ഇത് ഭൂമിയിലെ പറുദീസ

ഭൂപ്രകൃതികൊണ്ടും അനുഗ്രഹീതമായ കാലാവസ്ഥ കൊണ്ടും സമ്പന്നമാണ് നമ്മുടെ കേരളം. ഈ കൊച്ചു കേരളത്തിൽ മനോഹരമായ പ്രകൃതിയോട് ചേർന്ന് ഒരുക്കിയ ഒരു ഫാം ഹൗസാണ് കാഴ്ചക്കാരുടെ മനം കവരുന്നത്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിന്  അടുത്ത് പാമ്പനാറാണ് സാബു തോമസിന്റെയും ജിറ്റിയുടെയും ആൽക്കെമി എന്ന ഈ വീട്. എറണാകുളം ബെയ്സ്ഡ് ആർക്കിടെക്റ്റ് സ്ഥാപനമായ ബ്ലൂ ബോക്സ് എന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റ് ജൂബൻ ജോസഫ് എബ്രഹാമാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രകൃതിയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഈ വീട് വളരെ അധികം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.  മനോഹരമായ ഒരു പടിപ്പുര കടന്ന് വേണം വീടിനകത്തേക്ക് കടക്കാൻ. വ്യത്യസ്തമായ മെറ്റീരിയലിന്റെ കോമ്പിനേഷനാണ് ഈ വീടിന്റെ പടിപ്പുരയിൽ കാണുന്നത്. പഴമ വിളിച്ചോതുന്ന ഒരു വാതിലാണ് ഈ പിടിപ്പുരയ്ക്ക് നല്കിയിരിക്കുന്നത്. കുത്തനെ ചെരിഞ്ഞ് കിടക്കുന്ന ഒരു സ്ഥലത്താണ് വിടുള്ളത്. ഇവിടെ ഉണ്ടായിരുന്ന പാറകളും കല്ലുകളുമൊക്കെ  അതുപോലെ നിലനിർത്തിക്കൊണ്ടാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയോട് ഏറ്റവും ചേർന്ന സ്ഥലത്ത് ജീവിക്കണം എന്ന ആഗ്രഹത്തിൽ നിന്നുമാണ് ഈ മനോഹരമായ വീട് ഒരുങ്ങിയത്. പടിപ്പുരയിൽ നിന്നും നടപ്പാതയിലൂടെ നടന്നു വരുമ്പോൾ കാണുന്ന  ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് ഇവിടുത്തെ അരുവി അതിനടുത്തായി   കരിങ്കലിൽ തീർത്ത ഒരു കിണറും ഉണ്ട്.

മലകളും പച്ചപ്പും  നിറഞ്ഞ പ്രദേശത്ത് ശുദ്ധവായു ശ്വസിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഈ വീട് ഉയർന്നുപൊങ്ങിയത്. എങ്ങു നോക്കിയാലും മനോഹരമായ പച്ച വിരിച്ച സ്ഥലങ്ങൾ മാത്രം. ബഫല്ലോ ഗ്രാസ് ഉപയോഗിച്ചാണ് ഇവിടെ ലാൻഡ് സ്കേപ്പ് മനോഹരമാക്കിയിരിക്കുന്നത്. അതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന എല്ലാ മരങ്ങളും ചെടികളും അങ്ങനെ തന്നെ അവിടെ വെച്ചിട്ടുണ്ട്. വീടിന്റെ കുറച്ച് മാറി മനോഹരമായ ഒരു ടെന്റും ഒരുക്കിയിട്ടുണ്ട്.

പ്ലോട്ടിന്റെ ഘടന അതുപോലെത്തന്നെ നിലനിർത്തിക്കൊണ്ടാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. പ്ലോട്ടിന്റെ മുകൾഭാഗത്ത് അതി മനോഹരമായ ഒരു ലൈറ്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. മനോഹരമായ അരുവിയ്ക്ക് നടുക്കായി ഒരുക്കിയിരിക്കുന്ന വീട്ടിലേക്ക് ആകർഷകമായ ഒരു എൻട്രൻസിലൂടെ വേണം കയറാൻ. വീടിന്റെ മുൻഭാഗം ഒരു ടെന്റ് രീതിയിലാണ്  ഒരുക്കിയിരിക്കുന്നുണ്ട്. സ്ലോപ്പിങ് മോഡലിലാണ് വീടിന്റെ മുൻ ഭാഗത്തെ മേൽക്കൂര ഒരുക്കിയിരിക്കുന്നത്.

വീടിനടുത്ത് കൂടി ഒഴുകി വരുന്ന പുഴ നേരത്തെ മുതൽ അവിടെ ഉണ്ടായിരുന്ന അരുവിയാണ്. അതിപ്പോൾ വളരെ മനോഹരമായി ഒരു കുളമാക്കിയാണ് ഒരുക്കിയിരിക്കുകയാണ്. ഗ്രാവിറ്റേഷ്ണൽ ഫോഴ്സ് ഉപയോഗിച്ച് ഇതിനകത്ത് വെള്ളം മനോഹരമായി ഉയർന്നുപൊങ്ങുന്ന കാഴ്ചയും ഇവിടെ എത്തുമ്പോൾ ആസ്വദിക്കാൻ സാധിക്കും.   അതികഠിനമായ വേനൽക്കാലത്തും ഇവിടെ വെള്ളം ഉണ്ടാകും അതിന് പുറമെ ഒരു ചെറിയ കുളിർമയും നൽകുന്നുണ്ട് ഈ സുന്ദരമായ അരുവിയും കുളവും.

വീടിനകത്ത് ഒരു ചെറിയ സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്, ഇവിടെ സുന്ദരമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്നാണ് ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്. അടുക്കളയിലും കിടപ്പു മുറിയുമെല്ലാം വുഡൻ ഫർണിച്ചറുകളാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.ഫ്ലോറിങ്ങിന് ടെറാക്കോട്ട ടൈൽസാണ് ഉപയോഗിക്കുന്നത്. ഒരു ചെറിയ ബാൽക്കണിയും ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇത്  വളരെ മനോഹരമായ കാഴ്ചകളാണ് ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുന്നത്. വെള്ളച്ചാട്ടത്തിനോട് ചേർന്ന് ഒരുക്കിയിരിക്കുന്ന സ്റ്റെപ്പുകളിൽ കൂടുതലും നാച്ചുറൽ  സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന് കൂടുതലും കരിങ്കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വളരെ സുന്ദരമായി ഒരുക്കിയിരിക്കുന്ന ഈ വീടിന്റെ കൂടുതൽ ഭാഗങ്ങളും നാച്ചുറൽ ആയിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *