ട്രക്ച്ചർ. ഒരു ഭാഗത്ത് കിടപ്പ് മുറികളും രണ്ടാമത്തെ ഭാഗത്ത് കാർപോർച്ചും ഹോം തിയേറ്ററുമൊക്കെയാണ് സെറ്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ ഭാഗത്താണ് കിച്ചൺ, കോമൺ ഏരിയ അടക്കമുള്ളവ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഈ എലിവേഷൻ തന്നെയാണ് വീടിനെ കൂടുതൽ മനോഹരമാക്കുന്നത്. പല ലെവൽസിലുള്ള ഫ്ലാറ്റും സ്ലോപ്പും നിറഞ്ഞ രീതിയിലാണ് ഇതിന്റെ എലിവേഷൻ.

ബെഡ് റൂം കോംപ്ലക്സിൽ ചൂട് കുറയുന്നതിനായി ഇവിടെ ഡബിൾ ലെയർ റൂഫാണ് ഒരുക്കിയിരിക്കുന്നത്. ഭിത്തികളുടെ അതെ ലെവലിൽ തന്നെ റൂഫ് വാർത്ത് അതിന് മുകളിൽ മെറ്റൽ സ്ട്രക്ച്ചർ നൽകി അതിനും മുകളിൽ ഒരു പ്രീറാഫ് റൂഫാണ് കൊടുത്തിരിക്കുന്നത്. രണ്ട് റൂഫുകൾക്കിടയിൽ എയർ ഗ്യാപ് വരുന്നത് വീടിനകത്ത് ചൂട് കുറയാൻ സഹായിക്കും. ചൂട് കൂടുതലായി വരുന്ന ഭാഗങ്ങളിലെല്ലാം ഇത്തരത്തിൽ ഡബിൾ ലെയർ റൂഫ് നൽകിയിട്ടുണ്ട്. വൈറ്റ്, ഗ്രേ, യെല്ലോ കോമ്പിനേഷനാണ് എലിവേഷനിൽ കൂടുതലായി കാണപ്പെടുന്നത്. അതിനിടയിലൂടെ ലൈൻ സ്റ്റോൺ ഗ്ലാഡിങ്ങും കൊടുത്തിട്ടുണ്ട്.

ജനാലകൾക്കും വാതിലുകൾക്കും സൺ ഷേഡിന് പകരം ഒരു ബോക്സ് ഫ്രെയിം കൂടി നൽകിയിട്ടുണ്ട്, ഇത് കൂടുതൽ പ്രൊട്ടക്ഷൻ നൽകുന്നുണ്ട്. എലിവേഷന്റെ ഭാഗമായി ധാരാളം ലാൻഡ്സ്കേപ്പ് പ്ലാന്റുകളും നൽകിയിട്ടുണ്ട്. വീടിന്റെ എലിവേഷന് മാച്ച് ചെയ്യുന്ന രീതിയിലുള്ള ഗേറ്റാണ് നല്കിയിരിക്കുന്നത്. നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ച് ഒരു പാത്ത് വേയും ഇവിടെ ഉണ്ട്. നിരവധി ചെടികളും ഈ വീടിന്റെ മുറ്റത്ത് ഉണ്ട്. മെയിൽ ഗേറ്റ് തുറന്ന് നേരെ വരുന്നത് കാർ പോർച്ചിലേക്കാണ്. ഇതിനടുത്തായി മറ്റൊരു ഗ്യാരേജ് കൂടിയുണ്ട്. കാർ പോർച്ചിനോട് ചേർന്നാണ് വീടിന്റെ സിറ്റൗട്ട് ഉള്ളത്.

മെയിൻ ഡോർ തുറന്ന് കയറുന്നത് ഒരു ഫോയർ സ്‌പേസിലേക്കാണ്. ഇത് സാധാരണ ഫ്ലോർ ലെവലിൽനിന്നും ഒരു പിടി താഴ്ന്നാണ് ഉള്ളത്. ഇതേ ലെവലിലാണ് ഫോർമൽ ലിവിങ് ഏരിയയും. ഇവിടെ നിന്ന് വീടിന്റെ മെയിൻ ഭാഗങ്ങളിലേക്കുള്ള ഒരു വ്യൂ കൂടി ലഭിക്കുന്നുണ്ട്. ഇവിടെ ഡബിൾ ഹൈറ്റ് സ്‌പേസാണ് നൽകിയിരിക്കുന്നത്. വളരെ വ്യത്യസ്തമായാണ് ഇവിടുത്തെ ഫോർമൽ ലിവിങ് ഏരിയ ഉള്ളത്. വളരെ ആകർഷകമായാണ് ഈ വീടിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. ഡൈനിങ് ഏരിയയും അതിനോട് ചേർന്ന് പ്രയർ ഏരിയയും കാണാം. ഡൈനിങ് ഏരിയയുടെ നടുവിലായി മുകളിൽ നിന്നുള്ള ഒരു ബ്രിഡ്ജും ഒരുക്കിയിട്ടുണ്ട്. ഫോൾ സീലിങ്ങും ലൈറ്റിങ്ങും ഇവിടെ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. ഇതിനടുത്തായി ഒരു ഡക്ക് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇതിന് ചുറ്റും ഒരു വാട്ടർ ബോഡിയാണ്. ഇത്തരത്തിൽ വളരെ ആകർഷകമായാണ് ഈ വീടിന്റെ രണ്ടും മൂന്നും ബ്ലോക്കുകളും ഒരുക്കിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *