രണ്ട് സെന്ററിലെ അഞ്ച് ബെഡ് റൂം വീട്

രണ്ട് സെന്ററില്‍ നിർമ്മിച്ച അഞ്ച് ബെഡ് റൂം വീടാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. സ്ഥലപരിമിതിയെയും സാമ്പത്തീക പരിമിതിയേയുമൊക്കെ മറികടന്ന് ഒരുക്കിയ ഒരു സുന്ദര ഭവനമാണ് ഇത്. സാധാരണ നഗരങ്ങളിൽ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും സ്ഥലപരിമിതി തന്നെയാണ്. മിനിമം ഒരു അഞ്ച് സെന്റ് സ്ഥലമെങ്കിലും ഇല്ലാതെ എങ്ങനെയാണ് അത്യാവശ്യം സൗകര്യങ്ങളോടെ ഒരു വീട് വയ്ക്കുക എന്നത് തന്നെയാണ് ഇത്തരക്കാരെ ഏറെ അലട്ടുന്ന ഒരു പ്രശ്‌നവും. അതുകൊണ്ടുതന്നെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം നഗരത്തിനകത്ത് ഒരു വീടെന്ന ആഗ്രഹം വലിയൊരു ചോദ്യ ചിഹ്നമായി മാറാറുണ്ട്. എന്നാൽ അത്തരക്കാർക്ക് മാതൃകയാക്കാൻ കഴിയുന്ന രണ്ട് സെന്ററിൽ ഒരുങ്ങിയ അഞ്ച് ബെഡ് റൂമുള്ള ഒരു ഭവനമാണ് ഇത്.

ആർകിടെക്റ്റ് പിബി സാജൻ ഡിസൈൻ ചെയ്ത വീടാണിത്. തിരുവനന്തപുരം ഇടപ്പള്ളിയിലുള്ള രാജേഷിന്റേയും ഷീജയുടെയും വീടാണിത്. 1300 സ്‌ക്വയർ ഫീറ്റുള്ള ഒരു മൂന്ന് നില  വീട്. പുറമെ നിന്ന് നോക്കുമ്പോൾ രണ്ട് നില വീടാണെന്ന് മാത്രമേ തോന്നുകയുള്ളു. ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഈ വീട് അതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. വീടിന്റെ മുറ്റത്തും സൈഡിലുമായി നിരവധി ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ലാന്റ്, സോളാർ എനർജി പാനൽ തുടങ്ങിയവയൊക്കെ ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട്.  സ്റ്റെപ്പ് കയറി വീടിനകത്തേക്ക് കയറിയാൽ പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഒരു പാസേജിലേക്കാണ്. എന്നാൽ ഈ വീടിന്റെ ഭിത്തിയിൽ കൂടുതൽ ഭാഗങ്ങളിലും ലൈറ്റിനെ വീട്ടിലേക്ക് എത്തിക്കാൻ ചെറിയ ബോക്സ് ടൈപ്പ് ഓപ്പണിങ്ങും ഒരുക്കിയിട്ടുണ്ട്. ഇവിടെത്തന്നെ വളരെ മനോഹരമായ ഷോക്കേസുകളും ഒരുക്കിയിട്ടുണ്ട്. നേരെ കയറി വരുന്ന ഭാഗത്തിന്റെ എൻഡിലായി ഒരു പൂജാ സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഇതിനോട് ചേർന്നാണ് ഡൈനിങ്ങും ലീവിങും ഒരുക്കിയിരിക്കുന്നത്. ഇതിനടുത്തായി തന്നെ ചെറിയൊരു സെപ്പറേഷനോടെ അടുക്കളയും ഒരുക്കിയിട്ടുണ്ട്.

ലീവിങ്ങിന്റെ അടുത്തായി രണ്ട് കിടപ്പ് മുറികളും ഒരുക്കിയിട്ടുണ്ട്. ഇതിന് നടുക്കായി ഒരു കോമൺ ബാത്റൂമും ഉണ്ട്. അടുക്കളയിൽ നിന്നും പുറത്തേക്ക് പോകുന്ന ഭാഗത്തായി ഒരു സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്. ഭിത്തിയുടെ ഇടയിൽ ഹോൾ വരുന്നതുപോലെയാണ് ഈ വീടിന്റ കൺസ്ട്രക്ഷൻ. ഇതുവഴി വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ഇത് സഹായിക്കും. ഈ വീടിന്റെ 80 ശതമാനവും പഴയ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

അത്യാവശ്യം സൗകര്യങ്ങളോട് കൂടിയാണ് വീടിന്റെ കിടപ്പ് മുറി ഒരുക്കിയിരിക്കുന്നത്. കട്ടിലിന് പുറമെ ഒരു മേശയും കസേരയും വാർഡ്രോബും ഒക്കെ ഒരുക്കിയിട്ടുണ്ട്. വളരെ വലിയ ജനാലകളും ഈ വീടിനകത്ത് ഒരുക്കിയിട്ടുണ്ട്. വീടിന്റെ താഴത്തെ നിലയിൽ ഫ്ലോറിങ്ങിന് ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റെയർ കേസിൽ സിമെന്റ് ഫിനിഷിങ്ങാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭിത്തിയിലെ കളർ കോമ്പിനേഷന് അനുയോജ്യമായ രീതിയിലാണ് ഈ നിലവും ഒരുക്കിയിരിക്കുന്നത്.

വളരെയധികം സ്ഥലം സേവ് ചെയ്യുന്ന രീതിയിലാണ് ഈ വീടിന്റെ കൺസ്ട്രക്ഷൻ. രണ്ടാമത്തെ നിലയിലും ഒരു വലിയ ലിവിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതിന് സൈഡിലായി കിടപ്പു മുറികളും ഇവയ്ക്ക് നടുവിലായി ഒരു കോമൺ ബാത്റൂമും ഒരുക്കിയിട്ടുണ്ട്. ലീവിങ്ങിന്റെ സൈഡിലായി വളരെ മനോഹരമായ രീതിയിൽ സിറ്റിങ് അറേഞ്ച്മെന്റ്‌സും ഒരുക്കിയിട്ടുണ്ട്. ഈ വീട്ടിലെ കൂടുതൽ ഫർണിച്ചറുകളും തടിയിലുള്ളതാണ്. സ്ഥലപരിമിതിയെ പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അതിന് പുറമെ പരമാവധി ചിലവും ചുരുക്കിയാണ് ഈ വീടിന്റെ നിർമ്മാണം.

 

Leave a Reply

Your email address will not be published. Required fields are marked *