വീട് പണിയുടെ ചിലവ് കുറയ്ക്കാൻ ചില സിംപിൾ മെതേഡ്സ്
കുറഞ്ഞ ചിലവിൽ സുന്ദരമായ വീടുകൾ ഇതുതന്നെയാകും സാധാരണക്കാരെ സംബന്ധിച്ചുള്ള വീട് സങ്കൽപ്പവും. അത്തരത്തിൽ കുറഞ്ഞ ചിലവിൽ വീടുകൾ നിർമിക്കണമെങ്കിൽ നിരവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാണ് ചിലവ് കുറയ്ക്കനായി ഉപയോഗിക്കുന്ന ജിപ്സം പ്ലാസ്റ്ററിങ്. നിരവധി മേന്മകൾ ഉള്ള ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരു നിർമ്മാണ രീതി കൂടിയാണ് ജിപ്സം പ്ലാസ്റ്ററിങ്. അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുന്ന വീടുകൾ ചൂട് കാലത്ത് വളരെയധികം കൂളിംഗ് നൽകുന്ന ഒന്നാണ്.
ജിപ്സം പ്ലാസ്റ്ററിങ് ഉള്ള വീടുകൾക്ക് കൃത്യമായതും ഭംഗിയുള്ളതുമായ ഫിനിഷിങാണ് കാഴ്ചയിൽ ഉള്ളത്. ഡയറക്ടായി ഇത് അപ്ലൈ ചെയ്യുന്നതിനാൽ ഇത് വളരെയധികം ഭംഗി നൽകുന്ന ഒന്നാണ്. സിമെന്റിനേക്കാൾ വളരെയധികം കോസ്റ്റ് ഇഫക്ടീവായതാണ് ഈ നിർമാണ രീതി. അതിനൊപ്പം ഇതിന്റെ വർക്ക് വളരെയധികം വേഗത്തിൽ കഴിയും. ക്യൂറിങ്ങിന്റെ ആവശ്യമില്ല. അതിനൊപ്പം ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത അധികം കാലതാമസം ഇല്ലാതെ തന്നെ അതിനടുത്ത ദിവസമോ മറ്റോ പുട്ടിയിടാനും പെയിന്റ് നൽകാനുമൊക്കെ സാധിക്കും. അതിനാൽ ബാക്കിയുള്ളതിനെ അപേക്ഷിച്ച് ഇതിന്റെ വർക്ക് വേഗത്തിൽ കഴിയും.
ഇലക്ട്രിക് വർക്കുകൾക്കായി കട്ട് ചെയ്തിരിക്കുന്ന ഭാഗം കവർ ചെയ്ത് സീൽ ചെയ്ത ശേഷം മാത്രമേ ജിപ്സം പ്ലാസ്റ്ററിങ് അപ്ലൈ ചെയ്യാൻ പാടുള്ളു. അല്ലാത്ത പക്ഷം ഇത് വേഗത്തിൽ വെള്ളം അപ്സോർബ് ചെയ്യാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമാണ്. അതേസമയം ഇന്റീരിയറിനായി ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കുന്നത് വളരെയധികം നല്ല തും ചിലവ് കുറഞ്ഞതുമാണ്. എന്നാൽ എക്സ്റ്റീരിയറിന് ഇത് ഉപയോഗിക്കുന്നത് അത്ര സേഫ് അല്ല. അല്ലെങ്കിൽ എക്സ്റ്റീരിയറിനായി ജിപ്സം പ്ലാസ്റ്ററിങ് തിരഞ്ഞെടുക്കുമ്പോൾ ഇതിന്റെ ക്വാളിറ്റി വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഈർപ്പം അടിച്ച് കഴിയുമ്പോൾ ജിപ്സം പ്ലാസ്റ്ററിങ് പൊളിഞ്ഞ് പോകാൻ സാധ്യതയുണ്ട്. അതിനാൽ ഇത് തിരഞ്ഞെടുക്കുമ്പോൾ എക്സ്റ്റീരിയർ ക്വാളിറ്റിയുള്ള ജിപ്സം പ്ലാസ്റ്ററിങ് തിരഞ്ഞെടുക്കണം.
ജിപ്സം പ്ലാസ്റ്ററിങ് ഹാർഡ് ആണ്. ഇത് സോൾട്ടിന്റെ ബൈ പ്രോഡക്റ്റായി വരുന്നതും ഖനനം ചെയ്ത് വരുന്ന ജിപ്സം പ്ലാസ്റ്ററിങ്ങുകളും ഉണ്ട്. ജിപ്സം വെള്ളം അപ്സോർബ് ചെയ്യും അതിനാൽ ഇത് ഇന്റീരിയറിനാണ് കൂടുതൽ നല്ലത്. അതിനൊപ്പം സിമെന്റിനെ അപേക്ഷിച്ച് ഇത് വേഗത്തിൽ ക്രാക്സ് വരില്ല. അതിനാൽ വീടിനകത്ത് ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ എക്സ്റ്റീരിയറിന് ഇത് അത്ര നല്ലതല്ല. സിമെന്റാണ് ഇതിൽ കൂടുതൽ മെച്ചം. വീടുപണിയുടെ ചിലവ് കുറക്കാൻ ജിപ്സം പ്ലാസ്റ്ററിങ് ഫലപ്രദമായി തന്നെ ഉപയോഗപ്പെടുത്താം . അതിനൊപ്പം ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. എവിടെയൊക്കെയാണ് ജിപ്സം പ്ലാസ്റ്ററിങ് ചെയേണ്ടതെന്നും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഇവ ഉപയോഗിക്കും മുൻപ് കൃത്യമായി അറിഞ്ഞിരിക്കണം.
ഇക്കാലഘട്ടത്തിൽ നവീന രീതിയനുസരിച്ച് നിരവധി മോഡേൺ സ്റ്റൈലിൽ ഉള്ള ടെക്നിക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇന്ന് വളരെയധികം ഈസി ആയും മനോഹരമായും ചിലവ് കുറഞ്ഞ രീതിയിൽ വീട് പണിയാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. പുതിയ വീടുകൾ പണിത് ഉയർത്തുമ്പോൾ പുതിയ ട്രെൻഡും അതിനൊപ്പം പുതിയ ടെക്നോളജിയും അനുസരിച്ചായിരിക്കണം വീട് പണിയേണ്ടത്. അത്തരത്തിൽ വീടുകൾ പണിയാൻ ഉള്ള മാർഗങ്ങൾ ഇന്ന് നിരവധി സോഴ്സുകളിൽ നിന്നും ലഭ്യമാണ്.